അവനായിരുന്നു കളിക്കേണ്ടത്, പക്ഷേ, ഹര്‍ദിക്കിന് മുന്നേ ആ താരം ഇറങ്ങിയത് ഞെട്ടിച്ചെന്ന് ഹിറ്റ്മാന്‍
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു നാലാം നമ്പറില്‍ ഋഷഭ് പന്ത് കളിച്ചത്. വമ്പന്‍ സ്‌കോര്‍ താരം അടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മത്സരത്തില്‍ 32 റണ്‍സാണ് പന്ത് അടിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് പന്തിനെ ടീമില്‍ എടുത്തതെന്ന് ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ വിശദീകരിച്ചിട്ടുണ്ട്. പക്ഷേ അടുത്ത മത്സരങ്ങളില്‍ പന്ത് കളിക്കുമോ എന്ന് ഹിറ്റ്മാന്‍ വ്യക്തമാക്കിയിട്ടില്ല.
നാലാം നമ്പറില്‍ വിജയ് ശങ്കര്‍ തന്നെയാണ് സ്ഥിരം ബാറ്റ്‌സ്മാനെന്നും രോഹിത് പറഞ്ഞു. ഇതോടെ ടീമില്‍ നാലാം നമ്പറിനെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. ആരാകും ഈ സ്ഥാനത്ത് സ്ഥിരം കളിക്കുകയെന്നതില്‍ഇന്ത്യക്ക് കാര്യങ്ങള്‍ ഉറപ്പില്ലാത്ത അവസ്ഥയിലാണ്. അതേസമയം ഋഷഭ് പന്ത് വിജയ് ശങ്കറിന് പരിക്കേറ്റതോടെ നാലാം നമ്പറില്‍ സ്ഥിരമായി കളിക്കുമെന്ന് ധാരണയും ഇതോടെ തെറ്റിയിരിക്കുകയാണ്.

അത് എന്നെ ഞെട്ടിച്ചു
ഋഷഭ് പന്തിനെ പെട്ടെന്ന് കളിക്കാന്‍ ഇറക്കാന്‍ ഇറക്കാന്‍ ടീം തീരുമാനിക്കുകയായിരുന്നുവെന്ന് രോഹിത് പറയുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരെ നിര്‍ണായക സമയത്ത് വിരാട് കോലി പുറത്തായപ്പോള്‍ ഞാന്‍ കരുതിയത് ഹര്‍ദിക് പാണ്ഡ്യ നാലാം നമ്പറില്‍ കളിക്കുമെന്നാണ്. ഇന്ത്യക്ക് റണ്‍റേറ്റ് അത്യാവശ്യമായി ഉയര്‍ത്തേണ്ട സമയമായിരുന്നു അത്. എന്നാല്‍ പന്ത് നാലാം നമ്പറില്‍ ഇറങ്ങിയത് തന്നെ ഞെട്ടിച്ചെന്ന് രോഹിത് പറയുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും കളിക്കാത്ത ഒരു താരം ഇറങ്ങിയതാണ് തന്നെ ഞെട്ടിച്ചതെന്ന് ഹിറ്റ്മാന്‍ പറഞ്ഞു.

നിങ്ങളെല്ലാവരും പറഞ്ഞിട്ടല്ലേ....
മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തിനും പന്തിനെ കളിപ്പിച്ചതിനെ കുറിച്ച് രോഹിത്തിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചിരുന്നു. നിങ്ങളെല്ലാവരും ഋഷഭ് പന്ത് കളിക്കണമെന്ന് വാദിച്ചിരുന്നവരല്ലേ. പന്ത് എവിടെയെന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി പലരും ചോദിച്ചിരുന്നു. ഇതാ പന്ത് നാലാം നമ്പറില്‍ കളിച്ചിരിക്കുകയാന്നൊയിരുന്നു രോഹിത്തിന്റെ തമാശ നിറഞ്ഞ മറുപടി. അതേസമയം അടുത്ത മത്സരത്തില്‍ പന്ത് കളിക്കുമോ എന്ന് രോഹിത്ത് വ്യക്തമാക്കിയിട്ടില്ല.

അവനായിരുന്നു കളിക്കേണ്ടിയിരുന്നത്
നാലാം നമ്പറില്‍ വിജയ് ശങ്കറായിരുന്നു കളിക്കേണ്ടിയിരുന്നതെന്ന് രോഹിത് പറയുന്നു. എന്നാല്‍ അദ്ദേഹത്തിന് പരിക്കേറ്റതാണ് കളിക്കുന്നതിന് തടസ്സമായത്. അതേസമയം ഇന്ത്യ നാലാം നമ്പറില്‍ വിജയ് തന്നെ കളിക്കുമെന്ന് വ്യക്തമാക്കിയതാണ്. തുടര്‍ച്ചയായി മത്സരങ്ങള്‍ നല്‍കിയാല്‍ മാത്രമേ വിജയ് ശങ്കറിന് നല്ല രീതിയില്‍ കളിക്കാനാവൂ എന്നും രോഹിത്ത് പറയുന്നു. ടീമിന് നാലാം നമ്പറില്‍ ആശയക്കുഴപ്പമില്ലെന്നും ഹിറ്റ്മാന്‍ വ്യക്തമാക്കി. ചില മാറ്റങ്ങള്‍ എല്ലാ ടീമിലും നടക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഇംഗ്ലണ്ടിനോടുള്ള തോല്‍വി
ഇംഗ്ലണ്ടിനോടുള്ള തോല്‍വി കാര്യമാക്കുന്നില്ല. പക്ഷേ അതൊരു ഓര്‍മപ്പെടുത്തലാണ്. മത്സരത്തില്‍ രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് ആദ്യ പത്ത് ഓവറില്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ കളിക്കുന്തോറും പിച്ചിന് വേഗം കുറഞ്ഞ് വന്നു. ഇംഗ്ലണ്ട് അതിനനുസരിച്ചാണ് പന്തെറിഞ്ഞതെന്നും രോഹിത് ശര്‍മ പറഞ്ഞു. മത്സരത്തില്‍ ഇന്ത്യക്ക് വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. ഹര്‍ദിക് പാണ്ഡ്യ പുറത്തായതാണ് മത്സരം മാറ്റിമറിച്ചതെന്നും കോലി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications