പെയ്ന്‍ സെഞ്ച്വറിയടിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് വാങ്ങും; വെല്ലുവിളിച്ച് രോഹിത് ശര്‍മ
മെല്‍ബണ്‍: ബാറ്റിങ്ങിനിടെ തന്നെ സ്ലഡ്ജ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി രോഹിത് ശര്‍മ. ടിം പെയ്ന്‍ സെഞ്ച്വറിയടിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് വാങ്ങുമെന്ന് രോഹിത് ശര്‍മ പറഞ്ഞു. രോഹിത് ബാറ്റു ചെയ്യുമ്പോള്‍ ടിം പെയ്ന്‍ പറഞ്ഞ വാക്കുകള്‍ നേരത്തെ സ്റ്റമ്പ് മൈക്കിലൂടെ പുറത്തുവന്നിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു രോഹിത്.
റോയല്‍സില്‍ ചേരണോ മുംബൈ ഇന്ത്യന്‍സില്‍ ചേരണോ എന്ന കണ്‍ഫ്യൂഷനിലാണെന്നും രോഹിത് സിക്‌സറടിച്ചാല്‍ മുംബൈ ഇന്ത്യന്‍സില്‍ ചേരുമെന്നുമായിരുന്നു ടിം പെയ്ന്‍ പറഞ്ഞിരുന്നത്. രോഹിത്തിനെ പ്രകോപിപ്പിച്ച് വിക്കറ്റെടുക്കുകയായിരുന്നു പെയ്‌നിന്റെ തന്ത്രമെങ്കിലും രോഹിത് പ്രകോപനത്തില്‍ വീണില്ല. കളിക്കുശേഷമായിരുന്നു രോഹിത് പെയ്‌നിന് മറുപടിയുമായെത്തിയത്.

പെയ്‌നും ഫിഞ്ചും പറയുന്നത് താന്‍ കേട്ടിരുന്നെന്ന് രോഹിത് മൂന്നാം ദിവസത്തെ കളിക്ക് മുന്‍പ് പറഞ്ഞു. അവരുടെ സംസാരം മുഖവിലയ്‌ക്കെടുത്തില്ല. ഏകാഗ്രതയോടെ ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് രഹാനെയോട് സംസാരിക്കുകയും ചെയ്തു. പെയ്ന്‍ മുംബൈ ഇന്ത്യന്‍സ് ഫാന്‍ ആണെന്നാണ് കരുതുന്നത്. സെഞ്ച്വറിയടിച്ചാല്‍ ടീം ഉടമയോട് പെയ്‌നിന്റെ കാര്യം പറയാമെന്നും രോഹിത് പറഞ്ഞു.
ആദ്യ ഇന്നിങ്‌സില്‍ 443 റണ്‍സെടുത്ത ഇന്ത്യ ഓസ്‌ട്രേലിയെ 151 റണ്‍സിന് പുറത്താക്കിമത്സരത്തില്‍ 292 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്ത് 450 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം ഓസ്‌ട്രേലിയ്ക്ക് മുന്നില്‍ വെക്കാനാകും ഇന്ത്യന്‍ശ്രമം. പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് ജയിച്ച് സമനിലയിലായതിനാല്‍ മൂന്നാം ടെസ്റ്റ് നിര്‍ണായകമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications