വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി20 ലോകകപ്പിന് ടീമുണ്ടാക്കാനല്ല ഇപ്പോള്‍ ശ്രമിക്കുന്നത്, പരമ്പര നേടാനാണ്: രോഹിത് ശര്‍മ

Rohit Sharma Says World Cup Is Far Away To Think About | Oneindia Malayalam

മുംബൈ: തിരുവനന്തപുരത്ത് നടന്ന രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റതിന് പിന്നാലെ ടീം തിരഞ്ഞെടുപ്പിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സഞ്ജു സാംസണെയും മുഹമ്മദ് ഷമിയേയും ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നുവെന്നാണ് പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ട്വന്റി20 ലോകകപ്പിനുള്ള ടീം കണ്ടെത്താനായി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങിയതാണെന്ന തരത്തിലും ആരോപണങ്ങളുയര്‍ന്നിരുന്നു.

ഇതിനെല്ലാം പ്രതികരണവുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 2020ല്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് മികച്ച ടീമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതെന്നത് ശരിയല്ല. ലോകകപ്പിന് ഇനിയും സമയം മുന്നിലുണ്ട്. ഇപ്പോഴുള്ള പരമ്പര നേടുകയാണ് ലക്ഷ്യം. അതിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ് വേണ്ടത്. തുടര്‍ച്ചയായ ജയം വേണെങ്കില്‍ ഗ്രൗണ്ടില്‍ കൂടുതല്‍ മികവ് കാട്ടണം. പിഴവുകള്‍ വരാതെ നമ്മള്‍തന്നെ ശ്രദ്ധിക്കണം. ഫീല്‍ഡിങ്ങിലെ പിഴവ് രണ്ടാം ട്വന്റി20യില്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

rohitsharma

പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ട്വന്റി20യില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തെ ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മക്ക് ഏറെ സുപരിചിതമായ മൈതാനമാണ് മുംബൈയിലേത്. ഇത് മത്സരത്തില്‍ ആധിപത്യം നേടാന്‍ രോഹിതിനെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്, ഓപ്പണര്‍ ലിന്‍ഡന്‍ സിമ്മണ്‍സ് എന്നിവര്‍ക്ക് മുംബൈ ഇന്ത്യന്‍സിലൂടെ മുംബൈയിലെ സ്റ്റേഡിയത്തെ നന്നായി അറിയാം. മൂന്നാം ടി20 ജയിക്കുന്നവരാവും പരമ്പര വിജയിക്കുക.

Story first published: Tuesday, December 10, 2019, 17:36 [IST]
Other articles published on Dec 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X