ലോകകപ്പ്: ഹിറ്റ്മാന്‍ ആ നേട്ടം സ്വന്തമാക്കും, കാരണം ഇതാണ്, ഐസിസി പട്ടികയിലുള്ളത് അഞ്ച് പേര്‍
ലണ്ടന്‍: ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും ഇന്ത്യ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള നേട്ടം സ്വന്തമാക്കാനുള്ള സാധ്യതയില്‍ മുന്നില്‍. അഞ്ച് താരങ്ങളാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങള്‍, കൂടുതല്‍ വിക്കറ്റെടുത്തവര്‍, മികച്ച ഓള്‍റൗണ്ടിംഗ് പ്രകടനം നടത്തിയവര്‍ എന്നിവരെയാണ് ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കുക.
ഇത്തവണ റണ്‍ വേട്ടയില്‍ മൂന്ന് താരങ്ങള്‍ 600 റണ്‍സിന് മുകളില്‍ നേടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് എല്ലാവരേക്കാള്‍ മുന്‍തൂക്കം ഉള്ളത്. ഡേവിഡ് വാര്‍ണര്‍ തൊട്ടുപിന്നിലുണ്ട്. പക്ഷേ വാര്‍ണര്‍ക്ക് പരമ്പരയുടെ താരമാകാന്‍ സാധിക്കില്ലെന്നാണ് സൂചന. പകരം ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് പട്ടികയില്‍ മുന്നിലുണ്ട്. ന്യൂസിലന്റ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

ഹിറ്റ്മാന് ഇത്തവണ നേടും
ടൂര്‍ണമെന്റിന്റെ താരം രോഹിത്ത് ശര്‍മയാകുമെന്ന് ഏകദേശം ഉറപ്പാണ്. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുക എന്നത് ഇതുവരെ സംഭവിക്കാത്ത കാര്യമാണ്. അത് രോഹിത്തിന് മുന്‍തൂക്കം നല്‍കുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 648 റണ്‍സും രോഹിത്തിനുണ്ട്. ശരാശരി 81. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിന് 27 റണ്‍സ് മാത്രം പിന്നിലായിരുന്നു രോഹിത്. ഹിറ്റ്മാന്റെ റെക്കോര്‍ഡ് സമാനതകളില്ലാത്തത് കൊണ്ട് എല്ലാ താരങ്ങളേക്കാളും മുന്‍തൂക്കം അദ്ദേഹത്തിന് ലഭിക്കും. പരമ്പരയുടെ താരമാകാനുള്ള വോട്ടെടുപ്പിലും ഹിറ്റ്മാന്‍ മുന്നിലാണ്.

വിട്ടുകൊടുക്കാതെ സ്റ്റാര്‍ക്ക്
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് രോഹിത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ആദ്യ താരം. ഓസ്‌ട്രേലിയ സെമിയില്‍ തോറ്റിരുന്നില്ലെങ്കില്‍ സ്റ്റാര്‍ക്ക് പരമ്പരയുടെ താരമായേനെ. ടൂര്‍ണമെന്റില്‍ പത്ത് ഇന്നിംഗ്‌സുകളിലായി 27 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് എടുത്തത്. ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡും സ്റ്റാര്‍ക്ക് തകര്‍ത്തു. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 27 വിക്കറ്റുകള്‍ ഇതുവരെ ഒരു ലോകകപ്പിലും ഒരുതാരവും നേടാത്തത് സ്റ്റാര്‍ക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

അപ്രതീക്ഷിതമായി ഷാക്കിബ്
ഷാക്കിബും ഡേവിഡ് വാര്‍ണറുമാണ് പിന്നീടുള്ള പോരാട്ടം. എന്നാല്‍ വാര്‍ണര്‍ റണ്‍സ് ഉണ്ടെങ്കിലും ഷാക്കിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവിന് മുന്നില്‍ വീണിരിക്കുകയാണ്. ഷാക്കിബ് 606 റണ്‍സാണ് ടൂര്‍ണമെന്റില്‍ അടിച്ചത്. സച്ചിന്‍ 2003ലെ ലോകകപ്പില്‍ സ്വന്തമാക്കിയ നേട്ടവും ഇതുവഴി ഷാക്കിബ് മറികടന്നു. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് ഷാക്കിബ് ഇംഗ്ലണ്ടില്‍ കുറിച്ചത്. 11 വിക്കറ്റുകളും താരംനേടിയിട്ടുണ്ട്. ഈ നേട്ടം മറ്റൊരു താരത്തിനും അവകാശപ്പെടാനില്ല. എന്നാല്‍ സെമിയില്‍ കടക്കാത്ത ടീമിലെ താരത്തിന് ഈ പുരസ്‌കാരം നല്‍കുന്നതിനോട് ഐസിസി ജൂറിക്ക് താല്‍പര്യമില്ല.

ഇനിയുള്ള താരങ്ങള്‍
ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണുമാണ് ടൂര്‍ണമെന്റിന്റെ താരമാകാന്‍ മുന്നിലുള്ളവര്‍. പത്ത് ഇന്നിംഗ്‌സുകളില്‍ നിന്നായി 549 റണ്‍സാണ് റൂട്ട് നേടിയത്. ഒരു സെഞ്ച്വറി ഫൈനലില്‍ റൂട്ട് നേടിയാല്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായും റൂട്ട് മാറും. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് റൂട്ടിനുള്ളത്. കെയ്ന്‍ വില്യംസണ് 548 റണ്‍സുണ്ട്. ഫൈനലില്‍ സെഞ്ച്വറി നേടിയാല്‍ വില്യംസണും നേട്ടം സ്വന്തമാക്കാം. ഇവര്‍ രണ്ടുപേരും പരാജയപ്പെട്ടാല്‍ അതിനുള്ള സാധ്യത വീണ്ടും രോഹിത് സ്വന്തമാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications