തോല്‍വിയിലും ഇന്ത്യയ്ക്ക് റെക്കോര്‍ഡ്, കാരണം ഇതാണ്; വിശദീകരണവുമായി രോഹിത് ശര്‍മ

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് വിശദീകരണവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 80 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത്. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ 19.2 ഓവറില്‍ ഇന്ത്യ 139 റണ്‍സിന് എല്ലാവരും പുറത്തായി. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് തോല്‍വിയാണിത്.
മത്സരത്തിന്റെ എല്ലാ മേഖലയിലും ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചതാണ് പരാജയ കാരണമെന്ന് രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞു. മത്സരം കടുത്തതായിരുന്നു. നന്നായി തുടങ്ങാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 200 റണ്‍സിന് മുകളില്‍ പിന്തുടരുക എളുപ്പമല്ല. നേരത്തെ ചില മത്സരങ്ങളില്‍ ഈ ലക്ഷ്യം മറികടന്നിരുന്നു. എന്നാല്‍, ചെറിയൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ പോലും തങ്ങള്‍ക്ക് കഴിഞ്ഞില്ല. ന്യൂസിലന്‍ഡ് മികച്ച കളിയാണ് കാഴ്ചവെച്ചതെന്നും രോഹിത് വ്യക്തമാക്കി.

ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഓക്‌ലന്‍ഡില്‍ നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസം രോഹിത് പങ്കുവെച്ചു. എട്ടു ബാറ്റ്‌സ്മാന്മാരുമായി കളിച്ചത് വലിയ ടോട്ടല്‍ പിന്തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, തങ്ങള്‍ക്കതിന് സാധിച്ചില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
220 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ പ്രതീക്ഷ ഓപ്പണര്‍മാരിലായിരുന്നു. എന്നാല്‍, രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും നല്ല തുടക്കം നല്‍കാനായില്ല. ന്യൂസിലന്‍ഡ് ബൗളര്‍മാരെ കളിക്കാന്‍ ബുദ്ധിമുട്ടിയ രോഹിത് ഒരു റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. ധവാന്‍ 29 റണ്‍സെടുത്ത് മോശമല്ലാത്ത പ്രകടനം നടത്തി. 39 റണ്‍സെടുത്ത എംഎസ് ധോണിയാണ് ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications