രോഹിത് ശര്‍മയെ കുറ്റം പറയുന്നവര്‍ ഇതൊന്നു കണ്ടുനോക്കൂ....
കൊളംബോ: ചേതേശ്വര്‍ പൂജാരയെ കളിപ്പിക്കാത്തതിന് കുറ്റം രോഹിത് ശര്‍മയ്ക്ക്. അജിന്‍ക്യ രഹാനെയെ മൂന്നാം നമ്പറില്‍ ഇറക്കാത്തതിനും കുറ്റം രോഹിത് ശര്‍മയ്ക്ക് തന്നെ. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ പഴി കേള്‍ക്കാന്‍ വിധി രോഹിത് ശര്‍മയ്ക്കാണ്. ഇന്ത്യ തോറ്റ ഒന്നാം ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി അമ്പേ പരാജയപ്പെട്ടതോടെയാണ് രോഹിതിനെതിരെ ആരാധകര്‍ വാളെടുത്തത്.
എന്നാല്‍ രോഹിത് ശര്‍മ മാത്രമല്ല, രണ്ട് ടീമുകളുടെയും ബാറ്റ്‌സ്മാന്‍മാര്‍ അധികം തിളങ്ങാത്ത ഒരു പരമ്പരയാണ് കഴിയുന്നത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു ബാറ്റ്‌സ്മാന്‍ പോലും 300 റണ്‍ എത്തിയില്ല. 270 റണ്‍സെടുത്ത ലങ്കയുടെ ചന്ദിമലാണ് ടോപ് സ്‌കോറര്‍, ചന്ദിമലിന് ഇനി ഒരു ഇന്നിംഗ്‌സ് കൂടി ബാക്കിയുണ്ട്. ബാറ്റിങ് അവസരം തീര്‍ന്ന ഇന്ത്യക്കാരുടെ കൂട്ടത്തില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ.

കോലിയാണ് മുന്നില്‍
ദയനീയമായ കുറേ ഷോട്ടുകള്‍ കളിച്ച് പുറത്തായെങ്കിലും ക്യാപ്റ്റന്‍ കോലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നായി കോലി 233 റണ്‍സാണ് അടിച്ചത്. ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും. 103 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 38.83.

രണ്ടാമന്‍ രോഹിത് ശര്‍മ
നിറയെ പഴി കേട്ടെങ്കിലും ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ രോഹിത് ശര്‍മയാണ്. ആറ് ഇന്നിംഗ്‌സുകളിലായി 2 അര്‍ധസെഞ്ചുറികളുടെ സഹായത്തോടെ രോഹിത് 202 റണ്‍സെടുത്തിട്ടുണ്ട്. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 33.66

രഹാനെ സാദാ കളി
രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും രഹാനെയ്ക്ക് മറ്റ് ഇന്നിംഗ്‌സുകളില്‍ അത്ര തിളങ്ങാനായില്ല. മൂന്നാം ടെസ്റ്റില്‍ തീരെ പരാജയമായ രഹാനെ 6 ഇന്നിംഗ്‌സുകളിലായി 178 റണ്‍സടിച്ചു. ശരാശരി 30ലും താഴെ.

ധവാന്‍ ഉണ്ടായിരുന്നെങ്കില്‍....
ഒരു ടെസ്റ്റ് മാത്രം കളിച്ച ശിഖര്‍ ധവാന്‍ 162 റണ്‍സടിച്ചിട്ടുണ്ട്. ശരാശരി 81. ഒരു സെഞ്ചുറിയും ധവാന്‍ നേടി. എന്നാല്‍ പരിക്ക് മൂലം ധവാന്‍ തിരിച്ചുപോയത് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി.

സര്‍പ്രൈസായി അമിത് മിശ്ര
ലെഗ് സ്പിന്നര്‍ അമിത് മിശ്ര ബാറ്റിങില്‍ തിളങ്ങിയ പരമ്പരയാണ് ഇത്. ആറ് പ്രാവശ്യം ബാറ്റ് ചെയ്യാനിറങ്ങിയ മിശ്ര മൂന്ന് തവണ നോട്ടൗട്ടായി. ആകെ സമ്പാദ്യം 157 റണ്‍സ്. ശരാശരി 26ന് മേല്‍. ഒരു അര്‍ധസെഞ്ചുറിയും അടിച്ചു.

പൂജാര സ്പാറി
മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ അവസരം കിട്ടിയ ചേതേശ്വര്‍ പൂജാര മിന്നും സെഞ്ചുറിയോടെ റെക്കോര്‍ഡിട്ടു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ പൂജാര പൂജ്യത്തിന് പുറത്തായി.

ദിനേശ് ചാന്ദിമല്‍ ഒന്നാമന്‍
270 റണ്‍സെടുത്ത ലങ്കയുടെ ചന്ദിമലാണ് പരമ്പരയിലെ ടോപ് സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications