വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രോഹിത് മുതല്‍ റെയ്‌ന വരെ', ധോണി വളര്‍ത്തി സൂപ്പര്‍ താരമാക്കിയ അഞ്ച് പേരിതാ

ധോണിക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചവരുടെ പട്ടിക നീണ്ടതാണെങ്കിലും ധോണി വളര്‍ത്തി സൂപ്പര്‍ താരങ്ങളാക്കിയ ചില താരങ്ങളുണ്ട്

1

എംഎസ് ധോണിയെന്നാല്‍ കേവലമൊരു താരം മാത്രമല്ല. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഇത്രയും ആരാധകരെ സൃഷ്ടിച്ച മറ്റൊരു താരവുമില്ലെന്ന് പറയാം. ഇന്ത്യക്കായി മൂന്ന് ഐസിസി ട്രോഫികളാണ് അദ്ദേഹം അലമാരയിലെത്തിച്ചത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചെത്തിയ ധോണി 2011ലെ ഏകദിന ലോകകപ്പിലും 2013 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കി. നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം ധോണി ലോക ക്രിക്കറ്റില്‍ തന്റേതായ സിംഹാസനം സൃഷ്ടിച്ചു.

പകരക്കാരനില്ലാത്ത പ്രതിഭാസമാണ് ധോണി. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സജീവമായി അദ്ദേഹം മുന്നോട്ട് പോകുന്നു. ധോണിയുടെ കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമാണെന്ന് പറയാം. ധോണിയുടെ കീഴില്‍ നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടുണ്ട്. സച്ചിന്‍ , സെവാഗ്, ദ്രാവിഡ് എന്നിവര്‍ ഉള്‍പ്പെടുന്ന താരനിരക്ക് ശേഷം വളര്‍ന്നുവന്ന താരങ്ങളെല്ലാം ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വളര്‍ന്നവരാണെന്ന് പറയാം.

ധോണിക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചവരുടെ പട്ടിക നീണ്ടതാണെങ്കിലും ധോണി വളര്‍ത്തി സൂപ്പര്‍ താരങ്ങളാക്കിയ ചില താരങ്ങളുണ്ട്. ഇത്തരത്തില്‍ ധോണിക്ക് കീഴില്‍ സൂപ്പര്‍ താരമായി മാറിയ പ്രധാന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായ രോഹിത് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറാണ്. ഹിറ്റ്മാനെന്ന ഓമനപ്പേരില്‍ ആരാധകര്‍ വാഴ്ത്തുന്ന രോഹിത് ശര്‍മ ഇന്നത്തെ നിലയിലേക്കെത്തിയത് ധോണിയുടെ സഹായംകൊണ്ടാണ്. ഇന്ത്യയുടെ മധ്യനിര താരമായിരുന്ന രോഹിത് ടീമിലെ അഭിവാജ്യ ഘടകമായിരുന്നില്ല. എന്നാല്‍ 2013ല്‍ രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിന്റെ കരിയര്‍ മാറുകയും ഇന്നത്തെ നിലയിലേക്കെത്തുകയും ചെയ്തു.

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് രോഹിത്തിന്റെ പേരിലാണ്. ധോണി തന്റെ കരിയര്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് രോഹിത് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഓപ്പണറായ ശേഷം പരിമിത ഓവറില്‍ സജീവമായ രോഹിത് 2019ന്റെ പകുതിയോടെ ടെസ്റ്റ് ടീമിലും സ്ഥാനം ഉറപ്പിച്ചു. ഇന്നത്തെ സൂപ്പര്‍ താരപദവി രോഹിത്തിന് നേടിക്കൊടുത്തത് ധോണിയാണെന്ന് തന്നെ പറയാം.

45 ടെസ്റ്റില്‍ നിന്ന് 3137 റണ്‍സും 230 ഏകദിനത്തില്‍ നിന്ന് 9283 റണ്‍സും 125 ഏകദിനത്തില്‍ നിന്ന് 3313 റണ്‍സുമാണ് രോഹിത്തിന്റെ പേരിലുള്ളത്. 224 ഏകദിനത്തില്‍ നിന്നായി 5811 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ എട്ടും ഏകദിനത്തില്‍ 29, ടി20യില്‍ നാല് സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്ലേയിങ് 11ലെ സജീവ സാന്നിധ്യം. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരം. ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വലിയ താരമൂല്യമുള്ള താരം. ഈ നിലയിലേക്കെല്ലാം ജഡേജയെ വളര്‍ത്തിയെടുത്തത് ധോണിയാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ജഡേജയെ എത്തിച്ചത് ധോണിയുടെ ഇടപെടലാണ്.

