വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ട്, ടോപ് ഫോറിനെ പരിചയപ്പെടാം

മുംബൈ: ആധുനിക ഏകദിന ക്രിക്കറ്റ് ടീമിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്ന് ഇന്ത്യയാണ്. വിരാട് കോലി,ശിഖര്‍ ധവാന്‍,രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ തുടങ്ങി എടുത്തുപറയാവുന്ന താരനിരതന്നെ ഇന്ത്യയുടെ ഏകദിന ടീമിലുണ്ട്. ഒരുകാലത്ത് സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും യുവരാജുമെല്ലാം നിറഞ്ഞ് കളിച്ച ഇന്ത്യയുടെ ഏകദിന ടീമില്‍ ഇപ്പോഴും ഇപ്പോഴും പ്രതിഭകള്‍ക്ക് കുറവില്ല. എന്നാല്‍ ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കൂട്ടുകെട്ട് ഏതാണ്. ടോപ് ഫോറിനെ പരിചയപ്പെടാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി കൂട്ടുകെട്ടാണ് ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ട്. 8227 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യക്കായി ഏകദിനത്തില്‍ നേടിയത്. ഓപ്പണിങ്ങിലും രണ്ടാം വിക്കറ്റിലുമാണ് ഇരുവരും കൂടുതല്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചത്. ഓപ്പണിങ്ങില്‍ 21 സെഞ്ച്വറി കൂട്ടുകെട്ടും സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയിട്ടുണ്ട്. സച്ചിന്‍ 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും ഗാംഗുലി 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സും ഇന്ത്യക്കായി നേടിയിട്ടുണ്ട്.

രോഹിത് ശര്‍മ- ശിഖാര്‍ ധവാന്‍

രോഹിത് ശര്‍മ- ശിഖാര്‍ ധവാന്‍

നിലവിലെ ഇന്ത്യയുടെ മികച്ച ഏകദിന ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് 5000 റണ്‍സാണ് ഓപ്പണിങ്ങില്‍ ഇന്ത്യക്ക് നേടിക്കൊടുത്തത്. സെഞ്ച്വറി കൂട്ടുകെട്ട് 17 തവണയും രോഹിതും ധവാനും ഇന്ത്യക്ക് നേടിക്കൊടുത്തിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം വിസ്മയിപ്പിച്ച രോഹിത് മൂന്ന് തവണ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. സൗരവ് ഗാംഗുലിക്ക് ശേഷം ശിഖര്‍ ധവാനെപ്പോലെ ഓഫ് സൈഡില്‍ ഇത്രയും മനോഹരമായി കളിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരമില്ലെന്ന് പറയാം. 227 ഏകദിനത്തില്‍ നിന്ന് രോഹിത് 9205 റണ്‍സ് നേടിയപ്പോള്‍ ധവാന്റെ പേരില്‍ 142 ഏകദിനത്തില്‍ നിന്ന് 5977 റണ്‍സുമുണ്ട്.

 രോഹിത് ശര്‍മ- വിരാട് കോലി

രോഹിത് ശര്‍മ- വിരാട് കോലി

ഇന്ത്യന്‍ നായകനും ഉപനായകനും തമ്മിലും മികച്ച കൂട്ടുകെട്ടാണുള്ളത്. മൂന്നാം നമ്പറിലിറങ്ങുന്ന കോലിയുമായി രോഹിത് രണ്ടാം വിക്കറ്റില്‍ 4906 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇരുവരും നിലവിലെ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലുകളാണ്. കോലി 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സാണ് ഇന്ത്യക്കായി നേടിയത്. 43 ഏകദിന സെഞ്ച്വറി നേടിയ കോലി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് കരുതപ്പെടുന്ന താരമാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വീരേന്ദര്‍ സെവാഗ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വീരേന്ദര്‍ സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഇത്രയധികം ആവേശത്തിലാഴ്ത്തിയ മറ്റൊരു ഏകദിന കൂട്ടുകെട്ടില്ലെന്ന് പറയാം. 4387 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യക്കായി നേടിക്കൊടുത്തത്. ആക്രമണകാരിയായ സെവാഗ് 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സാണ് ഇന്ത്യക്കായി നേടിയിട്ടുള്ളത്. ഏത് ഫോര്‍മാറ്റിലും ആക്രമണ ശൈലിയില്‍ കളിക്കുന്ന സെവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്.

Story first published: Monday, March 29, 2021, 12:23 [IST]
Other articles published on Mar 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X