വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിവികള്‍ക്ക് ആശ്വാസം, തല്ലിപ്പരുവമാക്കാന്‍ ഇന്ത്യക്കൊപ്പം ഹിറ്റ്മാന്‍ ഇല്ല... ഇതാണ് കാരണം

രോഹിത്തിന് വിശ്രമം നല്‍കാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു

By Manu
തല്ലിപ്പരുവമാക്കാന്‍ ഹിറ്റ്മാന്‍ ഇല്ല | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ എ ടീമുമായി അനൗദ്യോഗിക ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്ന ന്യൂസിലാന്‍ഡ് എ ടീം ആശ്വാസത്തിലാണ്. വെടിക്കെട്ട് താരം രോഹിത് ശര്‍മ ഇത്തവണ ഇന്ത്യന്‍ നിരയില്‍ ഉണ്ടാവില്ലെന്നതാണ് കിവികള്‍ക്കു ആഹ്ലാദം പകരുന്നത്. നേരത്തേ ന്യൂസിലാന്‍ഡിലേക്കുള്ള ഇന്ത്യന്‍ എ ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഓസ്‌ട്രേലയയില്‍ ടീം ഇന്ത്യ നേടുമോ? ഇവര്‍ നിര്‍ണായകം... ഫ്‌ളോപ്പായാല്‍ ടീം തകരും!!ഓസ്‌ട്രേലയയില്‍ ടീം ഇന്ത്യ നേടുമോ? ഇവര്‍ നിര്‍ണായകം... ഫ്‌ളോപ്പായാല്‍ ടീം തകരും!!

ഹോങ്കോങ് ഓപ്പണ്‍; തിരിച്ചുവരവ് അറിയിച്ച് കശ്യപ്, ഡബിള്‍സിലും മുന്നേറ്റം ഹോങ്കോങ് ഓപ്പണ്‍; തിരിച്ചുവരവ് അറിയിച്ച് കശ്യപ്, ഡബിള്‍സിലും മുന്നേറ്റം

അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര തൂത്തുവാരിയപ്പോള്‍ ടീമിനെ നയിച്ചത് രോഹിത്തായിരുന്നു. ഹിറ്റ്മാന് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം കിരീടവിജയമായിരുന്നു ഇത്. നേരത്തേ നടന്ന ഏഷ്യാ കപ്പിലും ഇന്ത്യ ചാംപ്യന്‍മാരായത് രോഹിത്തിന് കീഴിലായിരുന്നു.

പിന്‍മാറാന്‍ കാരണം

പിന്‍മാറാന്‍ കാരണം

ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ മല്‍സരത്തില്‍ നിന്നും രോഹിത് പിന്‍മാറാന്‍ കാരണം ബിസിസിഐ തന്നെയാണ്. താരത്തിനു വിശ്രമം അനുവദിക്കണമെന്ന് ബിസിസിയുടെ മെഡിക്കല്‍ ടീം ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യക്കായി തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഓസ്‌ട്രേലിയന്‍ പര്യടനം മുന്നില്‍ കണ്ട് രോഹിത്തിനെ മാറ്റിനിര്‍ത്തണമെന്നായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ ഉപദേശം.

ഗുണം ചെയ്യുമായിരുന്നു

ഗുണം ചെയ്യുമായിരുന്നു

രോഹിത്തിനെ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കാരണം, ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കാന്‍ താരത്തിനു ലഭിച്ച മികച്ച അവസരമായിരുന്നു ഇത്. ടെസ്റ്റില്‍ രോഹിത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടു ടെസ്റ്റുകളില്‍ കളിച്ച ശേഷം താരത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ഓസീസിനെതിരായ പരമ്പര.

ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക്

ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക്

ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം രോഹിത് ഓസ്‌ട്രേലിയയിലേക്കു തിരിക്കും. നവംബര്‍ 16നാണ് ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ടീം പുറപ്പെടുന്നത്. അടുത്തിടെ വിദേശത്ത് കളിച്ച രണ്ടു പരമ്പരകളിലും ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ തോറ്റിരുന്നു.
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം തുടങ്ങുന്നത്. അതിനു ശേഷം നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കൂടി ഇന്ത്യ അവിടെ കളിക്കും.

തിരിച്ചുവിളിക്കാന്‍ കാരണം

തിരിച്ചുവിളിക്കാന്‍ കാരണം

ഏകദിനം, ട്വന്റി20 എന്നിവയില്‍ സമീപകാലത്തെ മിന്നുന്ന പ്രകടനത്തെ തുടര്‍ന്നാണ് രോഹിത്തിനെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കു തിരിച്ചുവിളിച്ചത്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടക്കം 7454 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ ശരാശരി പ്രകടനമാണ് കാഴ്ചവയ്ക്കാനായത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയുമായി തുടങ്ങിയ ഹിറ്റ്മാന്‍ ഇതുവരെ 25 ടെസ്റ്റുകളില്‍ നിന്നും 1479 റണ്‍സാണ് നേടിയിട്ടുള്ളത്.

Story first published: Wednesday, November 14, 2018, 9:37 [IST]
Other articles published on Nov 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X