വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: അലസന്‍മാരുടെ പ്ലേയിങ് 11ല്‍ ആരൊക്കെ? രോഹിത് ശര്‍മ നായകന്‍, മറ്റ് 10 പേരിതാ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇതേ വേദിയില്‍ ടി20 ലോകകപ്പ് ആരംഭിക്കുകയാണ്. നൂട്രല്‍ വേദിയായതിനാല്‍ത്തന്നെ ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല. ഇത് ഇത്തവണത്തെ ലോകകപ്പിനെ കൂടുതല്‍ ആവേശകരമാക്കും. ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുമ്പോള്‍ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക എന്നിവരാണ് മരണഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്.

 IPL 2021: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കൊള്ളാമോ? അജയ് ജഡേജ പറയുന്നു IPL 2021: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കൊള്ളാമോ? അജയ് ജഡേജ പറയുന്നു

1

എല്ലാ ടീമുകളും ഏറ്റവും ശക്തമായ നിരയെത്തന്നെയാണ് ലോകകപ്പിന് മുന്നോടിയായി കളത്തിലിറക്കാന്‍ പോകുന്നത്. 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെല്ലാം ഒന്നിനൊന്ന് മികച്ചവരാണ്. റിസര്‍വ് താരങ്ങളായി ടീമില്‍ ഇടം പിടിച്ചവരും അതിശക്തര്‍ തന്നെ. നിലവിലെ ടീം പ്രഖ്യാപനത്തില്‍ നിന്ന് ടി20 ലോകകപ്പിലെ അലസന്‍മാരുടെ പ്ലേയിങ് 11ല്‍ പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും. പരിശോധിക്കാം.

Also Read: IPL 2021: തോല്‍വിയും നേട്ടമുണ്ടാക്കി കോലി-ദേവ്ദത്ത് കൂട്ടുകെട്ട്, എല്ലാ റെക്കോഡുകളും ഇതാ

രോഹിത് ശര്‍മ-ക്രിസ് ഗെയ്ല്‍

രോഹിത് ശര്‍മ-ക്രിസ് ഗെയ്ല്‍

സമീപകാലത്തെ ടി20 ഫോര്‍മാറ്റിലെ ഫോം വിലയിരുത്തുമ്പോള്‍ ഓപ്പണര്‍മാരായി എത്തുന്നത് രോഹിത് ശര്‍മയും ക്രിസ് ഗെയ്‌ലുമാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ മികച്ച റെക്കോഡ് ടി20 ഫോര്‍മാറ്റിലുള്ള താരമാണ്. എന്നാല്‍ അലസന്‍മാരുടെ പട്ടികയില്‍ എന്നും ഇടം പിടിച്ചിട്ടുള്ള താരവുമാണ് രോഹിത്. ഫിറ്റ്‌നസ് കാര്യത്തില്‍ രോഹിത്തിന് ശ്രദ്ധക്കുറവുണ്ട്. വയറ് കൂടിക്കൂടിവരുന്നത് ഫിറ്റ്‌നസിലെ ശ്രദ്ധക്കുറവ് തന്നെ. പൊതുവേ ക്ഷീണിതനായാണ് രോഹിതിനെ മൈതാനത്ത് കാണാണ്. ഐപിഎല്ലിന്റെ ഫൈനലിനിടെ കിടന്നുറങ്ങിപ്പോയ ചരിത്രംപോലും രോഹിത്തിന് പറയാനുണ്ട്. ടീമിന്റെ നായകനും രോഹിത്താണ്.

Also Read: IPL 2021: 'ഈ ബാറ്റിങ് മനസിലാകുന്നില്ല', കോലിയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സിനെ വിമര്‍ശിച്ച് സഞ്ജയ്

3

വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓപ്പണറായ ക്രിസ് ഗെയ്ല്‍ 42ാം വയസിലും ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. സമീപകാലത്തായി മോശം ഫോമിലുള്ള ഗെയ്‌ലുള്ളത്. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണ് ഗെയ്ല്‍. എന്നാല്‍ വളരെ ഫിറ്റ്‌നസ് ഉള്ള താരമല്ല ഗെയ്ല്‍. സിംഗിളുകളും ഡബിളുകളും എടുക്കുന്നതില്‍ അദ്ദേഹം വളരെ പ്രയാസപ്പെടുന്നു. ഫീല്‍ഡിങ്ങില്‍ അതിവേഗം ഓടാനും ഗെയ്‌ലിന് പ്രയാസമുണ്ട്.

Also Read: IPL 2021: കോലി ഇനി ധവാനോടൊപ്പം, സിഎസ്‌കെയ്‌ക്കെതിരേ മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡും!

