വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തും ജഡേജയും എന്‍സിഎയിലെത്തി, ഏകദിന പരമ്പരയും നഷ്ടമാകുമോ?

ബംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര മോഹവുമായി വിമാനം കയറിയ ഇന്ത്യക്ക് വലിയ നിരാശയുണ്ടാക്കുന്ന അഭാവമാണ് രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവരുടേത്. രണ്ട് പേരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ണ്ണായക താരങ്ങളാണെങ്കിലും പരിക്ക് രണ്ട് പേര്‍ക്കും വില്ലനാവുകയായിരുന്നു. ഇതോടെ രണ്ട് പേരും ടെസ്റ്റ് പരമ്പരക്കില്ലെന്ന് ഉറപ്പായി. ഇനി പരിമിത ഓവര്‍ പരമ്പരക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ലക്ഷ്യം.

ഇപ്പോഴിതാ അതിന്റെ ഭാഗമായുള്ള പരിശീലനം നടത്തുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയിരിക്കുകയാണ് രോഹിത് ശര്‍മയും ജഡേജയും. വിവിഎസ് ലക്ഷ്മണിന്റെ കീഴിലാവും ഇരുവരുടെയും ഫിറ്റ്‌നസ് പുരോഗതി വിലയിരുത്തപ്പെടുക. രോഹിത് ശര്‍മയെ ഏകദിന,ടി20 നായകനാക്കിയ ശേഷമുള്ള ആദ്യത്തെ പ്രധാന പരമ്പരയാണിത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും പരിമിത ഓവര്‍ പരമ്പരക്ക് മുമ്പ് രോഹിത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതായുണ്ട്.

rohitandjadeja

ടി20 നായകനായ ശേഷം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ടീമിനെ നയിക്കാനും പരമ്പര നേട്ടത്തിലേക്കെത്തിക്കാനും രോഹിത്തിനായിരുന്നു. തട്ടകത്തിലായിരുന്നു ഈ മത്സരം. എന്നാല്‍ ദക്ഷിണാഫ്രിക്ക കടുപ്പമേറിയ സാഹചര്യമാണ്. അതിവേഗ പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ പരമ്പര പിടിക്കുക എളുപ്പമാവില്ല. അതുകൊണ്ട് തന്നെ രോഹിത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണിത്. എന്നാല്‍ ഇതിന് മുമ്പായി രോഹിത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമോയെന്നതാണ് പ്രധാന ചോദ്യം.

ടെസ്റ്റ് പരമ്പരക്ക് മുമ്പായി നെറ്റ്‌സില്‍ പരിശീലനം നടത്തവെയാണ് രോഹിത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം ഉണ്ടായിരുന്നതെങ്കിലും പിന്നീട് വിശ്രമം വേണ്ടിവരുമെന്ന് മെഡിക്കല്‍ സംഘം അറിയിക്കുകയായിരുന്നു. ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവം വലിയ തിരിച്ചടിയാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിദേശ മൈതാനത്തെ ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് രവീന്ദ്ര ജഡേജ. മധ്യനിരയില്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ കെല്‍പ്പുള്ള ജഡേജയുടെ അഭാവവും ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് വലിയ തലവേദനയാവും. അക്ഷര്‍ പട്ടേല്‍,ശുബ്മാന്‍ ഗില്‍ എന്നിവരും പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കില്ല.

ഏഷ്യാ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യ അണ്ടര്‍ 19 താരങ്ങള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ട്. അണ്ടര്‍ 19 ക്യാപ്റ്റനായ യാഷ് ദുല്‍ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രണ്ട് താരങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ മാസം 23ന് യുഎഇയിലാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. അതിനുമുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് യുവതാരങ്ങള്‍.

ദക്ഷിണാഫ്രിക്ക അവസാനമായി ഇന്ത്യയിലെത്തിയപ്പോള്‍ ശ്രദ്ധേയ ബാറ്റിങ് പ്രകടനമാണ് രോഹിത് ശര്‍മ നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണ വലിയ പ്രതീക്ഷയായിരുന്നെങ്കിലും പരിക്ക് വില്ലനായി മാറി. രോഹിത്തിന് പകരം ഇന്ത്യ എ ടീം ക്യാപ്റ്റന്‍ പ്രിയങ്ക് പാഞ്ചലിനെ ടീമില്‍ ഉള്‍ക്കൊള്ളിച്ചു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ നയിച്ചത് പാഞ്ചലായിരുന്നു. രോഹിത്തിന്റെയും ശുബ്മാന്‍ ഗില്ലിന്റെയും അഭാവത്തില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഓപ്പണിങ്ങിലെത്തിയേക്കും. ജഡേജക്ക് പകരം ജയന്ത് യാദവിനെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

പരിമിത ഓവറിലെ നായകനായ ശേഷം നടക്കുന്ന രോഹിത്തിന്റെ ആദ്യ വിദേശ പര്യടനത്തിലെ പ്രകടനം എങ്ങനെയായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. പരിമിത ഓവര്‍ പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ചയിലധികം സമയമുള്ളതിനാല്‍ രോഹിതും ജഡേജയും ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തുമെന്നാണ് വിവരം. ഈ മാസം 26നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്തതിനാല്‍ ചരിത്ര നേട്ടം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

Story first published: Friday, December 17, 2021, 17:40 [IST]
Other articles published on Dec 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X