വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഫ്‌ളോപ്പ് ഷോ, കോലി പുറത്തേക്ക്- രോഹിത് ടി20, ഏകദിന ടീമുകളുടെ നായകനാവും

ലോകകപ്പിനു ശേഷം തീരുമാനമുണ്ടാവും

ഐസിസിയുടെ ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളുടെ ക്യാപ്റ്റന്‍സിയില്‍ ഇനി വിരാട് കോലി ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഈ ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് കോലി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏകദിന, ടെസ്റ്റ് ടീമുകളെ തുടര്‍ന്നും നയിക്കുമെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോലി ഇനി ടെസ്റ്റ് ടീമിനെ മാത്രമേ നയിക്കാനിടയുള്ളൂ.

ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവലിന്റെ വക്കിലാണ് ഇന്ത്യന്‍ ടീം. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ വന്‍ തോല്‍വിയാണ് ടീമിന്റെ നിലനില്‍പ്പ് അവതാളത്തിലാക്കിയത്. ഇന്ത്യ സെമിയില്‍ കടന്നില്ലെങ്കില്‍ കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കുമെന്നാണ് അണിയറവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനയെന്നു ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

 രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ട

രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ട

ടി20യിലും ഏകദിനത്തിലും രണ്ടു ക്യാപ്റ്റന്‍മാരെന്ന രീതി വിജയിക്കില്ലെന്നാണ് ബിസിസിഐയിലെ മുതിര്‍ന്ന അംഗങ്ങളുടെയെല്ലാം അഭിപ്രായം. നിലവില്‍ ലോക ക്രിക്കറ്റില്‍ മറ്റൊരു ടീമിനും ടി20, ഏകദിനം എന്നിവയില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരില്ല. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ നായകനായി തുടരാനാണ് കോലിയുടെ ആഗ്രഹമെങ്കിലും ബിസിസിഐയ്ക്കു ഇതിനോടു താല്‍പ്പര്യമില്ല. ടെസ്റ്റില്‍ കോലിയെ നായകസ്ഥാനത്തു നിലനിര്‍ത്തി നിശ്ചിത ഓവര്‍ ടീമുകളുടെ ചുമതല രോഹിത്തിന് കൈമാറാനാണ് ബോര്‍ഡ് അംഗങ്ങള്‍ക്കു താല്‍പ്പര്യമെന്നാണ് വിവരം.

 ലോകകപ്പിനു ശേഷം പ്രഖ്യാപനം

ലോകകപ്പിനു ശേഷം പ്രഖ്യാപനം

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിനിടെ കോലിക്കു പകരം രോഹിത്തിനെ പുതിയ ടി20, ഏകദിന ടീമുകളുടെ നായകനായി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. ടൂര്‍ണമെന്റിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖാപനമുണ്ടായേക്കുക. ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഇന്ത്യ നാട്ടില്‍ ന്യൂസിലാന്‍ഡുമായി പരമ്പര കളിക്കുന്നുണ്ട്. ഇവയ്ക്കുള്ള ടീമിനെയും സെലക്ഷന്‍ കമ്മിറ്റി വൈകാതെ തിരഞ്ഞെടുക്കും.
കോലി, രോഹിത് എന്നിവരടങ്ങുന്ന സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കി പകരം രണ്ടാംനിര ടീമിനെയായിരിക്കും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഇറക്കുകയെന്നാണ് വിവരം. കെഎല്‍ രാഹുലായിരിക്കും ടീമിനെ നയിക്കുകയെന്നാണ് സൂചനകള്‍.

 മൂന്നു ക്യാപ്റ്റന്‍മാര്‍ ശരിയാവില്ല

മൂന്നു ക്യാപ്റ്റന്‍മാര്‍ ശരിയാവില്ല

മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു ക്യാപ്റ്റന്‍മാര്‍ വരുകയാണെങ്കില്‍ അത് ഒരുപാട് ആശയക്കുഴപ്പങ്ങള്‍ക്കു വഴിയൊരുക്കും. ആശയങ്ങളുടെയും ദിശയുടെയും ഒഴുക്ക് വളരെ സുഗമമായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്കു ഒരേ ടി20, ഏകദിന ക്യാപ്റ്റനാവുന്നതാണ് നല്ലതെന്നു ഞങ്ങള്‍ കരുതുന്നു. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും മികച്ച ചോയ്‌സ് രോഹിത് ശര്‍മ തന്നെയാണ്. അടുത്ത യോഗത്തില്‍ സെലക്ടര്‍മാര്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തും. ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണമുണ്ടാവുന്ന തീരുമാനമായിരിക്കും സ്വീകരിക്കുകയെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.
കോലിക്കു പകരം ആരായിരിക്കും ക്യാപ്റ്റന്‍സിയിലേക്കു വരികയെന്നത് രഹസ്യമല്ല. രോഹിത് ശര്‍മ ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടയാളാണ്. ടി20 ലോകകപ്പ് കഴിഞ്ഞാല്‍ കോലിയില്‍ നിന്നും അദ്ദേഹം നായകസ്ഥാനമേറ്റെടുക്കുമെന്നും ഒഫീഷ്യല്‍ പറഞ്ഞു.

 ന്യൂസിലാന്‍ഡുമായുള്ള പരമ്പര

ന്യൂസിലാന്‍ഡുമായുള്ള പരമ്പര

ഈ മാസം 17നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ജയ്പൂരിലാണ് ആദ്യ മല്‍സരം. ശേഷിച്ച മല്‍സരങ്ങള്‍ 19ന് റാഞ്ചിയിലും 21ന് കൊല്‍ക്കത്തയിലും നടക്കും. അതിനു ശേഷം രണ്ടു ടെസ്റ്റുകളിലും ഇരുടീമുകളും ഏറ്റുമുട്ടും. നവംബര്‍ 25 മുതല്‍ 29 വരെ കാണ്‍പൂരിലായിരിക്കും ആദ്യത്തെ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ മുംബൈയിലും നടക്കും.
ഈ പരമ്പരകളില്‍ രാഹുല്‍ ദ്രാവിഡായിരിക്കും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കരാര്‍ ടി20 ലോകകപ്പോടെ അവസാനിക്കുകയാണ്. ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കു അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇനി ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂ. ദ്രാവിഡ് നേരത്തേ തന്നെ കോച്ചാവാന്‍ സമ്മതം മൂളിയിരുന്നു. രണ്ടു വര്‍ഷത്തക്കായിരിക്കും അദ്ദേഹത്തിന്റെ നിയമനം.

Story first published: Tuesday, November 2, 2021, 19:56 [IST]
Other articles published on Nov 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X