രോഹിത് ശര്‍മ്മയ്ക്ക് ഐസിസിയുടെ താക്കീത്
അഡ്‌ലെയിഡ്: അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചതിന് ഇന്ത്യന്‍ ഓപ്പര്‍ രോഹിത് ശര്‍മ്മയെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ താക്കീത് ചെയ്തു. ഓസ്‌ട്രേലിയക്കെതിരെ നടന്ന സിഡ്‌നി ഏകദിനത്തില്‍ രോഹിത്തിനെ പുറത്താക്കിയ അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചതിനാണ് നടപടി എടുത്തത്.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ രോഹിതിന് കഴിഞ്ഞിരുന്നില്ല. നാല് ഏകദിനങ്ങള്‍ തോറ്റ് അവസാന ഏകദിനത്തില്‍ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് 99 റണ്‍സെടുത്ത രോഹിത് നിര്‍ഭാഗ്യകരമായി പുറത്തായത്. സെഞ്ച്വറിക്ക് ഒരു റണ്‍ ആകലെ വച്ച് പുറത്തായത് വിശ്വസിക്കാനാകാതെ ഗ്രീസില്‍ തുടര്‍ന്നതിനാണ് ഇപ്പോള്‍ ഐസിസി താക്കീത് നല്‍കിയിരിക്കുന്നത്.

നിര്‍ഭാഗ്യകരമായ പുറത്താകല്‍
മികച്ച രീതിയില്‍ ബാറ്റ്‌ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് രോഹിത് പുരത്തായത് അതും 99 റണ്‍സില്‍. ഓസ്‌ട്രേലിയന്‍ ബൗളര്‍ ഹോസ്റ്റിംഗ്‌സ് എറിഞ്ഞ ഓവറില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കിയാണ് രോഹിത് ഔട്ടായത്.

തെറ്റ് ആവര്‍ത്തിച്ചാല്‍
അംപയറെ ചോദ്യം ചെയ്ത നടപടി ഇനിയും ആവര്‍ത്തിച്ചല്‍ രോഹിത് ശര്‍മ്മയ്ക്ക് കടുത്ത നടപടികളാകും നേരിടേണ്ടി വരുക.

മത്സരം ഇന്ത്യ ജയിച്ചു
രോഹിതിന്റെ പ്രകടനത്തിനൊപ്പം മനീഷ് പാണ്ഡെയുടെ സെഞ്ചറിയുടേയും കരുത്തില്‍ ഇന്ത്യ, 330 റണ്‍സ് വിജയ ലക്ഷ്യം മറികടന്നെങ്കിലും രോഹിതിന്റെ സെഞ്ച്വറി നഷ്ടം കല്ലുകടിയായി.

പരമ്പരയില്‍ തിളങ്ങി രോഹിത്
ഓസ്‌ട്രേലിയ്‌ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 441 റണ്‍സുമായി രോഹിത് തിളങ്ങി. പരമ്പരയിലെ താരവും മാറ്റാരുമല്ല.

പുതിയ റെക്കോര്‍ഡ് സ്യഷ്ടിച്ച് രോഹിത്
പരമ്പരയില്‍ 441 റണ്‍സെടുത്ത രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന എകദിന പരമ്പരയില്‍ ഏറ്റവുമതികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications