For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനെ ഒഴിവാക്കിയിട്ടില്ല, കളിക്കുന്ന കാര്യം നാളെ അറിയാമെന്ന് ബിസിസിഐ, മുംബൈയില്‍ കളിക്കില്ല

By Vaisakhan MK

ദുബായ്: രോഹിത് ശര്‍മ കളിക്കുന്ന കാര്യത്തില്‍ വലിയൊരു തര്‍ക്കം തന്നെ ക്രിക്കറ്റ് ലോകത്ത് നടക്കുകയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ബാക്കിയുള്ളത്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ്. രോഹിത് പൂര്‍ണമായും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പുറത്തായിട്ടില്ലെന്ന് ബിസിസിഐ പറയുന്നു. അതേസമയം മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഈ സീസണില്‍ ഹിറ്റ്മാന്‍ കളിക്കുമോ എന്ന് സംശയമാണ്.

ഹിറ്റ്മാനെ ഒഴിവാക്കിയിട്ടില്ല

ഹിറ്റ്മാനെ ഒഴിവാക്കിയിട്ടില്ല

രോഹിത്തിനെ ഓസീസിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ പരിക്ക് പരിശോധിച്ച് വരികയാണ്. നാളെ രോഹിത്തിന്റെ പരിക്ക് മെഡിക്കല്‍ ടീം പരിശോധിക്കും. അതിന് ശേഷം കളിക്കാന്‍ താരത്തിന് സാധിക്കുമോ എന്ന കാര്യം വിലയിരുത്തും. അതിന് ശേഷം ടീമിനൊപ്പം രോഹിത് ചേരുന്ന കാര്യം പുറത്തുവിടും. തുടയുടെ പിന്‍ഭാഗത്തുള്ള ഞരമ്പിനേറ്റ ഇത്തരം പരിക്കുകള്‍ വിലയിരുത്താന്‍ ചില പ്രശ്‌നങ്ങളുണ്ട്. ഓട്ടത്തിന്റെ വേഗം പരിശോധിക്കേണ്ടതുണ്ട്. അദ്ദേഹം മുഴുവനായും സംഖം പ്രാപിച്ചോ അതോ കുറച്ച് കൂടി വിശ്രമം വേണ്ടി വരുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബിസിസിഐ അധികൃതര്‍ പറഞ്ഞു.

ഓട്ടത്തില്‍ പ്രശ്‌നം

ഓട്ടത്തില്‍ പ്രശ്‌നം

ഹിറ്റ്മാന്‍ ഫിറ്റ്‌നെസ് തെളിയിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കാരണം കാല്‍ക്കുഴയിലെ പരിക്ക് കാരണം പ്രശ്‌നം മറ്റ് തരത്തിലാണ്. വലിയ ഷോട്ടുകള്‍ രോഹിത്തിന് കളിക്കാന്‍ സാധിക്കും. നടക്കാനും ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ വിക്കറ്റിനിടയിലെ അതിവേഗത്തിലുള്ള ഓട്ടം വലിയ വെല്ലുവിളിയാവും. വേഗത്തില്‍ സിംഗിള്‍ എടുക്കുക ബുദ്ധിമുട്ടാവും. അതല്ലെങ്കില്‍ രണ്ട് റണ്‍സ് ഓടാനുള്ള ബുദ്ധിമുട്ടുകളും രോഹിത് നേരിടും. വേഗത്തില്‍ പന്ത് ഓടിയെടുക്കുകയും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് പൂര്‍ണമായ ഫിറ്റ്‌നെസ് ഇല്ലാതെ രോഹിത്തിന് കളിക്കാനാവില്ല. റണ്ണിംഗ് ടെസ്റ്റുകള്‍ റിഷഭ് പന്തിന് ഉള്ളത് പോലെ രോഹിത്തിന് ഉണ്ടാവും.

മുംബൈയില്‍ കളിക്കുമോ

മുംബൈയില്‍ കളിക്കുമോ

രോഹിത്തിന്റെ പരിക്കില്‍ ബിസിസിഐ പുതിയ വിവരങ്ങള്‍ നല്‍കിയെങ്കിലും ഐപിഎല്ലില്‍ കളിക്കുന്ന കാര്യം ഉറപ്പില്ല. ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രോഹിത്ത് എന്തായാലും കളിക്കുന്നില്ല. നെറ്റ്‌സില്‍ രോഹിത് ഉണ്ടെങ്കിലും അദ്ദേഹത്തിന് ഗ്രൗണ്ടിലിറങ്ങി കളിക്കാനാവില്ല. ഐപിഎല്ലില്‍ ബാക്കിയുള്ള മത്സരങ്ങളിലും രോഹിത് കളിച്ചേക്കില്ല. കാരണം പരിക്ക് വഷളാവാനുള്ള സാധ്യത കൂടുതലാണ്. അതേസമയം ഓസീസിനെതിരെ ഇപ്പോഴും അദ്ദേഹം കളിക്കാന്‍ സാധ്യതയില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് ടീം കരുതുന്നത്.

ഫിസിയോയുടെ റിപ്പോര്‍ട്ട്

ഫിസിയോയുടെ റിപ്പോര്‍ട്ട്

ടീമിനെ തിരഞ്ഞെടുക്കുന്ന ദിവസത്തിന്റെ തലേന്ന് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ രോഹിത് കളിക്കാനുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും നിതിന്‍ പട്ടേല്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കൈമാറിയിരുന്നു. എന്നാല്‍ ബിസിസിഐ ഇത്രയൊക്കെ പറയുന്നുണ്ടെങ്കിലും രോഹിത് ഓസീസിനെതിരെ കളിക്കില്ലെന്നാണ് മെഡിക്കല്‍ ടീം നല്‍കുന്ന സൂചന. കാരണം പരിക്ക് ഭേദമാകില്ലെന്ന് തന്നെയാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ രോഹിത്തിനെ പരിക്ക് ഭേദമായാലും അയക്കാനാവില്ല. അടുത്ത ദിവസം മുംബൈയും ബിസിസിഐയും ഇത് സംബന്ധിച്ച് വിശദീകരണം പുറത്തുവിട്ടേക്കും. ഇഷാന്ത് ശര്‍മയും സമാനമായി മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്.

Story first published: Saturday, October 31, 2020, 15:23 [IST]
Other articles published on Oct 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+