വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല: രോഹിത് ശര്‍മ!

By Muralidharan

കൊളംബോ: സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കാര്യമായി എടുക്കുന്നില്ല എന്ന് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണായകമായ അര്‍ധസെഞ്ചുറി അടിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്. രോഹിതിന്റെ മികവില്‍ ഇന്ത്യ 386 റണ്‍സിന്റെ ലീഡെടുത്തിരുന്നു.

രോഹിത് വെറുതെ പറയുന്നതല്ല, ആദ്യ ടെസ്റ്റില്‍ ഫോമിലല്ലാത്തതിനും പൂജാരയ്ക്ക് പകരം ടീമിലെത്തിയതിനും സോഷ്യല്‍ മീഡിയ രോഹിതിനെ വല്ലാതെ കളിയാക്കിയിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടും വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും ഇല്ല. എന്നാല്‍ വിമര്‍ശകരോട് തനിക്ക് പറയാനുള്ളത് ഒരു കൂസലും കൂടാതെ തുറന്നടിക്കുകയാണ് ഇന്ത്യയുടെ ലേസി എലഗന്റ് ബാറ്റ്‌സ്മാന്‍. കാണൂ....

എന്ത് പറഞ്ഞിട്ടും കാര്യമില്ല

എന്ത് പറഞ്ഞിട്ടും കാര്യമില്ല

ക്രിക്കറ്റ് കളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം അപ്രധാനമാണ്. കാരണം അത് എന്റെ കളിയെ ഒരു തരത്തിലും ബാധിക്കുന്നതല്ല - പിന്നെന്തിന് ഞാന്‍ നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് കാത് തരണം - സിംപിളാണ് രോഹിതിന്റെ ചോദ്യം. പക്ഷേ പവര്‍ഫുള്ളും.

ആരാണ് എല്ലാം തികഞ്ഞവന്‍?

ആരാണ് എല്ലാം തികഞ്ഞവന്‍?

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണ്. എല്ലാം തികഞ്ഞവര്‍ ആരുമില്ല. ഞാനും അതുപോലെ ഒരാളാണ്. ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുന്ന കാലം എന്നെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല.

എല്ലാ കളിയിലും സെഞ്ചുറിയോ

എല്ലാ കളിയിലും സെഞ്ചുറിയോ

എല്ലാ കളിയിലും സെഞ്ചുറി നേടാന്‍ ആര്‍ക്കും കഴിയില്ല. ടീമിന് നല്‍കാന്‍ കഴിയുന്ന സംഭാവനകളില്‍ സന്തോഷമുണ്ട്. ടീം ജയിക്കാന്‍ കാരണമായ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയുന്നതാണ് വലിയ കാര്യം

രോഹിത് അത്ര മോശമല്ല

രോഹിത് അത്ര മോശമല്ല

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററാണ് രോഹിത്. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ രോഹിത് പക്ഷേ ഒന്നാം ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇന്ത്യ കളിയും തോറ്റു. ഇതാണ് വലിയ വിമര്‍ശനത്തിന് വഴിവെച്ചത്.

Story first published: Tuesday, September 1, 2015, 14:38 [IST]
Other articles published on Sep 1, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X