Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വിക്കു പിന്നാലെ ഹിറ്റ്മാനും മടങ്ങുന്നു? കാരണം പരിക്കല്ല... ഇന്ത്യക്കു വീണ്ടുമൊരു തിരിച്ചടി

ഇന്ത്യക്കു വീണ്ടുമൊരു തിരിച്ചടി | Oneindia Malayalam

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാതിയില്‍ നില്‍ക്കെ തികച്ചും അപ്രതീക്ഷിതമായാണ് പരിക്കിനെ തുടര്‍ന്നു മികച്ച ഫോമിലുള്ള യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഇന്ത്യക്കു നഷ്ടമായത്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കളിക്കാന്‍ സാധിക്കാതിരുന്ന പൃഥ്വിയെ ഇന്ത്യ നാട്ടിലേക്കു തിരിച്ചയക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കു തിരിച്ചടിയായി മറ്റൊരു താരം കൂടി മടങ്ങുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണ് പൃഥ്വിക്കു പിന്നാല നാട്ടിലേക്കു വിമാനം കയറാനൊരുങ്ങുന്നതെന്നാണ് സൂചനകള്‍.

1

അഡ്‌ലെയ്ഡില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്്റ്റില്‍ രോഹിത് കളിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്നു പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തു. പൃഥ്വിയെപ്പോലെ പരിക്കു മൂലമല്ല രോഹിത് നാട്ടിലേക്കു തിരിക്കാന്‍ പോവുന്നത്. ഭാര്യ റിതിക സജ്‌ദേ ആദ്യ കുഞ്ഞിനു ജന്‍മം നല്‍കാനൊരുങ്ങുകയാണ്. ഇതേ തുടര്‍ന്നു കുടുംബത്തോടൊപ്പം നില്‍ക്കാനാണ് താരം നാട്ടിലേക്കു തിരിക്കാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ രോഹിത് നാട്ടിലേക്കു മടങ്ങുന്ന കാര്യം ഇന്ത്യന്‍ ടീം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബര്‍ 26നു മെല്‍ബണിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈ ടെസ്റ്റില്‍ രോഹിത് കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. രോഹിത്തിനു പകരം രണ്ടാം ടെസ്റ്റില്‍ ടീമിലെത്തിയ ഹനുമാ വിഹാരി രണ്ടിന്നിങ്‌സുകളിലും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്.

Story first published: Tuesday, December 18, 2018, 14:28 [IST]
Other articles published on Dec 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+