Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇത് ടി20യോ ഏകദിനമോ അല്ല'; വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിത്തിന് രൂക്ഷ വിമര്‍ശനം

രോഹിത്തിന് രൂക്ഷ വിമര്‍ശനം | Oneindia Malayalam

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ പരിമിത ഓവര്‍ സ്‌പെഷലിസ്റ്റായ രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല. രോഹിത്തിനെ ടീമിലെടുക്കണമെന്ന് പലപ്പോഴും മുന്‍ താരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍, താന്‍ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍ രോഹിത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് പുറത്തായ വിധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയവും. ഇന്ത്യ തകര്‍ച്ചയെ നേരിടുമ്പോള്‍ ക്രീസിലെത്തിയ രോഹിത് അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓപ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ പന്തില്‍ സിക്‌സര്‍ പറത്തിയ രോഹിത്ത് തൊട്ടടുത്തപന്തും സിക്‌സറിന് ശ്രമിച്ചാണ് പുറത്തായത്.

rohit-sharma

ക്ഷമാപൂര്‍വം ക്രിസില്‍ പിടിച്ചുനില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയായിരുന്നു രോഹിത്. 61 പന്തില്‍ 37 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. പരിമിത ഓവര്‍ ക്രിക്കറ്റിലെ പോലെ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്ന രോഹിത് ഓസീസിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നെന്ന് ട്വിറ്ററില്‍ വിമര്‍ശനമുയര്‍ന്നു. ഓസീസിനെതിരായ മത്സരം അവസരമായി കരുതേണ്ട രോഹിത് അത് നഷ്ടപ്പെടുത്തിയെന്നും ചിലര്‍ വിമര്‍ശിച്ചു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. കെഎല്‍ രാഹുലും മുരളി വിജയിയും ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടപ്പോള്‍ വിരാട് കോലിയെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ഉസ്മാന്‍ ഖവാജ പുറത്താക്കി. നിലയുറപ്പിച്ച് കളിക്കേണ്ടിയിരുന്ന അജിങ്ക്യ രഹാനെയും അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായതോടെ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയെ നാണക്കേടില്‍നിന്നും കരകയറ്റിയത്.

Story first published: Thursday, December 6, 2018, 12:15 [IST]
Other articles published on Dec 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+