വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ശര്‍മ്മയെ വെച്ച് സെലക്ടര്‍മാരുടെ പുതിയ പരീക്ഷണം, ഫലം കാണുമോ?

Rohit Will Get a Fair Run as Opener in Tests - MSK Prasad | Oneindia Malayalam

മുംബൈ: കരുതിയതുപോലെ സംഭവിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും കെഎല്‍ രാഹുല്‍ പുറത്ത്. കരീബിയന്‍ മണ്ണിലെ നിരാശജനകമായ പ്രകടനം താരത്തിന് ടീമിന് പുറത്തേക്കുള്ള വാതില്‍ തുറന്നു നല്‍കി. കെഎല്‍ രാഹുലിനെ ഇനിയും ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തേണ്ടെന്നാണ് ദേശീയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ചൊരു ഓപ്പണിങ് ജോഡിയില്ല. ഈ സ്ഥാനത്തേക്ക് രാഹുലിനെ സെലക്ടര്‍മാര്‍ മനസ്സില്‍ കണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്ന ഒരിന്നിങ്‌സുപോലും താരത്തില്‍ നിന്നുണ്ടായില്ല.

വിൻഡീസ് പരമ്പരയിൽ അവസരം ലഭിച്ചില്ല

ഇനിയിപ്പോള്‍ ആര് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യും? ഇക്കുറി ശുഭ്മാന്‍ ഗില്‍ ടീമിലുണ്ട്. പക്ഷെ ഓപ്പണറാവുക രോഹിത് ശര്‍മ്മയായിരിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ക്ക് തുടക്കമിടുമെന്ന് എംഎസ്‌കെ പ്രസാദ് വ്യാഴാഴ്ച്ച സ്ഥിരീകരിച്ചു. നേരത്തെ, വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ മുഴുനീളം രോഹിത് ശര്‍മ്മ ഡ്രസിങ് റൂമിലിരിക്കുകയായിരുന്നു.

പരീക്ഷണം

ടെസ്റ്റിലും രോഹിത് ശര്‍മ്മ ഇന്ത്യയുടെ ഓപ്പണറാവണം. ഇതിന് താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. നടക്കാനിരിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മ ബാറ്റിങ് ഓര്‍ഡറില്‍ ഏറ്റവും മുകളിലിറങ്ങുമെന്ന് എംഎസ്‌കെ പ്രസാദ് വിശദീകരിച്ചു. രോഹിത്തിനെ ഓപ്പണറാക്കി ഇറക്കുന്നത് ഒരു പരീക്ഷണമല്ലേ? ആരാധകരില്‍ ചിലര്‍ക്കെങ്കിലും ഈ സംശയമുണ്ട്.

മികച്ച ഓപ്പണർ

ആറു വര്‍ഷം മുന്‍പ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിനെ വെച്ച് നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ ടെസ്റ്റില്‍ വീണ്ടുമാവര്‍ത്തിക്കുന്നത്. അന്ന് മധ്യനിരയില്‍ ഫോം കണ്ടാത്താനാവാതെ വിഷമിച്ച രോഹിത്തിനെ പിടിച്ച് ഓപ്പണറാക്കി ഇറക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമിന്റെ ചിത്രവും മാറി. ഇന്ന് ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ്മ.

നിറംമങ്ങിയ ടെസ്റ്റ് കരിയർ

നിലവില്‍ രോഹിത്തിന്റെ ടെസ്റ്റ് ചരിത്രം വലിയ ആശാവഹമല്ല. 2017 നാഗ്പൂരില്‍ വെച്ച് ശ്രീലങ്കയ്ക്ക് എതിരെ നേടിയ സെഞ്ചുറി മാത്രമാണ് രോഹിത്തിന് ചൂണ്ടിക്കാട്ടാനുള്ള പ്രധാന നേട്ടം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏഴു ടെസ്റ്റ് മത്സരങ്ങള്‍ താരം കളിക്കുകയുണ്ടായി. ബാറ്റിങ് ശരാശരി 50.12 റണ്‍സ്. ഈ കാലയളവില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ മധ്യനിരയില്‍ അവസരം ലഭിച്ചെങ്കിലും പൂര്‍ണമായി വിനിയോഗിക്കാന്‍ താരത്തിനായില്ല.

ഇന്ത്യ v/s ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ആര് നേടും? മിശ്രയുടെ പ്രവചനം... ഒന്നില്‍ മാത്രം 50/50

ആശങ്കകൾ വിട്ടൊഴിയും

ഇപ്പോള്‍ മധ്യനിരയില്‍ രോഹിത്തിന്റെ സ്ഥാനം ഹനുമാ വിഹാരി ഏറെക്കുറെ കൈയ്യേറിക്കഴിഞ്ഞു. ഇനി ഓപ്പണിങ് നിരയിലാണ് രോഹിത്തിന് അവസരം. മുരളി വിജയ് - ശിഖര്‍ ധവാന്‍ സഖ്യം ഒഴിച്ചിട്ട സ്ഥാനത്ത് പറ്റിയൊരു പുതുജോഡിയെ കണ്ടെത്താന്‍ ഇന്ത്യ പെടാപാട് പെടുകയാണ്. ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ രോഹത്തിന് തിളങ്ങാനായാല്‍ താരത്തിന്റെ ടെസ്റ്റ് കരിയര്‍ ഭദ്രമാവും; ഇന്ത്യയുടെ ഓപ്പണിങ് ആശങ്കകളും വിട്ടൊഴിയും.

രാഹുലിന് പകരം ടെസ്റ്റ് ക്യാപ്പ്... ഗില്ലിന്റെ പ്രതികരണം, രണ്ടായാലും അഭിമാനം മാത്രം

ടെസ്റ്റ് സ്ക്വാഡ്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പ്രഖ്യാപിച്ച ഇന്ത്യന്‍ സ്‌ക്വാഡ് ചുവടെ:

വിരാട് കോലി (നായകന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പുജാര, അജിങ്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍.

Story first published: Friday, September 13, 2019, 11:13 [IST]
Other articles published on Sep 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X