Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി-20: ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിട്ട് രോഹിത് ശര്‍മ്മ

ബെംഗളൂരു: ഞായറാഴ്ച്ചത്തെ മത്സരത്തോടെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ തവണ ട്വന്റി-20 കളിച്ച താരമായി രോഹിത് ശര്‍മ്മ മാറി. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കൊപ്പമാണ് പുതിയ റെക്കോര്‍ഡ് രോഹിത് ശര്‍മ്മ പങ്കിടുന്നത്. ഇരുവരും 98 ട്വന്റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 78 ട്വന്റി-20 മത്സരങ്ങളില്‍ പങ്കെടുത്ത സുരേഷ് റെയ്‌നയാണ് പട്ടികയില്‍ രണ്ടാമത്. വിരാട് കോലി ഇതുവരെ 72 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചു.

ധോണിയുടെ പിന്മാറ്റം

ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരെയാണ് ധോണി ഏറ്റവുമൊടുവില്‍ ട്വന്റി-20 കളിച്ചത്. നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന പരമ്പരകളില്‍ നിന്നും താരം പിന്മാറിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും മഹേന്ദ്ര സിങ് ധോണി വിട്ടുനില്‍ക്കുകയാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ട്വന്റി-20 മത്സരത്തോടെയാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയ്ക്ക് ഇന്നലെ തിശ്ശീല വീണത്.

ദക്ഷിണാഫ്രിക്കൻ ജയം

ഒന്‍പതു വിക്കറ്റിന്റെ അനയാസ ജയം ദക്ഷിണാഫ്രിക്ക പിടിച്ചെടുത്തതോടെ പരമ്പര 1-1 എന്ന നിലയില്‍ പരിസമാപ്തമായി. മുന്‍പ് ധര്‍മ്മശാലയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.

മൊഹാലിയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കി. ഇന്ത്യ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം മൂന്നോവര്‍ ബാക്കി നില്‍ക്കെയാണ് പ്രോട്ടീസ് സംഘം മറികടന്നത്. നായകന്‍ ഡി കോക്ക് 52 പന്തില്‍ 79 റണ്‍സ് പുറത്താവാതെ നേടി. അഞ്ചു സിക്‌സും ആറു ബൗണ്ടറികളും ഡി കോക്കിന്റെ ബാറ്റില്‍ നിന്നും പിറന്നു.

തകർന്നടിഞ്ഞ് ഇന്ത്യ

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇരുപതോവറിലേക്ക് ബാറ്റു വീശിയ ഇന്ത്യയ്ക്ക് ഒന്‍പതു വിക്കറ്റുകളാണ് പ്രയാണത്തില്‍ നഷ്ടപ്പെട്ടതും. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കഗീസോ റബാദ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഫോര്‍ട്ടൂനും ഹെന്‍ട്രിക്ക്‌സിനും രണ്ടു വിക്കറ്റുകള്‍ വീതമുണ്ട്. തബ്‌റിസ് ഷംസിയും നേടി ഒരു വിക്കറ്റ്.

Story first published: Monday, September 23, 2019, 12:20 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+