For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അവര്‍ക്ക് മുന്നില്‍ മുട്ടിടിച്ചു', രോഹിത് ശര്‍മയെ ഭയപ്പെടുത്തിയ രണ്ടു ബൗളര്‍മാര്‍ ഇവര്‍

ക്രിക്കറ്റിലെ 'ഹിറ്റ്മാനാണ്' രോഹിത് ശര്‍മ. ഏതു ബൗളറെയും അതിര്‍ത്തി പറത്താനുള്ള രോഹിത് ശര്‍മയുടെ കഴിവ് സുപ്രസിദ്ധം. ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി രോഹിത് ശര്‍മ മാറിക്കഴിഞ്ഞു. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ സ്‌ക്വാഡില്‍ പിടിച്ചുനില്‍ക്കാന്‍ രോഹിത് ശര്‍മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥിരതയില്ലായ്മയായിരുന്നു അന്ന് പ്രശ്‌നം.

ഭയപ്പെടുത്തിയത് ഇവർ

തുടക്കകാലത്ത് താന്‍ ഏറ്റവും ഭയപ്പെട്ടിരുന്ന രണ്ടു ബൗളര്‍മാരെ കുറിച്ച് രോഹിത് ശര്‍മ അടുത്തിടെ പറയുകയുണ്ടായി. ഇന്‍സ്റ്റഗ്രാമില്‍ മുഹമ്മദ് ഷമിയുമായി നടത്തിയ തത്സമയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം ഹിറ്റ്മാന്‍ വെളിപ്പെടുത്തിയത്.

രോഹിത്തിന് ദുഃസ്വപ്‌നം സമ്മാനിച്ച രണ്ടുപേരും പേസര്‍മാരായിരുന്നു. ആദ്യത്തെയാള്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ. രണ്ടാമത്തെയാള്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നും.

ധൈര്യം പോരാതെ വന്നു

ആദ്യകാലത്തു ഇരുവരുടെയും തീപ്പാറുന്ന പന്തുകള്‍ നേരിടാന്‍ ധൈര്യം പോരാതെ വന്നതായി രോഹിത് ശര്‍മ അറിയിച്ചു. 'പേസ് ലോകത്ത് ബ്രെറ്റ് ലീ വാഴുന്ന കാലത്താണ് ഞാന്‍ ക്രിക്കറ്റില്‍ എത്തിയത്. ഏകദിന അരങ്ങേറ്റം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു. അന്ന് ഡെയ്ല്‍ സ്റ്റെയ്ന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. വേഗത്തിന്റെ കാര്യത്തിലും ലീയും സ്റ്റെയ്‌നും ഇഞ്ചോടിഞ്ചാണ്. എന്തായാലും പില്‍ക്കാലത്ത് ഇരുവര്‍ക്കുമെതിരെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കാന്‍ എനിക്ക് സാധിച്ചു', രോഹിത് പറഞ്ഞു.

അരങ്ങേറ്റം

ആധുനിക ക്രിക്കറ്റില്‍ ആരെല്ലാമാണ് പ്രിയ ബൗളര്‍മാരെന്ന ഷമിയുടെ ചോദ്യത്തിനും രോഹിത് മറുപടി നല്‍കി. ദക്ഷിണാഫ്രിക്കയുടെ യുവപേസര്‍ കഗീസോ റബാഡയെയാണ് രോഹിത്തിന് ഏറ്റവും ഇഷ്ടം. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡും രോഹിത്തിന്റെ പട്ടികയിലുണ്ട്. എന്നും അച്ചടക്കത്തോടെയാണ് ഹേസല്‍വുഡ് പന്തെറിയാറെന്ന് രോഹിത് പറയുന്നു. 2007 -ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും അയര്‍ലണ്ടും പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയിലാണ് രോഹിത് ശര്‍മ അരങ്ങേറ്റം നടത്തിയത്.

Most Read: 2011ലെ ലോകകപ്പ്... കൈയടിക്കേണ്ടത് ധോണിക്ക് മാത്രമല്ല, ഇന്ത്യയുടെ 'രണ്ടാം കോച്ചിന്' — അത് സച്ചിന്‍!

ഇരട്ട ശതകങ്ങൾ

നിലവില്‍ താരത്തിന് 33 വയസ്സ് പിന്നിട്ടിരിക്കുന്നു. ഇക്കാലംകൊണ്ട് മൂന്നു ഇരട്ട ശതകങ്ങള്‍ ഏകദിനത്തില്‍ ഹിറ്റ്മാന്‍ കുറിച്ചിട്ടുണ്ട്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിത്തിന്റെ പേരില്‍ത്തന്നെ. ഈഡനില്‍ ശ്രീലങ്കയ്ക്ക് എതിരെ അടിച്ചെടുത്ത 264 റണ്‍സ് പ്രകടനം ക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. രോഹിത് കുറിച്ച മൂന്നില്‍ രണ്ടു ഇരട്ട ശതകങ്ങളും ശ്രീലങ്കയ്ക്ക് എതിരെത്തന്നെ. ഒരെണ്ണം ഓസ്‌ട്രേലിയക്ക് എതിരെയുമാണ്.

Most Read: എന്നെ മികച്ച സ്പിന്നര്‍ ആക്കിയതിന് പിന്നില്‍ അദ്ദേഹം; വെളിപ്പെടുത്തി അശ്വിന്‍

ലോകകപ്പ് നേട്ടങ്ങൾ

പോയവര്‍ഷം നടന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സമ്പാദിച്ച താരമെന്ന ഖ്യാതിയും രോഹിത്തിനുണ്ട്. സെമിയില്‍ ഇന്ത്യ തോറ്റു പുറത്തായെങ്കിലും ഒന്‍പതു മത്സരങ്ങളില്‍ നിന്നും 648 റണ്‍സാണ് താരം അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 81. ടൂര്‍ണമെന്റിനിടെ തുടര്‍ച്ചയായി അഞ്ചു സെഞ്ച്വറികള്‍ തികച്ച താരം മറ്റൊരു അപൂര്‍വ നേട്ടത്തിനുകൂടി ഉടമയായി. ഒരൊറ്റ ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ ക്രിക്കറ്റിലെ ആദ്യ ബാറ്റ്‌സ്മാനാണ് ഇപ്പോള്‍ രോഹിത് ശര്‍മ. നിലവില്‍ ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ പദവി രോഹിത് ശര്‍മ അലങ്കരിക്കുന്നുണ്ട്.

Story first published: Monday, May 4, 2020, 9:44 [IST]
Other articles published on May 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+