മുഹമ്മദ് ഷഹ്‌സാദ്,സൗമ്യ സര്‍ക്കാര്‍,അസം ഖാന്‍

മുഹമ്മദ് ഷഹ്‌സാദ്,സൗമ്യ സര്‍ക്കാര്‍,അസം ഖാന്‍

അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുഹമ്മദ് ഷഹ്‌സാദ്. 2019ലെ ഏകദിന ലോകകപ്പിലേക്കുള്ള അഫ്ഗാന്‍ ടീമില്‍ ഉള്‍പ്പെടാതിരുന്ന ഷഹ്‌സാദ് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 134.01 സ്‌ട്രൈക്കറേറ്റില്‍ 1860 റണ്‍സ് അദ്ദേഹം ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. എന്നാല്‍ വലിയ ഫിറ്റ്‌നസ് താരത്തിനില്ല. ശരീരത്തിന് അമിത വണ്ണമാണ്. ഡൈവിങ് ക്യാച്ചുകള്‍ ചെയ്യാനും സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് കൈമാറാനും താരം വളരെ പ്രയാസപ്പെടുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അലസന്‍ തന്നെയാണ് ഷഹ്‌സാദ്.

Also Read: IPL 2021: പരീക്ഷയുണ്ട്, പരിശീലനത്തിനില്ല! എംബിഎ മികച്ച താരവുമാക്കി- വെങ്കിയെക്കുറിച്ച് മുന്‍ കോച്ച്

5

ബംഗ്ലാദേശ് യുവതാരം സൗമ്യ സര്‍ക്കാരിനെയും അലസന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. 62 മത്സരത്തില്‍ നിന്ന്് 18.8 ശരാശരിയില്‍ 1109 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. പലപ്പോഴും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും അലസത താരം കാട്ടാറുണ്ട്. അതിവേഗത്തില്‍ ഓടാനും താരം മടികാട്ടാറുണ്ട്.

Also Read: IPL 2021: വെങ്കടേഷ് അയ്യര്‍ അടുത്ത യുവരാജ്! പാര്‍ഥിവിന്റെ പ്രശംസ, സൂപ്പറെന്നു സ്വാനും

6

പാകിസ്താന്‍ യുവതാരം അസം ഖാനും ഫിറ്റ്‌നസ് ശ്രദ്ധിക്കാത്ത അലസനായ താരമാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലൂടെ വളര്‍ന്നുവന്ന താരം കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ 22 കാരനായ താരത്തിന് ഇപ്പോള്‍ത്തന്നെ അമിതവണ്ണമാണ്. മികച്ച ഫിറ്റ്‌നസിലേക്കെത്താന്‍ താരത്തില്‍ നിന്ന് ശ്രമം ഉണ്ടാകുന്നില്ല.

Also Read: IPL 2021: കെകെആറില്‍ സൂര്യകുമാറിന് മൂന്നാം നമ്പര്‍ നല്‍കാത്തതോര്‍ത്ത് ഖേദിക്കുന്നു- ഗൗതം ഗംഭീര്‍

ഖുഷ്ദില്‍ ഷാ,ആദില്‍ റഷീദ്,ഒഷെയ്ന്‍ തോമസ്

ഖുഷ്ദില്‍ ഷാ,ആദില്‍ റഷീദ്,ഒഷെയ്ന്‍ തോമസ്

പാകിസ്താന്‍ യുവതാരം ഖുഷ്ദില്‍ ഷായും പിഎസ്എല്ലിലൂടെ വളര്‍ന്ന് പാകിസ്താന്റെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ച താരമാണ്. ഫീല്‍ഡിങ്ങില്‍ ഒട്ടും മികവില്ലാത്ത താരമാണ് അദ്ദേഹം. പിഎസ്എല്ലില്‍ നിരവധി ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു. യുവതാരത്തിനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചതിനെ പാക് നായകന്‍ ബാബര്‍ അസാം പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

Also Read: IPL 2021: വെങ്കിയുടെ കളി തുടങ്ങിയിട്ടേയുള്ളൂ! ഇതു വെറും സാംപിളെന്നു ഇര്‍ഫാന്‍

8

ഇംഗ്ലണ്ട് സീനിയര്‍ സ്പിന്നര്‍ ആദില്‍ റഷീദും അലസനായ താരമാണ്.സ്പിന്നറെന്ന നിലയില്‍ മികവുണ്ടെങ്കിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും അദ്ദേഹം നിരാശപ്പെടുത്താറുണ്ട്. അതിവേഗം പന്തിന് പിന്നാലെ ഓടുന്നതെല്ലാം വരളെ വിരളമാണ്. ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരങ്ങളുടെ പട്ടികയിലേക്ക് ആദിലിന് പരിഗണിക്കാനാവില്ല.

