Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് പിന്നാലെ സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് രോഹിത് ശര്‍മ

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് തകര്‍ത്തതിന് പിന്നാലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് മറികടന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയത്.

rohit

മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു രോഹിത്തിന്റെ നേട്ടം. മത്സരത്തില്‍ തകര്‍ത്തുകളിച്ച രോഹിത് 137 പന്തില്‍ 162 റണ്‍സെടുത്തു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 195 സിക്‌സറുകള്‍ നേടിയപ്പോള്‍ രോഹിത് അത് മറികടന്നു. 211 സിക്‌റുകള്‍ നേടിയ എംഎസ് ധോണിയുടെ പേരിലാണ് കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ കളിക്കാരന്റെ റെക്കോര്‍ഡ്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് രോഹിത്ത്. മുന്‍ പാക് താരം ഷാഹിദ് അഫ്രീദി(351)യാണ് പട്ടികയില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും(275) മൂന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ താരം ജയസൂര്യ(270)യുമുണ്ട്. ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന വേഗതയേറിയ താരമെന്ന ബഹുമതി ദിവസങ്ങള്‍ക്കു മുന്‍പ് വിരാട് കോലി സ്വന്തമാക്കിയിരുന്നു. സച്ചിന്റെ റെക്കോര്‍ഡാണ് കോലി തകര്‍ത്തത്. ഇതിന് പിന്നാലെയാണ് രോഹിത്തിന്റെയും നേട്ടം.

Story first published: Monday, October 29, 2018, 17:36 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+