For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇത്തവണ ഏത് പൊസിഷന്‍? വെളിപ്പെടുത്തി രോഹിത്... ഇനി കാണാം യഥാര്‍ഥ ഹിറ്റ്മാനെ

മൂന്നു തവണ ചാംപ്യന്‍മാരായ ടീമാണ് മുംബൈ

By Manu
ബാറ്റിങ് പൊസിഷന്‍ മാറ്റി രോഹിത് ശർമ | Oneindia Malayalam

മുംബൈ: ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം തന്നെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. മൂന്ന് ഐപിഎല്‍ ട്രോഫികളുമായി സിഎസ്‌കെയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അവര്‍. കഴിഞ്ഞ സീസണില്‍ ആരാധകരെ നിരാശപ്പെടുത്തിയ മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ തവണ മുംബൈയുടെ പതനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം ഫോമായിരുന്നു. ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറിയത് മുംബൈക്കു കനത്ത തിരിച്ചടിയായി മാറി. ഇതേ തുടര്‍ന്നു പുതിയ സീസണില്‍ തന്റെ ബാറ്റിങ് പൊസിഷന്‍ മാറാനൊരുങ്ങുകയാണ് ഹിറ്റ്മാന്‍.

ഇത്തവണ ഓപ്പണറായി ഇറങ്ങും

ഈ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും മുംബൈക്കു വേണ്ടി താന്‍ ഓപ്പണറായി ഇറങ്ങുമെന്നു രോഹിത് വ്യക്തമാക്കി. മുംബൈയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ സീസണില്‍ രോഹിത് മധ്യനിരയിലാണ് ബാറ്റ് ചെയ്തത്. ഈ പൊസിഷനില്‍ താരം നിരാശപ്പെടുത്തുകയും ചെയ്തു. 12 ഇന്നിങ്‌സുകളില്‍ നിന്നും 286 റണ്‍സെടുക്കാനേ രോഹിത്തിനായുള്ളൂ.
നേരത്തേ ഇന്ത്യന്‍ ടീമിനായും മധ്യനിരയില്‍ കളിച്ചാണ് രോഹിത് കരിയര്‍ ആരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഈ പൊസിഷനില്‍ അത്ര ശ്രദ്ധേയമായ പ്രകടനം നടത്താനായില്ല. അന്നത്തെ ക്യാപ്റ്റന്‍ ധോണി രോഹിത്തിനെ ഓപ്പണിങിലെ മാറ്റിയതാണ് വഴിത്തിരിവായത്. പിന്നീട് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി അദ്ദേഹം മാറുകയായിരുന്നു.

പ്രിയപ്പെട്ട പൊസിഷന്‍

പ്രിയപ്പെട്ട പൊസിഷന്‍

ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് താന്‍ ഓപ്പണിങിലേക്ക് തിരിച്ചെത്തുന്നതെന്ന് രോഹിത് വ്യക്തമാക്കി. ലോകകപ്പില്‍ ഇന്ത്യക്കായും ഓപ്പണറായാണ് ഇറങ്ങേണ്ടത്. ഈ പൊസിഷനില്‍ കളിച്ചാണ് ഇന്ത്യക്കു വേണ്ടി താന്‍ ഏറെ റണ്‍സെടുത്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സീസണില്‍ മുംബൈക്കു മധ്യനിരയില്‍ അനുഭസമ്പത്തുള്ള മികച്ച ്താരങ്ങളുണ്ട്. ഇതും തന്നെ ഓപ്പണിങില്‍ തിരിച്ചെത്താന്‍ പ്രേരിപ്പിച്ച ഘടങ്ങളിലൊന്നാണ്. ഈ സീസണില്‍ കഴിയാവുന്നത്ര മല്‍സരങ്ങൡ ഓപ്പണറായി തന്നെ കളിക്കുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ഏതു പൊസിഷനിലും കളിക്കും

ഏതു പൊസിഷനിലും കളിക്കും

നേരത്തേ മധ്യനിര ബാറ്റ്‌സ്മാനായി കളിച്ചിട്ടുണ്ട്. കൂടാതെ ഓപ്പണിങിലും കുറച്ച് മല്‍സരങ്ങളില്‍ ഇറങ്ങി. ടീമിനെ സന്തുലിതമാക്കുന്നതിനു ആവശ്യപ്പെടുന്ന ഏതു പൊസിഷനില്‍ ഇറങ്ങാനും തനിക്കു മടിയില്ലെന്നു രോഹിത് പറഞ്ഞു.
ഈ സീസണില്‍ രോഹിത്തിനൊപ്പം മുംബൈയുടെ ഓപ്പണിങ് പങ്കാളി ആരായിരിക്കുമെന്ന കാര്യം വ്യക്തമല്ല. പുതുതായി ടീമിലെത്തിയ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കോ, കഴിഞ്ഞ സീസണില്‍ ഓപ്പണറായി കളിച്ച വിന്‍ഡീസ് താരം എവിന്‍ ലൂയിസോ ഇറങ്ങാനാണ് സാധ്യത.

Story first published: Wednesday, March 20, 2019, 11:23 [IST]
Other articles published on Mar 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+