ഈ റെക്കോര്‍ഡുകള്‍ കൊണ്ട് ഹിറ്റ്മാന്‍ അഹങ്കരിക്കേണ്ട, അധിക കാലമുണ്ടാവില്ല... തകര്‍ന്നേക്കും!!
മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെപ്പോലെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കി മാറ്റിയ താരമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഏക താരമെന്നതുള്‍പ്പെടെ കരിയറില്‍ ഇതിനകം പല റെക്കോര്‍ഡുകളും ഹിറ്റ്മാന്റെ തന്റെ പേരിലേക്കു മാറ്റിയിട്ടുണ്ട്.
ഏകദിനത്തില്‍ മാത്രമല്ല ട്വന്റി20യിലും പല നേട്ടങ്ങള്‍ക്കും അവകാശിയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍. എന്നാല്‍ ടി20യില്‍ രോഹിത്തിന്റെ ചില റെക്കോര്‍ഡുകള്‍ക്കു അധികം ആയുസ്സുണ്ടാവില്ല. അധികം വൈകാതെ തന്നെ തിരുത്തപ്പെടാന്‍ സാധ്യതയുള്ള ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഒരിന്നിങ്‌സില്‍ കൂടുതല്‍ ബൗണ്ടറികള്‍
അന്താരാഷ്ട്ര ടി20യില്‍ ഒരിന്നിങ്‌സില്‍ ഇന്ത്യക്കുവേണ്ടി കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. 12 ബൗണ്ടറികളുമായാണ് താരം റെക്കോര്‍ഡിട്ടത്. 2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കരിയറിലെ ആദ്യ ടി20 സെഞ്ച്വറി നേടിയ മല്‍സരത്തിലായിരുന്നു രോഹിത്തിന്റെ സൂപ്പര്‍ ബാറ്റിങ്.
ഇന്ത്യന്‍ നിരയില്‍ നായകന്‍ കോലി, ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍ എന്നിവരാണ് രോഹിത്തിന്റെ റെക്കോര്‍ഡ് തിരുത്താന്‍ സാധ്യതയുള്ള താരങ്ങള്‍.

കൂടുതല്‍ റണ്‍സ്
ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്. ന്യൂസിലാന്‍ഡ് ഓപ്പണറും വെടിക്കെട്ട് താരവുമായ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പേരിലായിരുന്നു നേരത്തേ ഈഈ റെക്കോര്‍ഡ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ ഫിഫ്റ്റി നേടിയതോടെ രോഹിത് ഗുപ്റ്റിലിനെ മറികടക്കുകയായിരുന്നു. 2288 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. പരിക്കിനെ തുടര്‍ന്ന് ഗുപ്റ്റില്‍ ഈ പരമ്പരയില്‍ നിന്നും പിന്‍മാറിയതാണ് രോഹിത്തിന് നേട്ടമായത്.
റണ്‍വേട്ടയില്‍ മൂന്നാംസ്ഥാനത്തുള്ള പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ശുഐബ് മാലിക്കും (2263) കോലിയും (2167) രോഹിത്തിനെ പിന്തള്ളി ഒന്നാമതെത്താന്‍ മിടുക്കുള്ള താരങ്ങളാണ്. രോഹിത്തിന് ഇനിയുള്ള ടി20കളില്‍ തുടര്‍ച്ചയായി വലിയ സ്‌കോറുകള്‍ നേടിയാല്‍ മാത്രമേ ഒന്നാംസ്ഥാനം ഭദ്രമാക്കാനാവൂ.

കൂടുതല്‍ 50 പ്ലസ് സ്‌കോറുകള്‍
ടി20യില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ താരവും രോഹിത് തന്നെയാണ്. 20 തവണയാണ് അദ്ദേഹം 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന രണ്ടാം ടി20ക്ക് മുമ്പ് 19 ഫിഫ്റ്റികളുമായി കോലിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഹിറ്റ്മാന്‍.
ഫിഫ്റ്റി പ്ലസ് സ്‌കോറില്‍ രോഹിതും കോലിയും തമ്മിലാണ് പ്രധാന പോര്. കോലിക്കു ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി2 പരമ്പരയില്‍ വിശ്രമം നല്‍കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 പരമ്പരയില്‍ കോലി ടീമില്‍ തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ലോകകപ്പ് വരെയെങ്കിലും ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ രോഹിതിന് ഇനിയും വലിയ സ്‌കോറുകള്‍ നേടിയേ തീരൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications