വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍

പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്ണെടുത്തത് രോഹിത്താണ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം വിലയിരുത്തിയാല്‍ ചിലര്‍ മികച്ചുനിന്നതായി കാണാം. ഇരുടീമുകളിലെയും ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം താരതമ്യം ചെയ്താല്‍ ഇംഗ്ലീഷ് താരങ്ങളെ കവച്ചുവയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ താരങ്ങളുടേത്. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ വണ്‍മാന്‍ ഷോ മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ആര്‍ക്കും മികവ് പുലര്‍ത്താനായില്ല.

പരമ്പരയില്‍ മുന്‍നിരയില്‍ നിന്നും ലോവര്‍ ഓര്‍ഡറില്‍ നിന്നുമാണ് ഇന്ത്യക്കു ഏറ്റവുമധികം സംഭാവന ലഭിച്ചത്. മധ്യനിര പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. നാലു ടെസ്റ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏഴു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നമുക്കു പരിശോധിക്കാം. 10ലാണ് താരങ്ങള്‍ക്കു പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്.

 രോഹിത് ശര്‍മ (9/10)

രോഹിത് ശര്‍മ (9/10)

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും കേമന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണെന്നു നിസംശയം പറയാം. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരവും അദ്ദേഹമാണ്. 52.57 ശരാശരിയില്‍ 368 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഓവലിലെ നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു അദ്ദേഹം 127 റണ്‍സെടുത്തത്. വിദേശത്ത് രോഹിത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്.
ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളുകള്‍ സമര്‍ഥമായി ഒഴിവാക്കിയ അദ്ദേഹം ഷോട്ടുകള്‍ കളിക്കാന്‍ അനുയോജ്യമായ ബോളുകള്‍ കണ്ടെത്തുകയും ചെയ്തു. കൂടുതല്‍ സമയം ക്രീസില്‍ പിടിച്ചുനിന്ന ശേഷം ഷോട്ടുകള്‍ കളിക്കുകയെന്ന ശൈലിയായിരുന്നു രോഹിത് സ്വീകരിച്ചത്. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

 കെഎല്‍ രാഹുല്‍ (7.5/10)

കെഎല്‍ രാഹുല്‍ (7.5/10)

പരമ്പരയില്‍ രോഹിത്തിന്റെ അപ്രതീക്ഷിത ഓപ്പണിങ് പങ്കാളിയായ കെഎല്‍ രാഹുല്‍ തന്റെ റോള്‍ ഭംഗിയായി നിറവേറ്റി. പരിക്കു കാരണം മായങ്ക് അഗര്‍വാളിനു ആദ്യ ടെസ്റ്റ് നഷ്ടമായതോടെയാണ് രാഹുലിന് ഓപ്പണറായി നറുക്കുവീണത്. തനിക്കു ലഭിച്ച റോള്‍ അദ്ദേഹം നന്നായി മുതലെടുക്കുകയും ടീമില്‍ സ്ഥാനമുറപ്പിക്കുകയുമായിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം നാലു ടെസ്റ്റുകളില്‍ നിന്നും 39.37 ശരാശരിയില്‍ 315 റണ്‍സാണ് രാഹുല്‍ നേടിയത്.
പരമ്പരയില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്ന രാഹുലിനെ പിന്നീട് രോഹിത് മറികടക്കുകയായിരുന്നു. എങ്കിലും പരമ്പരയില്‍ റൂട്ട്, രോഹിത് എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സ് രാഹുലിന്റെ പേരിലാണ്.

ചേതേശ്വര്‍ പുജാര (6.5/10)

ചേതേശ്വര്‍ പുജാര (6.5/10)

പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും തീര്‍ത്തും നിറംമങ്ങിയ ചേതേശ്വര്‍ പുജാര മൂന്നും നാലും ടെസ്റ്റുകളിലാണ് തിരിച്ചുവന്നത്. 4, 12*, 9, 45 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. മൂന്ന്, നാല് ടെസ്റ്റുകളില്‍ രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റി നേടി പുജാര താളം വീണ്ടെടുക്കുകയായിരുന്നു.
പരമ്പരയുടെ രണ്ടാംപകുതിയില്‍ അദ്ദേഹം കൂടുതല്‍ പോസിറ്റീവ് ചിന്താഗതിയോടെയാണ് ബാറ്റ് വീശിയത്. ഓവലിലെ നാലാം ടെസ്റ്റിന്റെ രണ്ടാമിന്ന്‌സില്‍ പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി അഗ്രസീവായി ബാറ്റ് ചെയ്ത പുജാര 61 റണ്‍സ് നേടിയിരുന്നു.

 വിരാട് കോലി (6.5/10)

വിരാട് കോലി (6.5/10)

2018ലെ കഴിഞ്ഞ പര്യടനത്തില്‍ 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്കു ഇത്തവണ ഈ മാജിക്ക് ആവര്‍ത്തിക്കാനായില്ല. ഓഫ് സ്റ്റംപിനു പുറത്തക്കു പോവുന്ന ബോളുകളില്‍ അദ്ദേഹം വീണ്ടും വീണ്ടും പുറത്താവുന്നത് നമ്മള്‍ കണ്ടു. ഇംഗ്ലീഷ ബൗളര്‍മാര്‍ ഈ വീക്ക്‌നെസ് നന്നായി മുതലെടുക്കുകയും ചെയ്തു.
ആദ്യ രണ്ടു ടെസ്റ്റുകളിലും ഫ്‌ളോപ്പായ കോലി അടുത്ത രണ്ടു ടെസ്റ്റുകളില്‍ ബാറ്റിങ് ടെക്‌നിക്കില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് തിരിച്ചുവന്നത്. 31.14 ശരാശരിയില്‍ 218 റണ്‍സ് അദ്ദേഹം നേടി. പരമ്പരയില്‍ കൂടുതല്‍ റണ്ണെടുത്ത അഞ്ചാമത്തെ താരവും കോലിയായിരുന്നു.

 അജിങ്ക്യ രഹാനെ (2/10)

അജിങ്ക്യ രഹാനെ (2/10)

പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയായിരുന്നു. ആദ്യ ടെസ്റ്റില്‍ ആറു റണ്‍സിനു പുറത്തായ അദ്ദേഹം ലോര്‍ഡ്‌സിലെ രണ്ടാംടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ 61 റണ്‍സുമായി തിളങ്ങി. പക്ഷെ പിന്നീട് ഈ ഫോം ആവര്‍ത്തിക്കാന്‍ രഹാനെയ്ക്കായില്ല.
അവസാനത്തെ നാല് ഇന്നിങ്‌സുകൡ നിന്നും 42 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പരമ്പരയില്‍ 15.57 എന്ന മോശം ശരാശരിയില്‍ 109 റണ്‍സാണ് രഹാനെയ്ക്ക് എടുക്കാനായത്. നാലാം ടെസ്റ്റില്‍ സ്ഥിരം ബാറ്റിങ് പൊസിഷനായ അഞ്ചില്‍ നിന്നും അദ്ദേഹം ആറിലേക്കു ഇറങ്ങുന്നതും കണ്ടു. പക്ഷെ ഈ പരീക്ഷണവും വിജയിച്ചില്ല. 14, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. രഹാനെയ്ക്കു പകരം രവീന്ദ്ര ജഡേജയാണ് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തത്.

 റിഷഭ് പന്ത് (4/10)

റിഷഭ് പന്ത് (4/10)

രഹാനെയെപ്പോലെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സ്ഥിരത പുലര്‍ത്താന്‍ പാടുപെട്ട മറ്റൊരു താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും ആറാം നമ്പറിലായിരുന്നു താരം കളിച്ചത്. പക്ഷെ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ റിഷഭിനായില്ല. അനാവശ്യ ഷോട്ടുകള്‍ക്കു മുതിര്‍ന്നാണ് പലപ്പോഴും താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും റിഷഭിനു നേരിടേണ്ടി വന്നു. 20.85 ശരാശരിയില്‍ 146 റണ്‍സാണ് താരത്തിനു പരമ്പരയില്‍ നേടാനായത്. ഓവലിലെ നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ റിഷഭ് മറക്കാനാഗ്രഹിക്കുന്ന പരമ്പരയായിരിക്കും ഇത്.

 രവീന്ദ്ര ജഡേജ (6/10)

രവീന്ദ്ര ജഡേജ (6/10)

ബാറ്റിങിലെ മികവ് കൊണ്ട് നാലു ടെസ്റ്റുകളിലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ച താരമാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ. ആദ്യ രണ്ടു ടെസ്റ്റുകളില്‍ ചില നിര്‍ണായക ഇന്നിങ്‌സുകള്‍ കൡച്ചെങ്കിലും അടുത്ത രണ്ടു ടെസ്റ്റുകളിലും അദ്ദേഹം ബാറ്റിങില്‍ നിറംമങ്ങി. നാലാംടെസ്റ്റില്‍ ജഡേജയെ ബാറ്റിങില്‍ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്‌തെങ്കിലും ഈ നീക്കം ക്ലിക്കായില്ല.
22.85 ശരാശരിയില്‍ 160 റണ്‍സാണ് പരമ്പരയില്‍ അദ്ദേഹം നേടിയത്. 123 ഓവറുകള്‍ ബൗള്‍ ചെയ്ത ജഡേജ ആറു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

Story first published: Saturday, September 11, 2021, 13:53 [IST]
Other articles published on Sep 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X