
രോഹിത് ശര്‍മ-സോഫിയ ഹയാട്ട്
നിലവിലെ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനായ രോഹിത് ശര്‍മയ്ക്ക് വലിയ ആരാധക പിന്തുണയുണ്ട്. ഹിറ്റ്മാനെന്ന പേരില്‍ ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന രോഹിതിന്റെ മുന്‍ കാമുകി ബ്രിട്ടീഷ് മോഡല്‍ സോഫിയ ഹയാട്ടാണ്. നിരവധി സമയങ്ങളില്‍ ഇരുവരെയും ഒന്നിച്ച് കണ്ടെത്തിയതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇൗ ബന്ധം മാധ്യമങ്ങളിലെത്തിയതോടെ സോഫിയ ഇത്തരമൊരു ബന്ധമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.മുന്‍ ബിഗ്‌ബോസ് താരവും അവതാരകയും ഗായികയുമായ സോഫിയവുമായുള്ള ബന്ധം പിരിഞ്ഞ രോഹിത് 2015ല്‍ റിതികയെ ആണ് വിവാഹം കഴിച്ചത്.

വിരാട് കോലി-ഇസബെല്ല ലീറ്റി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി. ബ്രസീലിയന്‍ മോഡല്‍ ഇസബെല്ല ലീറ്റിയായിരുന്നു കോലിയുടെ ആദ്യ കാമുകി. ഈ ബന്ധം മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. കോലിയുമായി ഡേറ്റിങ് നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ സുഹൃത് ബന്ധം മാത്രമാണുള്ളതെന്ന് പിന്നീട് എലിസബത്ത് പറഞ്ഞിരുന്നു. ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെയാണ് കോലി വിവാഹം ചെയ്തത്.

യുവരാജ് സിങ്-കിം ശര്‍മ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജിനും വലിയ ആരാധക പിന്തുണയുണ്ട്. ബോളിവുഡ് താരവും മോഡലുമായ കിം ശര്‍മയാണ് യുവരാജിന്റെ ആദ്യ കാമുകി. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നപ്പോഴൊന്നും ഇതിനോട് പ്രതികരിക്കാന്‍ യുവരാജ് സിങ് തയ്യാറായിരുന്നില്ല. 2007ലാണ് ഈ ബന്ധം പിരിഞ്ഞത്. ഇരുവരും തമ്മില്‍ ഇപ്പോഴും സുഹൃത് ബന്ധം കാത്ത് സൂക്ഷിക്കുന്നു. 2010ല്‍ കിം വിവാഹതിയാവുകയും 2017ല്‍ വിവാഹ മോചിതയാവുകകയും ചെയ്തു.2016ല്‍ മോഡല്‍ ഹസല്‍ ലീച്ചിനെയാണ് യുവരാജ് വിവാഹം കഴിച്ചത്.

ഹര്‍ദിക് പാണ്ഡ്യ-ഇഷ ഗുപ്ത
ഇന്ത്യയുടെ യുവ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ.കുന്‍ഫു പാണ്ഡ്യയെന്ന പേരില്‍ വലിയ ആരാധക പിന്തുണയും ഹര്‍ദിക്കിനുണ്ട്. 2007ലെ മിസ് ഇന്ത്യ അന്താരാഷ്ട്ര കിരീട ജേതാവും മോഡലും അഭിനേത്രിയുമായ ഇഷ ഗുപ്തയാണ് ഹര്‍ദികിന്റെ ആദ്യ കാമുകി. ഗോസിപ്പ് കോളങ്ങളില്‍ പേര് വന്നപ്പോഴും ഇരുവരും ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ബോളിവുഡ് താരവും മോഡലും നര്‍ത്തകിയുമെല്ലാമായ നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹര്‍ദിക് വിവാഹം കഴിച്ചിരിക്കുന്നത്.

സുരേഷ് റെയ്‌ന-ശ്രുതി ഹാസന്‍
മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളി തുടരുന്ന താരമാണ്. സുരേഷ് റെയ്‌നയുടെ മുന്‍ കാമുകി ബോളിവുഡ്,തമിഴ് അഭിനേത്രിയായ ശ്രുതി ഹാസനാണ്. പ്രശസ്ത സിനിമാ താരം കമല്‍ ഹാസന്റെ മകളാണ് ശ്രുതി. ഈ ബന്ധത്തിന് ശേഷം പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ്ണയുമായും റെയ്‌ന ബന്ധം പുലര്‍ത്തിയിരുന്നു. 2015ല്‍ പ്രിയങ്ക ചൗധരിയയെയാണ് റെയ്‌ന വിവാഹം ചെയ്തത്.

ശ്രീശാന്ത്-റിയാ സെന്‍
മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത് അഭിനേത്രി റിയാ സെന്നുമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് ശ്രീ പിന്മാറുകയും വീട്ടുകാരുടെ നിര്‍ദേശ പ്രകാരം ഭുവനേശ്വര്‍ കുമാരിയെ വിവാഹം ചെയ്യുകയുമായിരുന്നു.


Click it and Unblock the Notifications