സിഎസ്‌കെയിലെത്തി ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നപ്പോഴും ജഡേജയെ ചേര്‍ത്ത് നിര്‍ത്തിയ ധോണിയാണ്. ജഡേജയ്ക്ക് വേണ്ട നിര്‍ദേശങ്ങളും പിന്തുണയും നല്‍കിയ ധോണിയാണ് അദ്ദേഹത്തെ ഇന്നത്തെ സൂപ്പര്‍ താരമാക്കി മാറ്റിയതെന്ന് പറയാം. 59 ടെസ്റ്റില്‍ നിന്ന് 2396 റണ്‍സും 242 വിക്കറ്റും 168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 188 വിക്കറ്റും 58 ടി20യില്‍ നിന്ന് 326 റണ്‍സും 48 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്.

വിരാട് കോലി

വിരാട് കോലി

വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചൂടിച്ചെത്തിയ കോലിയെ ഇന്ത്യന്‍ ടീമില്‍ വളര്‍ത്തിയത് ധോണിയാണ്. നായകനായ ധോണി കോലിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും കഴിവില്‍ വിശ്വാസം അര്‍പ്പിച്ച് മൂന്നാം നമ്പറില്‍ അവസരം നല്‍കി വളരാനുള്ള സാഹചര്യം ഒരുക്കി. ഇന്ത്യന്‍ ടീമിന്റൈ നായകനാവാന്‍ കൃത്യമായ സമയത്ത് ധോണി കോലിക്ക് വഴിമാറിക്കൊടുത്തു.

ധോണി 2014ല്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത് മുതല്‍ വിരമിക്കുന്ന സമയം വരെ കോലിയുടെ വളര്‍ച്ചക്കായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തു. കോലി നായകനായ ശേഷം പല പ്രതിസന്ധികളേയും മറികടക്കാന്‍ ധോണി ഒപ്പം നിന്നു. കോലിക്ക് ഐസിസിസി കിരീടത്തിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിക്കാനായില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യയെ ആര്‍ക്കും തകര്‍ക്കാനാവാത്ത ടീമാക്കി മാറ്റി. വിദേശത്തും ഇന്ത്യന്‍ ടീം ഗംഭീര പ്രകടനം നടത്തി. ധോണിയുടെ പിന്തുണ കോലിയെ സൂപ്പര്‍ താരമാക്കുന്നതില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. 101 ടെസ്റ്റില്‍ നിന്ന് 8043 റണ്‍സും 260 ഏകദിനത്തില്‍ നിന്ന് 12311 റണ്‍സും 97 ടി20യില്‍ നിന്ന് 3296 റണ്‍സും 219 ഐപിഎല്ലില്‍ നിന്ന് 6499 റണ്‍സും കോലിയുടെ പേരിലുണ്ട്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ആര്‍ അശ്വിന്‍. പരിമിത ഓവറില്‍ ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ടെസ്റ്റില്‍ അശ്വിനെ വെല്ലാന്‍ നിലവില്‍ മികച്ച സ്പിന്നര്‍മാരില്ലെന്ന് തന്നെ പറയാം. അശ്വിന്റെ സൂപ്പര്‍ താരമെന്ന നിലയിലെ വളര്‍ച്ചക്ക് കാരണം ധോണിയുടെ പിന്തുണയാണ്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കുവേണ്ടി കളിച്ചാണ് അശ്വിന്‍ ഇന്നത്തെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നത്. ഇന്ത്യന്‍ ടീമിലേക്കെത്തിയ അശ്വിനെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിച്ച് വളര്‍ത്തിയത് ധോണിയാണ്. പിന്നീട് കോലിയുടെ കാലമായപ്പോഴേക്കുമാണ് അശ്വിന് പരിമിത ഓവറിലെ സ്ഥാനം നഷ്ടമായത്. അശ്വിന്‍ തന്റെ വളര്‍ച്ചയില്‍ തീര്‍ച്ചയായും ധോണിയോട് കടപ്പെട്ടിരിക്കും.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ മധ്യനിരയിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് സുരേഷ് റെയ്‌ന. ധോണിയോട് അടുത്ത സൗഹൃദം പുലര്‍ത്തിയ റെയ്‌ന ധോണി വിരമിച്ച 2020 ആഗസ്റ്റ് 15ന് തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയത്. സിഎസ്‌കെയില്‍ ധോണിക്കൊപ്പം കളിച്ച് വളര്‍ന്നാണ് റെയ്‌ന സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്ക് വളര്‍ന്നത്. ധോണിയുടെ പിന്തുണയാണ് റെയ്‌നയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായത്. ഇത് പല വേദികളിലും റെയ്‌ന തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Story first published: Tuesday, May 10, 2022, 17:55 [IST]
Other articles published on May 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X