മുംബൈ: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തിനിടെയാണ് രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റത്. പരിക്ക് കാരണം രോഹിത് ശര്‍മയെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് പരിഗണിച്ചിരുന്നില്ല. രോഹിത് ശര്‍മയ്ക്ക് പകരം ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
എന്നാല്‍ രണ്ട് ടെസ്റ്റുകള്‍ക്ക് മാത്രമല്ല, രോഹിത് ശര്‍മയെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് തന്നെ പരിഗണിക്കാന്‍ പറ്റില്ല എന്നാണ് ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് പറയുന്നത്. രോഹിതിന്റെ പരിക്ക് ടി വിയില്‍ നമ്മളെല്ലാവരും കണ്ടതാണ്. അത് ഗുരുതരമാണ് എന്നാണ് കി്ട്ടുന്ന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ്ഞ്ച് ടെസ്റ്റുകളുടെ പരമ്പര രോഹിത് ശര്‍മയ്ക്ക് പൂര്‍ണമായും നഷ്ടമാകും - പ്രസാദ് പറഞ്ഞു.

രോഹിത് ശര്‍മയ്ക്ക് സര്‍ജറി വേണ്ടിവരുമെന്ന സൂചനയും പ്രസാദ് നല്‍കി. സര്‍ജറി വേണ്ട എന്നാണെങ്കില്‍ 6 മുതല്‍ 8 ആഴ്ച വരെ രോഹിതിന് കളിക്കാന്‍ പറ്റില്ല. സര്‍ജറി വേണ്ടിവന്നാല്‍ ഇതില്‍ കൂടുതല്‍ സമയമെടുക്കും. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഒന്നാം ടെസ്റ്റ് നവംബര്‍ 9ന് തുടങ്ങും.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രമുഖ താരമായ രോഹിത് ടെസ്റ്റ് ടീമിലും ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ പരമ്പരയില്‍ മൂന്ന് ടെസ്റ്റില്‍ മൂന്ന് ഫിഫ്റ്റിയടിക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ കൂടി മികച്ചൊരു പ്രകടനം പുറത്തെടുത്ത് ടീമില്‍ സ്ഥിരമാകാനുള്ള അവസരമാണ് പരിക്ക് കാരണം രോഹിതിന് നഷ്ടമാകുന്നത്.