For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ അഞ്ചുതവണ നേടിയ ഏക താരം രോഹിത് ശര്‍മ; ധോണിക്ക് പോലുമില്ല, കോലിയോ?

ധോണിയെ വെട്ടി ഹിറ്റ്മാൻ രോഹിത്

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കിരീട ധാരണത്തോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആര്‍ക്കുമില്ലാത്തൊരു റെക്കോര്‍ഡിന് ഉടമയായി. അഞ്ചുതവണ ഐപിഎല്‍ കിരീടം നേടിയ ടീമിന്റെ ഭാഗമായ ഏക കളിക്കാരനാണ് ഇപ്പോള്‍ രോഹിത്. നാലു തവണ മുംബൈ ഇന്ത്യന്‍സിനൊപ്പമാണെങ്കില്‍ ഒരു തവണ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും രോഹിത് കിരീടനേട്ടമുണ്ടാക്കി. ധോണി മൂന്നുതവണ നേടിയപ്പോള്‍ വിരാട് കോലിക്ക് ഒരുതവണപോലും ഐപിഎല്‍ കിരീടം നേടാനായില്ല.

rohit

ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം 2009ലായിരുന്നു രോഹിത് കിരീടം നേടിയത്. പിന്നീട് മുംബൈയിലെത്തി ക്യാപ്റ്റനായശേഷം 2013ല്‍ രണ്ടാം തവണയും കിരീടം സ്വന്തമാക്കി. 2015, 2017, 2019 വര്‍ഷങ്ങളിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ചാമ്പ്യന്മാരായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉള്‍പ്പെടെ 10 ടി20 ടൂര്‍ണമെന്റുകളിലെ ഫൈനല്‍ കളിച്ച് 9 ലും കിരീടം നേടിയെന്ന അപൂര്‍വ റെക്കോര്‍ഡും രോഹിത്തിനുണ്ട്.

2007ലെ ടി20 കന്നി ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ രോഹിത് ടീമിലുണ്ടായിരുന്നു. 2013ലെ ചാമ്പ്യന്‍സ് ലീഗ് മുംബൈ നേടിയപ്പോഴും, 2016ലെ ഏഷ്യാ കപ്പും, 2018ലെ നിഥിഹാസ് ട്രോഫിയും ഇന്ത്യ നേടിയപ്പോഴും രോഹിത് ടീമിന്റെ ഭാഗമായി. നാലുതവണ ഐപിഎല്‍ നേടിയ ഏക ടീമായി മുംബൈയെ മാറ്റിയതും രോഹിത് ശര്‍മയുടെ നായകത്വത്തിലാണ്.

അമ്പാട്ടി റായിഡുവും ഹര്‍ഭജന്‍ സിങ്ങിനും നാലുതവണ ഐപിഎല്‍ നേടിയ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി. ഇത്തവണ റായിഡുവിന്റെ മോശം ഐപിഎല്‍ സീസണാണ് കടന്നുപോയത്. ആകെ 282 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. അതേസമയം 10 വര്‍ഷം മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്ന ഹര്‍ഭജന് ചെന്നൈ ടീമില്‍ ചേര്‍ന്നശേഷവും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു.

Story first published: Monday, May 13, 2019, 12:32 [IST]
Other articles published on May 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+