Also Read: IPL 2021: 'അവനായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍', ഡല്‍ഹി താരത്തെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

9

വെസ്റ്റ് ഇന്‍ഡീസ് പേസറാണ് ഒഷെയ്ന്‍ തോമസ്. മികച്ച വേഗത്തില്‍ പന്തെറിയാന്‍ മികവുള്ള താരമാണെങ്കിലും ശരീരഭാരം കൂടുതലാണ്. 17 ടി20യില്‍ നിന്ന് 19 വിക്കറ്റാണ് നേടിയിരിക്കുന്നത്. ഫിറ്റ്‌നസിന്റെ പ്രശ്‌നംകൊണ്ട് അതിവേഗത്തില്‍ ഓടാന്‍ ഒഷെയ്‌ന് പലപ്പോഴും സാധിക്കാറില്ല. ഫീല്‍ഡിങ്ങിലും വലിയ മികവ് കാട്ടാത്തതിനാല്‍ പലപ്പോഴും കവര്‍പോയിന്റിലോ മറ്റോ ആവും ഒഷെയ്‌ന് ഫീല്‍ഡിങ് ചെയ്യാന്‍ അവസരം ലഭിക്കുക.

Also Read: IPL 2021: ആര്‍സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന്‍ ഹര്‍ദിക് എത്തുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

തബ്രൈസ് ഷംസി,ടോഡ് ആസ്റ്റില്‍,ഹമീദ് ഹസന്‍

തബ്രൈസ് ഷംസി,ടോഡ് ആസ്റ്റില്‍,ഹമീദ് ഹസന്‍

നിലവിലെ ഒന്നാം നമ്പര്‍ ടി20 ബൗളറാണ് ദക്ഷിണാഫ്രിക്കക്കാരനായ തബ്രൈസ് ഷംസി. സ്പിന്നറായ താരം സമീപകാലത്തായി മികച്ച ബൗളിങ് പ്രകടനമാണ് നടത്തുന്നത്. 42 മത്സരങ്ങളില്‍ നിന്ന് 49 വിക്കറ്റ് നേടിയ ഷംസി ടി20 ഫോര്‍മാറ്റില്‍ വിക്കറ്റ് നേടാന്‍ മിടുക്കനായ താരമാണ്. എന്നാല്‍ സ്പിന്നിലെ ഈ മികവ് ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലുമില്ല. ടീമിന്റെ ജയത്തിനുവേണ്ടി ഫീല്‍ഡിങ്ങില്‍ വലിയ സാഹസ പ്രകടനങ്ങള്‍ക്കൊന്നും പൊതുവേ ഷംസി തയ്യാറാവാറില്ല. ശരീരഭാരവും അല്‍പ്പം കൂടുതലാണ്. അതിവേഗത്തില്‍ ഓടാനും താരം പ്രയാസപ്പെടുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ഷംസി.

Also Read: IPL 2021: സിഎസ്‌കെയെപ്പോലെയല്ല ആര്‍സിബി, മുംബൈയ്ക്കും അതേ കഴിവുണ്ട്- ചോപ്ര പറയുന്നു

ന്യൂസീലന്‍ഡുകാരനായ ടോഡ് ആസ്റ്റിലിനെയും അലസന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ലെഗ് സ്പിന്നറായ താരത്തിന് 35 വയസുണ്ട്. അതിനാല്‍ത്തന്നെ ഫിറ്റ്‌നസ് വളരെ മികച്ചതല്ല. ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ കായിക ക്ഷമത നിലവില്‍ അദ്ദേഹത്തിനുണ്ടോയെന്നതും സംശയമാണ്. എന്നിട്ടും കിവീസ് ടീമില്‍ അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.ടി20യില്‍ മികച്ച ഫീല്‍ഡിങ് പ്രകടനത്തിന് വളരെ പ്രാധ്യാന്യമുണ്ട്. എന്നാല്‍ അതിനനുസസരിച്ച് ഫീല്‍ഡിങ്ങില്‍ മികവ് ആസ്റ്റിലിനില്ല.

Also Read: IPL 2021: 'രോഹിത് തുടങ്ങിയത് ശതാബ്ദി പോലെ, പിന്നീടത് ഗുഡ്‌സ് ട്രെയിനായി', പരിഹസിച്ച് ആകാശ്

അഫ്ഗാന്‍ പേസര്‍ ഹമീദ് ഹസനാണ് ടീമിലെ 11ാമന്‍. 21 ടി20കളില്‍ നിന്ന് 29 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ ഫീല്‍ഡിങ്ങില്‍ നിരന്തരം പിഴവ് വരുത്തുന്ന താരമാണ് 34കാരനായ ഹമീദ്. പേസറാണെങ്കിലും അതിവേഗത്തില്‍ ഓടാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല. ഇതെല്ലാമാണ് അദ്ദേഹത്തെ അലസന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാരണം.

Story first published: Saturday, September 25, 2021, 20:36 [IST]
Other articles published on Sep 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X