Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനെ ടീം ഇന്ത്യയുടെ ക്യാപ്റ്റനാക്കണം, ഇല്ലെങ്കില്‍ നഷ്ടം ടീമിന്, കോലിയെ മാറ്റണമെന്ന് ഗംഭീര്‍!!

ദുബായ്: ഐപിഎല്‍ കിരീടം ഒരിക്കല്‍ കൂടി രോഹിത് ശര്‍മ നേടിയതോടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും ക്യാപ്റ്റന്‍സി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. രോഹിത്തിനെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി നിയമിക്കണമെന്ന് ഗൗതം ഗംഭീര്‍ അടക്കമുള്ള മുന്‍ താരങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ വിരാട് കോലിയുടെ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിന് വേണ്ടിയും കോലി കിരീടങ്ങള്‍ നേടിയിട്ടില്ല. അതാണ് ഇപ്പോള്‍ രോഹിത്തിന് വേണ്ടി വാദമുയരാന്‍ കാരണം.

Gautam Gambhir Says Rohit Sharma Should Replace Virat Kohli As Captai OF Team India
കോലിയേക്കാള്‍ മിടുക്കന്‍

കോലിയേക്കാള്‍ മിടുക്കന്‍

ഏകദിന-ടി20 മത്സരങ്ങളില്‍ വിരാട് കോലിയേക്കാള്‍ വളരെ മികച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മയെന്ന് ഗംഭീര്‍ പറയുന്നു. രോഹിത്തിനെ മുഴുവന്‍ സമയ ക്യാപ്റ്റനായി നിയമിച്ചിട്ടില്ലെങ്കില്‍ നാണക്കേടും ഇന്ത്യന്‍ ടീമിന്റെ തന്നെ ഭാഗ്യക്കേടുമാണെന്നും ഗംഭീര്‍ പറഞ്ഞു. രോഹിത് ക്യാപ്റ്റനായിട്ടില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ നഷ്ടമല്ല ഇന്ത്യന്‍ ടീമിന്റെ തന്നെ നഷ്ടമാണ്. ഒരു ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത് ഒരേ മാനണ്ഡം ഉപയോഗിച്ചതാണ്. നല്ലതും മോശവും ആയ ക്യാപ്റ്റന്‍മാരെ അങ്ങനെയാണ് നമ്മള്‍ കാണുന്നത്. രോഹിത് അങ്ങനെ നോക്കുമ്പോള്‍ ഗംഭീര ക്യാപ്റ്റനാണ്. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

എന്തുകൊണ്ട് ധോണി മികച്ചവനാകുന്നു

എന്തുകൊണ്ട് ധോണി മികച്ചവനാകുന്നു

ധോണി എന്തുകൊണ്ടാണ് ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റനാണെന്ന് പറയുന്നത്. രണ്ട് ലോകകപ്പും മൂന്ന് ഐപിഎല്‍ കിരീടവും അവരുടെ പേരിലുണ്ട്. തീര്‍ച്ചയായും രോഹിത്തും അതുപോലെയാണ്. തീര്‍ച്ചയായും ടി20 ടീമിന്റെ ക്യാപ്റ്റന്‍സിയെങ്കിലും രോഹിത് അര്‍ഹിക്കുന്നുണ്ട്. കാരണം രോഹിത്തിന് ഈ പറയുന്നതിലും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. രോഹിത് ഏത് ടീമിന്റെ ക്യാപ്റ്റനാവുന്നുവോ, അവരെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇതാണ് ഇന്ത്യ പരിഗണിക്കേണ്ടത്. അല്ലാത്ത കാലത്തോളം അത് ഇന്ത്യന്‍ ടീമിന്റെ നഷ്ടമായിരിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

ആരാണ് അനുയോജ്യന്‍

ആരാണ് അനുയോജ്യന്‍

കോലിയുടെ ക്യാപ്റ്റന്‍സി വളരെ മോശമാണെന്ന് ഞാന്‍ പറയില്ല. പക്ഷേ ഈ ടീമിനെ നയിക്കാന്‍ ആരാണ് കൂടുതല്‍ അനുയോജ്യനെന്നാണ് ഞാന്‍ ചോദിക്കുന്നു. കോലിക്കും രോഹിത്തിനും ഏകദേശം ഒരേസമയത്താണ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. വെറ്റോറിയില്‍ നിന്ന് കോലിയും പോണ്ടിംഗില്‍ നിന്നും രോഹിത്തും ക്യാപ്റ്റന്‍സി ഏറ്റെടുത്തു. എന്നാല്‍ ആരാണ് വിജയിച്ചതെന്ന് നോക്കൂ. കോലിയും രോഹിത്തും തമ്മിലുള്ള വ്യത്യാസം രോഹിത്ത് എല്ലാവര്‍ക്കും കാണിച്ച് തന്നു. രോഹിത്തിനും കോലിക്കും ഒരേ പ്ലാറ്റ്‌ഫോമാണ് കിട്ടിയത്. കോലി ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി തുടരുകയും രോഹിത് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്നും ഗംഭീര്‍ പറഞ്ഞു.

ഹിറ്റ്മാന്‍ തന്നെ ബെസ്റ്റ്

ഹിറ്റ്മാന്‍ തന്നെ ബെസ്റ്റ്

രോഹിത് ശര്‍മ തന്നെ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കണമെന്നും, അക്കാര്യം മറ്റൊരു ചോദ്യവുമില്ലെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ പറഞ്ഞു. ടീമിനെ എങ്ങനെ നിയന്ത്രിക്കണമെന്നും നയിക്കണമെന്നും രോഹിത്തിന് നന്നായി അറിയാം. ടി20 മത്സരങ്ങള്‍ എങ്ങനെ ജയിക്കണമെന്നും ഹിറ്റ്മാന് കൃത്യമായി അറിയാം. തീര്‍ച്ചയായും വിരാടിന് സമ്മര്‍ദം ഒഴിവാക്കാന്‍ രോഹിത് വരുന്നതോടെ സാധിക്കും. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി കളിക്കുന്നത് ടീമിന് കൂടുതലായി ഗുണം ചെയ്യും. ഇത് എല്ലാ ടീമിനും ഗുണം ചെയ്യുന്ന കാര്യമാണെന്നും വോണ്‍ പറഞ്ഞു.

Story first published: Wednesday, November 11, 2020, 13:55 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+