വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ട് ഓപ്പണര്‍മാരും ഡെക്ക്, ടി20യില്‍ ഈ നാണക്കേട് അഞ്ച് കൂട്ടുകെട്ടിന്, ആരൊക്കെയെന്നറിയാം

ഒരു ടി20യില്‍ രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിന് പുറത്തായ സംഭവങ്ങള്‍ അറിയാമോ?

1

ക്രിക്കറ്റില്‍ ഓപ്പണര്‍മാരുടെ സ്ഥാനം വളരെ വലുതാണ്. അവര്‍ നല്‍കുന്ന മികച്ച തുടക്കത്തിലൂന്നിയാവും ടീമിന്റെ സ്‌കോര്‍ രൂപപ്പെടുക. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ കൂടുതല്‍ എളുപ്പമാവും. ടി20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ ഓപ്പണര്‍മാരുടെ പങ്ക് അല്‍പ്പം കൂടി നിര്‍ണ്ണായകമാണ്. കാരണം ആദ്യത്തെ ആറ് ഓവര്‍ ഓപ്പണര്‍മാര്‍ എങ്ങനെ മുതലാക്കുന്നുവെന്നത് ടി20യില്‍ മത്സര ഫലത്തെ വളരെയധികം സ്വാധീനിക്കും.

ടി20യില്‍ തുടക്കം മുതല്‍ അടിച്ചു കളിക്കേണ്ടതിനാല്‍ പലപ്പോഴും ഓപ്പണര്‍മാര്‍ നേരത്തെ മടങ്ങാറുണ്ട്. അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങിയ സംഭവങ്ങളും ഏറെ. എന്നാല്‍ ഒരു ടി20യില്‍ രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിന് പുറത്തായ സംഭവങ്ങള്‍ അറിയാമോ?. അന്താരാഷ്ട്ര ടി20 ചരിത്രത്തില്‍ അഞ്ച് തവണയാണ് ഒരു ടീമിന്റെ രണ്ട് ഓപ്പണര്‍മാരും പൂജ്യത്തിന് പുറത്തായത്. ഈ അഞ്ച് ഓപ്പണിങ് കൂട്ടുകെട്ടുകളെ പരിചയപ്പെടാം.

'സര്‍വ്വം സച്ചിന്‍', ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ സച്ചിന്റെ മൂന്ന് 'ഐഡിയകള്‍' ഇതാ'സര്‍വ്വം സച്ചിന്‍', ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ സച്ചിന്റെ മൂന്ന് 'ഐഡിയകള്‍' ഇതാ

രോഹിത് ശര്‍മ - അജിന്‍ക്യ രഹാനെ

രോഹിത് ശര്‍മ - അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ ഇതിഹാസ ഓപ്പണര്‍മാരിലൊരാളാണ് രോഹിത് ശര്‍മ. മധ്യനിര താരമായി തുടങ്ങി ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണറായി മാറിയ രോഹിത്തിനെ ഹിറ്റ്മാന്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അജിന്‍ക്യ രഹാനെയും ഓപ്പണറെന്ന നിലയില്‍ ഇന്ത്യക്കായി തിളങ്ങിയിട്ടുള്ള താരമാണ്. ഇരുവരും 2015-16ലെ ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായിരുന്നു. പാകിസ്താനെതിരായ മത്സരത്തില്‍ രണ്ട് പേരും പൂജ്യത്തിനാണ് പുറത്തായത്. 84 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ രോഹിത്തിനെയും രഹാനെയേയും മുഹമ്മജ് അമീര്‍ അക്കൗണ്ട് തുറക്കും മുമ്പെ മടക്കി അയച്ചു. എന്നാല്‍ വിരാട് കോലിയുടെ പ്രകടന മികവില്‍ ഇന്ത്യ മത്സരം ജയിച്ചു.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

