Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു; ഭുവനേശ്വര്‍ കുമാര്‍ പുറത്ത്

12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത് | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഉള്‍പ്പെടെ 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആദ്യ മത്സരത്തില്‍ കളിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്ന ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിട്ടില്ല എന്നതാണ് ടീമിലെ പ്രധാനമാറ്റം. അന്തിമ ഇലവനെ കളിക്ക് തൊട്ടുമുന്‍പ് പ്രഖ്യാപിക്കും.

പരിക്കേറ്റ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരമായാണ് രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുരളി വിജയിനൊപ്പം രോഹിത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. കെ എല്‍ രാഹുല്‍ ഓപ്പണര്‍ ആകുകയാണെങ്കില്‍ രോഹിത് ആറാമനായി ഇറങ്ങാനും സാധ്യതയുണ്ട്. അങ്ങിനെവന്നാല്‍ ഹനുമ വിഹാരി പുറത്തിരിക്കേണ്ടിവരും. ഭുവനേശ്വര്‍ കുമാറിനൊപ്പം കുല്‍ദീപ് യാദവും ആദ്യ ടെസ്റ്റ് കളിക്കുന്നില്ല.

bhuvneshwar-kumar

ആര്‍ അശ്വിന്‍ ആണ് ടീമിലെ ഏക സ്പിന്നര്‍. ഹനുമ വിഹാരി കളിക്കുകയാണെങ്കില്‍ പാര്‍ട് ടൈം സ്പിന്നറുടെ റോള്‍കൂടി ചെയ്യേണ്ടിവന്നേക്കാം. മൂന്നു പേസര്‍മാരെയാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ പിച്ചില്‍ കളിപ്പിക്കുക. പരിചയസമ്പന്നരായ ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉമേഷ് യാദവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ മുന്‍താരം സഹീര്‍ഖാന്‍ നേരത്തെ പിന്തുണ നല്‍കിയിരുന്നു.

അഡ്‌ലെയ്ഡില്‍ പച്ചപ്പുള്ള പിച്ചാണ് ഒരുക്കുകയെന്ന് നേരത്തെ ക്യൂറേറ്റര്‍ വ്യക്തമാക്കിയിരുന്നു. പകല്‍രാത്രി മത്സരം നടക്കാറുള്ള മൈതാനത്ത് അതേ പിച്ചുതന്നെയായിരിക്കും ഇന്ത്യയ്‌ക്കെതിരെയും ഒരുക്കുക. ഇത് ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും പേസര്‍മാര്‍ക്ക് ഗുണം ചെയ്യും. പേസ് ബൗണ്‍സും ഉള്ള പിച്ചില്‍ ബാറ്റ്‌സ്മാന്മാര്‍ ഏതു തരത്തില്‍ കളിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം.

Story first published: Wednesday, December 5, 2018, 11:31 [IST]
Other articles published on Dec 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+