
വിവാഹം ഡിസംബര്ർ 13 ന്
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ കല്യാണ കാലമാണ്. ഭാജി കല്യാണത്തിന് പുറമെ ഇപ്പോള്‍ രോഹിത് ശര്‍മ്മയുടെയും കല്യാണക്കാര്യത്തില്‍ തീരുമാനമായി. ഡിസംബര്‍ 13 ആണ രോഹിത് ശര്‍മ്മ റിതിക സജ്ദേഹ് തമ്മിലുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നത്.

സുഹൃത്തില്ർ നിന്ന് പങ്കാളിയിലേക്ക്
ആറ് വര്‍ഷമായി രോഹിതും റിതികയതും സുഹൃത്തുക്കളാണ്. സ്‌പോര്‍ട്‌സ് മാനേജറാണ് റിതിക. മുംബൈയിലെ ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് റിതിക ഇപ്പോള്‍ ജോലി ചെയ്യുന്നത്. മറ്റൊരു ഇന്ത്യന്‍ താരമായ യുവരാജ് സിങ്ങുമായും അടുത്ത ബന്ധമാണ് റിതികയ്ക്കുള്ളത്.
ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും പങ്കാളിയിലേക്ക് എന്ന ക്യാപ്ഷനോടെ രോഹിത് ശര്‍മ ട്വിറ്ററിലൂടെയാണ് എന്‍ഗേജ്‌മെന്റ് വാര്‍ത്ത പുറത്ത് വിട്ടത്.

വിവാഹ വാര്‍ത്ത
ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ബാല്യകാല സഖിയായ പ്രിയങ്ക ചൗധരിയെ വിവാഹം ചെയ്തതിന് പിന്നാലെയാണ് രോഹിതും സുഹൃത്തിനെ വിവാഹം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നത്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയാണ് ഇരുപത്തെട്ടുകാരനായ രോഹിത്

റിതികയുടെ സന്തോഷം
റിതികയും മോശമാക്കിയില്ല രോഹിത് ശര്‍മയുടെ പങ്കാളിയാകാന്‍ പോകുന്നതിലെ സന്തോഷം റിതികയും ട്വിറ്ററിലൂടെ പങ്കുവെച്ചു

വിവാഹ നിശ്ചയം
ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ബോര്‍വാലി സ്‌പോര്‍സ് കോംപ്ലെക്‌സില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഹര്‍ഭജന്‍ സിംഗ്- ഗീത ബസ്ര
ഹര്‍ഭജന്‍ സിംഗും ബോളിവുഡ് നടി ഗീത ബസ്രയും തമ്മിലുള്ള ഒക്ടോബര്‍ 29 ആണ് ഇരുവരുടെയും വിവാഹം നടന്നത്. പരമ്പരാഗത രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം.നവംബര്‍ ഒന്നിനാണ് ഇരുവരുടെയും വിവാഹ സല്‍ക്കാരം. സല്‍ക്കാരത്തില്‍ പ്രധാനമന്ത്രിയും പങ്കെടുത്തേക്കുമെന്നാണ് സൂചന. ഈ മാസം ആദ്യമാണ് വിവാഹകാര്യം ഇരുവരും പരസ്യമാക്കിയത്.

വിരാട് കോലി- അനുഷ്‌ക ശര്‍മ്മ
വിരാട് കോലി അനുഷ്‌ക പ്രണയ വാര്‍ത്തയ്ക്ക് പഴക്കമുണ്ടെങ്കിലും ഇരുവരുടെയും വിവാഹം ഉടന്‍ എന്നാണ് ഇപ്പോഴത്തെ വാര്‍ത്ത


Click it and Unblock the Notifications