ക്രിസ് ഗെയ്ല്‍ - ചാഡ്വിക് വാല്‍ട്ടന്‍

ക്രിസ് ഗെയ്ല്‍ - ചാഡ്വിക് വാല്‍ട്ടന്‍

യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ടി20 ഫോര്‍മാറ്റിന്റെ രാജാവാണ്. അദ്ദേഹം കളിക്കാത്ത ടി20 ടൂര്‍ണമെന്റുകളില്ലെന്ന് തന്നെ പറയാം. 2017-18ലെ ന്യൂസീലന്‍ഡ് - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയില്‍ ക്രിസ് ഗെയ്ലും ചാഡ് വിക്ക് വാല്‍ട്ടനും ചേര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഗെയ്ലും ചാഡ്വിക്കും പൂജ്യത്തിന് പുറത്തായി. വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ 243 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യം വാല്‍ട്ടന്‍ പൂജ്യത്തിന് പുറത്തായി. പിന്നാലെ ഗെയ്ലും പൂജ്യത്തിന് പുറത്തായി.

സൗമ്യ സര്‍ക്കാര്‍ - തമിം ഇക്ബാല്‍

സൗമ്യ സര്‍ക്കാര്‍ - തമിം ഇക്ബാല്‍

ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ തമിം ഇക്ബാലും സൗമ്യ സര്‍ക്കാരും ഇത്തരത്തില്‍ ഒരു മത്സരത്തില്‍ പൂജ്യത്തിന് മടങ്ങി. 2018ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു ഇത്. ആദ്യ ഓവറില്‍ത്തന്നെ ബംഗ്ലാദേശിന്റെ രണ്ട് ഓപ്പണര്‍മാരും അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി. ആഷ്ളി നേഴ്സിനായിരുന്നു വിക്കറ്റ്. ഈ മത്സരത്തില്‍ ബംഗ്ലാദേശ് പരാജയപ്പെടുകയും ചെയ്തു. തമിം ഇക്ബാല്‍ ഇപ്പോഴും ബംഗ്ലാദേശിന്റെ സൂപ്പര്‍ ഓപ്പണറായി തുടരുന്നു.

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

ജെസ്സി റൈഡര്‍ - മാര്‍ട്ടിന്‍ ഗുപ്റ്റില്‍

ജെസ്സി റൈഡര്‍ - മാര്‍ട്ടിന്‍ ഗുപ്റ്റില്‍

ന്യൂസീലന്‍ഡിന്റെ പ്രമുഖ ഓപ്പണിങ് കൂട്ടുകെട്ടുകളായിരുന്നു ജെസ്സി റൈഡറും മാര്‍ട്ടിന്‍ ഗുപ്റ്റിലും. റൈഡര്‍ ഒരു കാലഘട്ടത്തില്‍ കിവീസിന്റെ വെടിക്കെട്ട് ഓപ്പണറായിരുന്നു. രണ്ട് പേരും ഒരു തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 2010ലെ ടി20 ലോകകപ്പിലായിരുന്നു ഇത്. പാകിസ്താനെതിരായ മത്സരത്തില്‍ 183 റണ്‍സ് പിന്തുടരുന്നു. ആദ്യം റൈഡറെ തന്‍വീര്‍ അഹമ്മദ് പുറത്താക്കിയപ്പോള്‍ ഗുപ്റ്റിലിനെ അബ്ദുല്‍ റസാഖും മടക്കി.

അഹ്‌മദ് ഷഹ്സാദ് - കമ്രാന്‍ അക്മല്‍

അഹ്‌മദ് ഷഹ്സാദ് - കമ്രാന്‍ അക്മല്‍

2014ലെ ടി20 ലോകകപ്പിലാണ് പാകിസ്താന്റെ അഹ്‌മദ് ഷഹ്സാദും കമ്രാന്‍ അക്മലും ഓപ്പണര്‍മാരായി ഇറങ്ങി പൂജ്യത്തിന് പുറത്തായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 167 റണ്‍സ് പാകിസ്താന്‍ പിന്തുടരവെ അഹമ്മദ് ഷഹ്സാദും കമ്രാന്‍ അക്മലും പൂജ്യത്തിന് പുറത്തായി. ഈ മത്സരത്തില്‍ പാകിസ്താന്‍ പരാജയപ്പെടുകയും ചെയ്തു.

Story first published: Friday, June 17, 2022, 13:55 [IST]
Other articles published on Jun 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X