വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രോഹിത്തിന്റെ സ്വപ്‌നം ആറാം ഐപിഎല്‍ കിരീടമല്ല! അതുക്കും മേലെ

സിഎസ്‌കെയോടു മുംബൈ പരാജയപ്പെട്ടിരുന്നു

ഐപിഎല്ലിന്റെ രണ്ടാംപാദത്തിലെ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കളിയില്‍ ഹിറ്റ്മാനുണ്ടാവില്ലെന്ന് ആരും തന്നെ കരുതിയിരുന്നില്ല. മല്‍സരദിവസം മാത്രമായിരുന്നു ഇക്കാര്യം ലോകമറിഞ്ഞത്. പരിശീലനത്തിനിടെ ചെറിയ പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിത് മല്‍സരത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത കളിയില്‍ അദ്ദേഹം തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹിറ്റ്മാന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കൂടിയായ കരെണ്‍ പൊള്ളാര്‍ഡായിരുന്നു സിഎസ്‌ക്കെയ്‌ക്കെതിരേ മുംബൈയെ നയിച്ചത്. മല്‍സരത്തില്‍ മുംബൈ തോല്‍ക്കുകയും ചെയ്തിരുന്നു.

യഥാര്‍ഥത്തില്‍ പരിക്ക് കാരണമായിരുന്നില്ല രോഹിത് കളിക്കാതിരുന്നതെന്നും തന്റെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വിട്ടുനിന്നതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ കാരണങ്ങളും വിശദീകരിക്കുന്നുണ്ട്.

 ടീം ഇന്ത്യക്കു മുന്‍തൂക്കം

ടീം ഇന്ത്യക്കു മുന്‍തൂക്കം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് രോഹിത് ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ ബ്രേക്കെടുത്തതാണ് പുറത്തുവന്നിരിക്കുന്നത്. ഐപിഎല്ലിനേക്കാള്‍ രോാഹിത്തിന്റെ ശ്രദ്ധ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ്. ഇതിനു മുന്നോടിയായി ജോലിഭാരം ക്രമീകരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം സിഎസ്‌കെയ്‌ക്കെതിരായ കളില്‍ നിന്നും മാറിനിന്നതെന്നും അടുത്ത ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകദിന ലോകകപ്പ് ഇല്ല

ഏകദിന ലോകകപ്പ് ഇല്ല

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യക്കു ലോകകപ്പ് നേടിത്തരാന്‍ കഴിഞ്ഞില്ലെങ്കിലും ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാവാന്‍ വിരാട് കോലിക്കായിട്ടുണ്ട്. 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്മാരായപ്പോള്‍ ടീമില്‍ കോലിയുമുണ്ടായിരുന്നു. പക്ഷെ രോഹിത്തിന് ഇതുവരെ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാവാന്‍ സാധിച്ചിട്ടില്ല.

ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടക്കം പല റെക്കോര്‍ഡുകളും കുറിച്ചിട്ടും ഒരു ലോകകിരീടം തന്റെ പേരില്‍ ഇല്ലെന്നത് അദ്ദേഹത്തിനെ ദുഖിപ്പിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ഇനി ഹിറ്റ്മാന്റെ ലക്ഷ്യം ഒരു ഏകദിന ലോകകപ്പെങ്കിലും ഇന്ത്യക്കൊപ്പം നേടുകയെന്നതാണ്.അടുത്ത മാസത്തെ ടി20 ലോകകപ്പ് കഴിഞ്ഞാല്‍ 2022ല്‍ വീണ്ടുമൊരു ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. 2023ല്‍ ഏകദിന ലോകകപ്പും നടക്കുന്നുണ്ട്. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ചാംപ്യന്‍മാരാവുകയെന്നതാണ് ഇപ്പോള്‍ ഹിറ്റ്മാന്റെ സ്വപ്‌നം.

 തിരക്കേറിയ ഷെഡ്യൂള്‍

തിരക്കേറിയ ഷെഡ്യൂള്‍

രോഹിത് നേരത്തേ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകള്‍ക്കു വേണ്ടിയും ഐപിഎല്ലിലുമായിരുന്നു സ്ഥിരമായി കളിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ടെസ്റ്റ് ടീമിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇതു അദ്ദേഹത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും നാലു ടെസ്റ്റുകളും കളിച്ചതിനു പിന്നാലെയാണ് രോഹിത് ഐപിഎല്ലിനായി യുഎഇയിലേക്കു വന്നത്. ഐപിഎല്‍ കഴിഞ്ഞാല്‍ തൊട്ടുപിന്നാലെ ലോകകപ്പും വരാനിരിക്കുകയാണ്.
തിരക്കേറിയ ഈ ഷെഡ്യൂള്‍ ശാരീരികമായി മാത്രമല്ല മാനസികമായും തന്നെ തളര്‍ത്തുമെന്ന് അദ്ദേഹത്തിനു നല്ല ബോധ്യമുണ്ട്. ഇതു കാരണമാണ് സിഎസ്‌ക്കെയ്‌ക്കെതിരേ രോഹിത് സ്വയം ഒരു ബ്രേക്കെടുത്ത് കൂടുതല്‍ ഫ്രഷായി തിരിച്ചുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നടക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഹിറ്റ്മാന്‍ തിരിച്ചെത്തും.
എങ്കിലും ഐപിഎല്ലില്‍ ഈ സീസണില്‍ മാത്രമല്ല ഇനിയുള്ള സീസണുകളിലും രോഹിത് ഇടയ്ക്കു ചില ബ്രേക്കെടുത്ത് ലോകകപ്പെന്ന തന്റെ അന്തിമ ലക്ഷ്യത്തിനു വേണ്ടി തയ്യാറെടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.കാരണം ഐപിഎല്ലില്‍ മുംബായ്‌ക്കൊപ്പം രോഹിത് നേടേണ്ടതെല്ലാം നേടിക്കഴിഞ്ഞു. മറ്റൊരു ക്യാപ്റ്റനും സ്വപ്‌നം കാണാവുന്നതിലും അപ്പുറമാണിത്. അഞ്ചു തവണയാണ് മുംബൈയെ ഹിറ്റ്മാന്‍ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചത്. കൂടാതെ താരമെന്ന നിലയില്‍ അതിനു മുമ്പ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും ഒരു തവണ രോഹിത് ജേതാവായിട്ടുണ്ട്.

Story first published: Wednesday, September 22, 2021, 23:26 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X