വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാന്‍ ഇല്ലാതെ എന്ത് ഐപിഎല്‍? പുറത്തിരുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം!! റെക്കോര്‍ഡ് ജസ്റ്റ് മിസ്സ്

പഞ്ചാബിനെതിരേയാണ് രോഹിത്ത് കളിക്കാതിരുന്നത്

By Manu
നഷ്ടമായത് അപൂര്‍വ്വ റെക്കോഡ് | Oneindia Malayalam

മുംബൈ: 2008ല്‍ ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ സ്ഥിര സാന്നിധ്യമാണ് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ മൂന്നു കിരീടവിജയങ്ങളിലേക്കു നയിച്ച അദ്ദേഹം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവു മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണിയാണ് ഹിറ്റ്മാനെക്കൂടാതെ മൂന്നു വട്ടം ഐപിഎല്‍ ട്രോഫി ഉയര്‍ത്താന്‍ ഭാഗ്യം ലഭിച്ച മറ്റൊരാള്‍.

വിവാദ സുഹൃത്ത് രാഹുലിന് സെഞ്ച്വറിയടിക്കാന്‍ പാണ്ഡ്യ മോശം പന്തുകളെറിഞ്ഞോ? വിവാദ സുഹൃത്ത് രാഹുലിന് സെഞ്ച്വറിയടിക്കാന്‍ പാണ്ഡ്യ മോശം പന്തുകളെറിഞ്ഞോ?

നീണ്ട എട്ടു വര്‍ഷങ്ങള്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി കളിച്ച ശേഷം ഇതാദ്യമായി ഒരു കളിയില്‍ രോഹിത്തിനു പുറത്തിരിക്കേണ്ടി വന്നു. ബുധനാഴ്ച രാത്രി കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടന്ന മല്‍സരമാണ് പരിക്കുമൂലം അദ്ദേഹത്തിനു നഷ്ടമായത്.

നീണ്ട 8 വര്‍ഷങ്ങള്‍

നീണ്ട 8 വര്‍ഷങ്ങള്‍

കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടെ രോഹിത്ത് പ്ലെയിങ് ഇലവനു പുറത്തിരുന്ന ഒരു മല്‍സരം പോലും ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. ഐപിഎല്ലില്‍ തുടരെ 133 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്.
പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് പഞ്ചാബിനെതിരായ കളിയില്‍ രോഹിത്ത് പുറത്തിരുന്നത്. പരിക്ക് സാരമുള്ളതല്ലെങ്കിലും ഒരു മുന്‍കരുതലെന്നോണമാണ് അദ്ദേഹത്തിനു വിശ്രമം നല്‍കിയതെന്ന് പൊള്ളാര്‍ഡ് പറഞ്ഞിരുന്നു.

അരങ്ങേറ്റം 2011ല്‍

അരങ്ങേറ്റം 2011ല്‍

2011ലാണ് രോഹിത് മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം തുടര്‍ച്ചയായി 133 മല്‍സരങ്ങളില്‍ അദ്ദേഹം മുംബൈയുടെ നീലക്കുപ്പായമണിഞ്ഞു.
മുംബൈയിലെത്തിയ ശേഷം ഇതാദ്യമായാണ് ഐപിഎല്ലില്‍ ഒരു മല്‍സരം ഹിറ്റ്മാന് നഷ്ടമായത്. അതിനു മുമ്പും ഒരു കളിയില്‍ മാത്രമേ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിട്ടുള്ളൂ. 2008ല്‍ തന്റെ മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിക്കവെയാണ് രോഹിത്തിന് ഒരു കളിയില്‍ വിശ്രമം അനുവദിക്കപ്പെട്ടത്.

റെയ്‌നയുടെ റെക്കോര്‍ഡ്

റെയ്‌നയുടെ റെക്കോര്‍ഡ്

ഐപിഎല്ലില്‍ ഒരു ടീമിനു വേണ്ടി തുടര്‍ച്ചയായി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡിന് തൊട്ടരികെയാണ് രോഹിത്തിനെ കാലിടറിയത്. നിലവില്‍ ഈ റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ പേരിലാണ്. സിഎസ്‌കെയ്ക്കു വേണ്ടി 2008-18 കാലയളവില്‍ 134 മല്‍സരങ്ങളിലാണ് റെയ്‌ന ഇറങ്ങിയത്.
2008-16 വരെ ആര്‍സിബിക്കു വേണ്ടി 129 മല്‍സരങ്ങള്‍ കളിച്ച വിരാട് കോലിയാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്.

Story first published: Thursday, April 11, 2019, 10:49 [IST]
Other articles published on Apr 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X