വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ഹിറ്റ്മാന്റെ ഇന്ത്യ! ഐപിഎല്‍ മാജിക്ക് ആവര്‍ത്തിക്കുമോ? ആദ്യ കടമ്പ കടുപ്പമാവും

ലോകകപ്പിനു ശേഷം അദ്ദേഹം നായകനാവും

രോഹിത് ശര്‍മ ഫാന്‍സ് ആഗ്രഹിച്ചത് ഒടുവില്‍ യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. ഹിറ്റ്മാന്‍ ടീം ഇന്ത്യയുടെ സ്ഥിരം നായകസ്ഥാനത്തേക്കു വരുന്നു. അടുത്ത മാസത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് വിരാട് കോലി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഹിറ്റ്മാന്‍ യുഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Rohit Sharma Is All Set to take over the baton From Virat Kohli | Oneindia Malayalam

നിലവില്‍ ടി20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റനായതിനാല്‍ തന്നെ സ്വാഭാവികമായും നായകസ്ഥാനം രോഹിത്തിലേക്കു തന്നെയാണ് വരിക. ടി20യില്‍ അദ്ദേഹം സ്ഥിരം ക്യാപ്റ്റനായി മാറുന്നതോടെ ആരാവു പുതിയ വൈസ് ക്യാപ്റ്റനെന്നും തീരുമാനിക്കേണ്ടതുണ്ട്. ടി20 ലോകകപ്പിനു ശേഷമായിരിക്കും ബിസിസിഐ ഇതേക്കുറിച്ച് ആലോചിക്കുക. നിലവില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ താരങ്ങളെയാവും ഈ സ്ഥാനത്തേക്കുസ പരിഗണിച്ചേക്കുക.

 രോഹിത്തിന്റെ ആദ്യ പരമ്പര

രോഹിത്തിന്റെ ആദ്യ പരമ്പര

ഇന്ത്യയുടെ സ്ഥിരം ടി20 ക്യാപ്റ്റനെന്ന നിലയിലുള്ള രോഹിത്തിന്റെ അരങ്ങേറ്റം കടുപ്പമാവും. കാരണം ലോകകപ്പിനു ശേഷം കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ ആദ്യത്തെ ടി20 പരമ്പര. 2022ന്റെ തുടക്കത്തില്‍ നാലു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ വിജയത്തോടെ തന്നെ ഈ പരമ്പയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഹിറ്റ്മാന്റെ ശ്രമം.
2022 ജനുവരി 19നാണ് ഇന്ത്യ- സൗത്താഫ്രിക്ക ആദ്യ ടി20. ശേഷിച്ച മല്‍സരങ്ങള്‍ 21, 23, 26 തിയ്യതികളില്‍ നടക്കും. മുഴുവന്‍ മല്‍സരങ്ങളും രാത്രി 7.30നാണ്.

 ക്യാപ്റ്റന്‍സിയിലും ഹിറ്റ്

ക്യാപ്റ്റന്‍സിയിലും ഹിറ്റ്

ബാറ്റിങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയും ഹിറ്റാണ് രോഹിത്. അതുകൊണ്ടു തന്നെ കോലി പടിയിറങ്ങുമ്പോള്‍ പുതിയ നായകനെക്കുറിച്ച് ബിസിസിഐയ്ക്കു തലപുകയ്‌ക്കേണ്ടതുമില്ല. ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു തെളിയിച്ചു കഴിഞ്ഞ വ്യക്തിയാണ്. അഞ്ചു തവണയാണ് അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്കു നയിച്ചത്. 2013, 15, 16, 19, 20 വര്‍ഷങ്ങളിലായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കപ്പെടുന്ന എംഎസ് ധോണിക്കു പോലും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്.
മറുഭാഗത്ത് കോലിക്കാവട്ടെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടൊപ്പം ഇനിയും ഒരു കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.

 ടി20 റെക്കോര്‍ഡ്

ടി20 റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിനൊപ്പവും ടി20 ക്യാപ്റ്റനെന്ന നിലയില്‍ ഉജ്ജ്വല റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. കോലിയുടെ അഭാവത്തില്‍ 19 ടി20കളിലാണ് രോഹിത് ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇതില്‍ 15ലും ടീമിനു വിജയം നേടിത്തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീലങ്കില്‍ 2018ല്‍ നടന്ന നിദാഹാസ് ട്രോഫി ടൂര്‍ണമെന്റ് വിജയമാണ് ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത്. കോലിക്കു വിശ്രമം നല്‍കിയതോടെയാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ രോഹിത്തിന് നായകനായി നറുക്കുവീണത്. ടീമിനെ ചാംപ്യന്‍മാരാക്കി തലയുയര്‍ത്തി അദ്ദേഹം മടങ്ങുകയും ചെയ്തു.
ഇത് കൂടാതെ 2018ല്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന മൂന്നു ടി20കളുടെ പരമ്പരയിലും രോഹിത്തായിരുന്നു നായകന്‍. ഈ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരുകയും ചെയ്തിരുന്നു.

 പുതിയ വൈസ് ക്യാപ്റ്റന്‍

പുതിയ വൈസ് ക്യാപ്റ്റന്‍

രോഹിത് നായകസ്ഥാനത്തേക്കു വരുന്നതോടെ ആരാവും ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനാവുകയെന്നത് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നതാണ്. യുവത്വത്തിനൊപ്പം മല്‍സരപരിചയം കൂടി പരിഗണിച്ചായിരിക്കും ബിസിസിഐ ഉപനായകനെ തിരഞ്ഞെടുക്കുക.
കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ തുടങ്ങിവരെല്ലാം പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ടാവും. രാഹുല്‍, റിഷഭ് എന്നിവര്‍ ഐപിഎല്‍ ക്യാപ്റ്റന്‍മാരാണ്. ശ്രേയസാവട്ടെ കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായിരുന്നു. പൃഥ്വിയാണെങ്കില്‍ നേരത്തേ അണ്ടര്‍ 18 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ്.

Story first published: Thursday, September 16, 2021, 20:16 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X