Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് കടുത്ത നിരാശ; പുറത്തല്ലെന്ന് തെളിയിക്കുന്ന ചിത്രവുമായി താരം

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന് ജയിച്ചെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ നിരാശ വിട്ടുമാറിയിട്ടില്ല. മത്സരത്തില്‍ 23 പന്തില്‍ 18 റണ്‍സെടുത്ത രോഹിത് കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് പുറത്താകുന്നത്. എന്നാല്‍, താന്‍ പുറത്തായിട്ടില്ലെന്ന് തെളിയിക്കുന്ന ചിത്രവുമായി രോഹിത് ഇപ്പോള്‍ രംഗത്തെത്തി.

ആദ്യ ഓവറുകളില്‍ രോഹിത് നല്ല ഷോട്ടുകള്‍ കണ്ടെത്തവെയാണ് അപ്രതീക്ഷിതമായ പുറത്താകല്‍. കെമര്‍ റോച്ചിന്റെ ഓവറില്‍ ഒരു സിക്‌സും ഫോറും കണ്ടെത്തിയിരുന്നു രോഹിത്. എന്നാല്‍, സ്വിങ് ചെയ്ത അടുത്ത പന്ത് ബാറ്റിലുരസിയാണ് വിക്കറ്റ് കീപ്പര്‍ പിടിച്ചതെന്ന് വിന്‍ഡീസ് അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ് വര്‍ത്ത് അപ്പീല്‍ നിരസിച്ചതോടെ വിന്‍ഡിസ് ക്യാപ്റ്റന്‍ ഡിആര്‍എസ്സിന് വിട്ടു.

മൂന്നാം അമ്പയറിന്റെ തീരുമാനം

മൂന്നാം അമ്പയറിന്റെ തീരുമാനം

മൂന്നാം അമ്പയറാണ് രോഹിത് പുറത്തായതായി വിധിക്കുന്നത്. റീപ്ലേയില്‍ പന്ത് ബാറ്റില്‍ കടന്നുപോകുമ്പോള്‍ ശബ്ദം കേള്‍ക്കുന്നുണ്ട്. എന്നാല്‍, പന്ത് ബാറ്റിലും പാഡിലും ഒരേസമയത്താണ് കടന്നു പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്നാം അമ്പയര്‍ ദീര്‍ഘനേരം പരിശോധിച്ച ശേഷമേ പുറത്താകല്‍ സ്ഥിരീകരിക്കൂ. എന്നാല്‍, രോഹിത് പുറത്താണെന്ന് മൂന്നാം അമ്പയര്‍ മൈക്കിള്‍ ഗഫ് ഉടനടി വിധിക്കുകയും ചെയ്തു.

പുറത്തല്ലെന്ന് രോഹിത്തിന്റെ തെളിവ്

പുറത്തല്ലെന്ന് രോഹിത്തിന്റെ തെളിവ്

തനിക്ക് നീതി ലഭിച്ചില്ലെന്ന് തെളിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ രോഹിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പന്ത് പാഡില്‍ ഉരസുമ്പോള്‍ ബാറ്റുമായി ഏറെ അകലമുണ്ടെന്ന് രോഹിത്തിന്റെ ചിത്രം തെളിയിക്കുന്നു. ഇതോടെ അമ്പയറുടെ തീരുമാനം തെറ്റാണെന്ന അനുമാനത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞദിവസം തന്നെ രോഹിത്തിന്റെ പുറത്താകല്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

രോഹിത്തിനെ അനുകൂലിച്ച് ബ്രാഡ് ഹോഗ്ഗും

രോഹിത്തിനെ അനുകൂലിച്ച് ബ്രാഡ് ഹോഗ്ഗും

മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്ഗും രോഹിത് പുറത്തല്ലെന്ന നിലപാടുകാരനാണ്. സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും അമ്പയര്‍ക്ക് ശരിയായ തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്ന് ഹോഗ്ഗ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന രോഹിത്തിന് വിന്‍ഡീസിനെതിരെ തിളങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, അമ്പയറുടെ തെറ്റായ തീരുമാനം രോഹിത്തിന് തിരിച്ചടിയായി.


Story first published: Friday, June 28, 2019, 17:32 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+