Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ തന്നെ നായകനാവണം: മൈക്കല്‍ ക്ലാര്‍ക്ക്

സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കേണ്ടത് രോഹിത് ശര്‍മയാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ പകരം രോഹിത് എത്തണമെന്നാണ് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടത്. 'ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിപ്പോയാല്‍ പകരം രോഹിത് ശര്‍മയെന്നാണ് എന്റെ ഉത്തരം.

കാരണം കോലിക്ക് പകരക്കാരനായി നായകനായി രോഹിത് തന്നെ എത്തണം. കാരണം നായകനെന്ന നിലയിലെ അവന്റെ റെക്കോഡുകള്‍ മികച്ചതാണ്. ഐപിഎല്ലിലൂടെ തന്റെ ക്യാപ്റ്റന്‍സി മികവ് ഒരിക്കല്‍ക്കൂടി രോഹിത് തെളിയിച്ചതാണ്. എങ്ങനെ ടീമിനെ നയിക്കണമെന്ന് അവന് നന്നായി അറിയാം. കോലി ഇല്ലെങ്കില്‍ എല്ലാ ഫോര്‍മാറ്റിലും നായകനാവാന്‍ രോഹിത് അര്‍ഹനാണ്'-ക്ലാര്‍ക്ക് പറഞ്ഞു.

kohliandrohit

ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്. ഡിസംബര്‍ 11നാണ് രോഹിത് കളിക്കുമോ ഇല്ലെയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. എന്തായാലും രോഹിത് ടെസ്റ്റ് പരമ്പര കളിക്കുമെന്ന നിലപാടിലാണ് നിലവില്‍ ബിസിസി ഐയുള്ളത്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോലി മടങ്ങുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

ഈ അവസരത്തില്‍ രോഹിത് കൂടി കളിക്കാതിരുന്നാല്‍ ഇന്ത്യയെ കാര്യമായി അത് ബാധിക്കും. അതിനാല്‍ത്തന്നെ രോഹിതിനെ ടെസ്റ്റ് പരമ്പര കളിപ്പിക്കാനാണ് സാധ്യത. എന്നാല്‍ നായകനായി രോഹിത് എത്താനുള്ള സാധ്യത വളരെ കുറവാണ്. നിലവിലെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെതന്നെ കോലിയുടെ അഭാവത്തില്‍ നായകനായേക്കും. എന്നാല്‍ രഹാനെയുടെ സമീപകാലത്തെ ഫോം അത്ര മികച്ചതല്ല. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ രഹാനെ നിരാശപ്പെടുത്തിയിരുന്നു.

കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മക്ക് നിര്‍ണ്ണായക സ്വാധീനം ടീമിലുണ്ടെന്ന് പറഞ്ഞ മൈക്കല്‍ ക്ലാര്‍ക്ക് രോഹിതിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചും സംസാരിച്ചു. 'രോഹിത് ശര്‍മ ഫിറ്റ്‌നസോടെ തിരിച്ചെത്തിയാല്‍ ആറാം നമ്പറില്‍ രോഹിത് ബാറ്റ് ചെയ്യണം. കോലി മടങ്ങുമ്പോള്‍ നായകസ്ഥാനവും ഏറ്റെടുക്കണം'-ക്ലാര്‍ക്ക് പറഞ്ഞു. കോലി മടങ്ങുമ്പോള്‍ നാലാം നമ്പറില്‍ ആരാണ് പകരക്കാരന്‍ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്.

രഹാനെ നാലാം നമ്പറിലേക്കെത്തുമോ അതോ കെ എല്‍ രാഹുല്‍ കളിക്കുമോയെന്നൊക്കെ കണ്ട് തന്നെ അറിയണം. രോഹിത് ശര്‍മ ടീമിലെത്തിയാല്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സാധ്യത കുറവാണ്. ഓപ്പണറായിത്തന്നെയാവും രോഹിതിനെ പരിഗണിക്കുക. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം രാത്രി പകലാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ ഇത്തവണത്തെ പരമ്പരക്ക് ആവേശം ഇരട്ടിയാണ്.

Story first published: Sunday, November 29, 2020, 13:07 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+