Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സറുകളില്‍ ഡബിള്‍ സെഞ്ച്വറിയുമായി ഹിറ്റ്മാന്‍ രോഹിത്; മറ്റൊരു ലോക റെക്കോര്‍ഡ്

സിക്‌സോട് സിക്‌സുമായി ഹിറ്റ്മാന്‍ | OneIndia Malayalam

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറില്‍നിന്നും സ്വന്തമാക്കിയശേഷം മറ്റൊരു നാഴികക്കല്ലുകൂടിതാണ്ടി ഓപ്പണര്‍ രോഹിത് ശര്‍മ. വെസ്റ്റിന്‍ഡീസിനെതിരെ തിരുവനന്തപുരത്ത് നടന്ന അഞ്ചാം ഏകദിന മത്സരത്തില്‍ തന്റെ 200-ാം സിക്‌സര്‍ പറത്തിയാണ് രോഹിത് ആഘോഷിച്ചത്.

rohit-sharma

ഇന്ത്യ 9 വിക്കറ്റിന് ജയിച്ച മത്സരത്തില്‍ രോഹിത് 56 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍നിന്നുമായി 200 സിക്‌സറുകള്‍ പറത്തിയ താരമെന്ന ലോക റെക്കോര്‍ഡ് ഇനി രോഹിത്തിന്റെ പേരിലാണ്. 195 ഇന്നിങ്‌സുകളില്‍നിന്നും ഇത്രയും സിക്‌സറുകള്‍ നേടിയ മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയത്. ഇരുനൂറിലെത്താന്‍ രോഹിത്തിന് 187 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു രോഹിത് സച്ചിന്റെ നേട്ടം മറികടന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 195 സിക്‌സറുകള്‍ നേടിയപ്പോള്‍ രോഹിത് അത് മറികടന്നു. 211 സിക്‌സറുകള്‍ നേടിയ എംഎസ് ധോണിയുടെ പേരിലാണ് കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ കളിക്കാരന്റെ റെക്കോര്‍ഡ്. 202 സിക്‌സറുമായി കുതിക്കുന്ന രോഹിത്തിന് അടുത്തുതന്നെ ഇത് മറികടക്കാനാകുമെന്നുറപ്പാണ്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് രോഹിത്ത്. മുന്‍ പാക് താരം ഷാഹിദ് അഫ്രീദി(351)യാണ് പട്ടികയില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും(275) മൂന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ താരം ജയസൂര്യ(270)യുമുണ്ട്.

Story first published: Friday, November 2, 2018, 9:15 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+