Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ രോഹിത് ശര്‍മ ഹീറോ ആണോ? ഈ കണക്കുകള്‍ അത് വ്യക്തമാക്കും

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിക്ക് ശേഷം ഏറ്റവും ആരാധക പ്രിയനായ താരമാണ് രോഹിത് ശര്‍മ. വിശ്രമത്തിന് ശേഷം സിഡ്‌നിയില്‍ ടെസ്റ്റ് മത്സരത്തിന് കളിക്കാനിറങ്ങിയ രോഹിതില്‍ വലിയ പ്രതീക്ഷയായിരുന്നു ടീമിനും ആരാധകര്‍ക്കുമുണ്ടായിരുന്നത്. സിഡ്‌നിയില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം 70 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ടുണ്ടാക്കാന്‍ രോഹിതിനായി. 77 പന്തില്‍ 26 റണ്‍സാണ് രോഹിത് നേടിയത്. ഇന്ത്യയെ സംബന്ധിച്ച് ഭേദപ്പെട്ട തുടക്കം നല്‍കുന്നതിന്റെ ഭാഗമാവാന്‍ രോഹിതിനായി.

നാട്ടില്‍ രോഹിത് ശര്‍മ എന്ന ബാറ്റ്‌സ്മാന്‍ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ്. എന്നാല്‍ വിദേശ മൈതാനത്തേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന് ഇതേ മികവ് കാണാന്‍ സാധിക്കില്ല. നാട്ടിലെയും വിദേശത്തെയും രോഹിത് ശര്‍മയുടെ ടെസ്റ്റ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും. ഓപ്പണറായി ഇറങ്ങിയ 6 ഇന്നിങ്‌സില്‍ നിന്ന് 75.96 ശരാശരിയില്‍ 556 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ ഇതെല്ലാം നാട്ടിലായിരുന്നു.

rohitshrama

ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിതിന്റെ നാട്ടിലെ ശരാശരി 88.33 ആണ്. എന്നാല്‍ വിദേശ മൈതാനത്ത് 26.32 ആണ് അദ്ദേഹത്തിന്റെ ശരാശരി. 62.01 ആണ് വിദേശത്തെയും നാട്ടിലെയും ശരാശരി തമ്മിലുള്ള വ്യത്യാസം. ഇതില്‍ നിന്ന് തന്നെ രോഹിതിന്റെ വിദേശത്തെ പ്രകടന നിലവാരം വ്യക്തം. 20 ഇന്നിങ്‌സെങ്കിലും കളിച്ച താരങ്ങളുടെ പട്ടികയില്‍ വിദേശത്തെയും നാട്ടിലെയും ശരാശരി കണക്കുകള്‍ തമ്മില്‍ ഏറ്റവും വ്യത്യാസമുള്ളത് രോഹിതിന്റേതാണ്.

ഓസ്‌ട്രേലിയയില്‍ ഇത്തവണത്തെ മത്സരം കൂട്ടാതെ 6 ടെസ്റ്റ് മത്സരം കളിച്ച രോഹിത് 31 ശരാശരിയില്‍ 279 റണ്‍സാണ് നേടിയത്. 63 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സിഡ്‌നിയിലെ പ്രകടനവും തരക്കേടില്ല എന്നതിനപ്പുറം പറയാന്‍ സാധിക്കാത്തതാണ്. ഓസ്‌ട്രേലിയക്കെതിരേ ഇതുവരെ അവരുടെ നാട്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടാന്‍ രോഹിതിന് സാധിച്ചിട്ടില്ല. കരിയറില്‍ കൂടുതല്‍ ടെസ്റ്റും മധ്യനിര ബാറ്റ്‌സ്മാനായി കളിച്ച രോഹിത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ സജീവമായി തിരിച്ചെത്തിയത്.

നാട്ടിലെയും വിദേശത്തെയും ശരാശരി തമ്മില്‍ കൂടുതല്‍ വ്യത്യാസമുള്ള മറ്റ് താരങ്ങളുടെ പട്ടിക ഇങ്ങനെയാണ്. മൊമിനുല്‍ ഹഖ് (നാട്ടില്‍ 57.41 വിദേശത്ത് 22.3, വ്യത്യാസം 35.11), ഹസാരെ (നാട്ടില്‍ 69.56,വിദേശത്ത് 35.97,വ്യത്യാസം 33.59),കമ്രാന്‍ അക്മല്‍ (നാട്ടില്‍ 56.74,വിദേശത്ത് 23.43,വ്യത്യാസം 33.31),ഡേവിഡ് വാര്‍ണര്‍ (നാട്ടില്‍ 65.06,വിദേശത്ത് 34.5,വ്യത്യാസം 30.56)

Story first published: Saturday, January 9, 2021, 12:37 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+