ഓസ്‌ട്രേലിയയ്‌ക്കെതിരെ ഹിറ്റ്മാന്‍ കളിച്ചേക്കില്ല; രാഹുലും രഹാനെയും തിരിച്ചെത്തുന്നു

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന ടി20, എകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് കളിക്കാര്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നതിനാണ് സെലക്ടര്‍മാര്‍ മുന്തിയ പരിഗണന കൊടുക്കുന്നത്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും പരമ്പര വിനിയോഗിക്കുമെന്നാണ് സൂചന.
ദീര്‍ഘകാലമായി വിശ്രമമില്ലാതെ കളിക്കുന്ന രോഹിത് ശര്‍മ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചേക്കില്ല. പകരം, കെ എല്‍ രാഹുല്‍ ഓപ്പണറായി തിരിച്ചെത്തും. മധ്യനിരയില്‍ അജിങ്ക്യ രാഹാനെയെയും തിരിച്ചുവിളിക്കാനാണ് തീരുമാനം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രഹാനെയെ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചായിരിക്കും താരത്തെ തിരിച്ചുവിളിക്കുക.

വിരാട് കോലിയും ജസ്പ്രീത് ബുംറയും
ഓസ്‌ട്രേലിയയ്‌ക്കെതിരെ വിരാട് കോലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തിയേക്കും. ബുംറ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനത്തിലെ പരിമിത ഓവര്‍ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. കോലി ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരങ്ങളിലും വിട്ടുനിന്നു. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍ എന്നിവരും ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചേക്കുമെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് സൂചിപ്പിച്ചു.

രാഹുലും രഹാനെയും
തിരിച്ചെത്തുകയാണെങ്കില്‍ രാഹുലിനും രഹാനെയ്ക്കും മികച്ച അവസരമാണ് പരമ്പരയിലൂടെ ലഭിക്കുക. ഫോമില്ലായ്മ മൂലം പുറത്തായ രാഹുലും ദീര്‍ഘനാളായി ഏകദിന ടീമില്‍ ഇല്ലാത്ത രഹാനെയും അവസരം മുതലെടുക്കുമോ എന്ന് കണ്ടറിയണം. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ കളിച്ച ഇരുവരും പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ലോകകപ്പിന് മുന്‍പ് ഇരുവര്‍ക്കുമുള്ള അവസാന അവസരമായിരിക്കും പരമ്പര.

യുവതാരങ്ങള്‍ക്കും അവസരം
യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് മുന്‍താരം ഹര്‍ഭജന്‍ സിങ് പറഞ്ഞിരുന്നു. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, പ്രയാങ്ക് പഞ്ചല്‍ തുടങ്ങിയവര്‍ക്ക് ഇടം നല്‍കണമെന്നാണ് ഭാജിയുടെ അഭിപ്രായം. ഐപിഎല്‍ കൂടി അടുത്തതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് ജോലിഭാരം കൂടുതലാക്കരുതെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications