രോഹിത്തിന് വീണ്ടും സെഞ്ച്വറി, റെക്കോര്‍ഡ്; ഹിറ്റ്മാന്‍ ഇനി സച്ചിനൊപ്പം യോഗ്യന്മാരുടെ ക്ലബ്ബില്‍
മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ 50 റണ്‍സ് പിന്നിടുന്നവരുടെ ക്ലബ്ബില്‍ രോഹിത് ഇടംപിടിച്ചു. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നവജ്യോത് സിങ് സിദ്ദു, യുവരാജ് സിങ് എന്നിവര്‍ ഈ നേട്ടത്തിലെത്തിയിരുന്നു.
100 for Rohit Sharma!
— Cricket World Cup (@cricketworldcup) June 16, 2019
His second in just three #CWC19 innings 💪 #CWC19 | #TeamIndia | #INDvPAK pic.twitter.com/KKMq1Ft1MG
സിദ്ദുവാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരം. 1987 ലോകകപ്പില്‍ സിദ്ദു തുടര്‍ച്ചയായ മൂന്നു അര്‍ധശതം നേടിയിരുന്നു. പിന്നീട് സച്ചിന്‍ 1996 ലോകകപ്പിലും യുവരാജ് സിങ് 2011ലെ ലോകകപ്പിലും അപൂര്‍വനേട്ടം സ്വന്തമാക്കി. ഇത്തവണ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം ശതകമാണ് മാഞ്ചസ്റ്റില്‍ കുറിച്ചത്. ആദ്യ മത്സരത്തില്‍ രോഹിത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 57 റണ്‍സും സ്വന്തമാക്കി.

പാക്കിസ്ഥാനെതിരെ മികവുകാട്ടി രോഹിത്
നേരത്തെ 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ രോഹിത് റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ഇതിനുശേഷം ഏഷ്യാ കപ്പിലെ രണ്ടു മത്സരങ്ങളില്‍ 52, 111 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. മാഞ്ചസ്റ്ററില്‍ വീണ്ടുമൊരു സെഞ്ച്വറി സ്വന്തമാക്കാന്‍ ഹിറ്റ്മാന് കഴിഞ്ഞു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ ആണ് രോഹിത്തിന് കൂട്ടായി ഓപ്പണറായത്.

വേഗതയേറിയ അര്‍ധശതകവുമായി രോഹിത്
പാക്കിസ്ഥാനെതിരെ രോഹിത് തന്റെ വേഗതയേറിയ അര്‍ധശതകവും സ്വന്തമാക്കി. രോഹിത് 34 പന്തിലാണ് അര്‍ധസെഞ്ച്വറി നേടിയത്. ആദ്യ ഓവറുകളില്‍ വിക്കറ്റ് പോകാതെ പിടിച്ചുനിന്ന രാഹുലും രോഹിത്തും പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 57 റണ്‍സെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. ഇരുവരും പുതിയൊരു ലോക റെക്കോര്‍ഡും സ്ഥാപിച്ചു.

സച്ചിന്‍ സിദ്ദു സഖ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു
ഇന്ത്യയുടെ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നവജ്യോത് സിങ് സിദ്ദു എന്നിവരുടെ റെക്കോര്‍ഡ് രോഹിത് ശര്‍മയും രാഹുലും തകര്‍ത്തു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഓപ്പണിങ്ങില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ഇന്ത്യന്‍ താരങ്ങളുടേത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ചേര്‍ന്ന സഖ്യം 136 റണ്‍സ് ആണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. സച്ചിനും സിദ്ദുവും 1996ല്‍ ബെംഗളരുവില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 90 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. അന്നത്തെ കളിയില്‍ ഇന്ത്യ 287 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 37 റണ്‍സിന് ജയിക്കുകയും ചെയ്തു.

വിജയ് ശങ്കര്‍ ടീമിലെത്തി
മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കിറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം രാഹുല്‍ ഓപ്പണറായപ്പോള്‍ വിജയ് ശങ്കര്‍ നാലാം നമ്പറില്‍ ഇടംപിടിച്ചു. ഇതാദ്യമായാണ് വിജയ് ലോകകപ്പ് ടീമില്‍ ഇടംനേടുന്നത്. മൂന്നാം മത്സരം മഴമൂലം ഒരു പോയന്റുമാത്രം ലഭിച്ച ഇന്ത്യയ്ക്ക് നാലാം മത്സരത്തില്‍ പാക്കിസ്ഥാനെതിരായ ജയം അനിവാര്യമാണ്.
💯 🙌 👏
— Cricket World Cup (@cricketworldcup) June 16, 2019
The Manchester crowd react to Rohit Sharma reaching his hundred!#CWC19 | #INDvPAK | #TeamIndia pic.twitter.com/1a61JGJJt6
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications