വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സര്‍ രാജാവായി രോഹിത് ശര്‍മ്മ, മറികടന്നത് ക്രിസ് ഗെയിലിനെ

ലൊഡര്‍ഹില്‍: ട്വന്റി-20 ക്രിക്കറ്റിലെ സിക്‌സര്‍ രാജാവ് ഇനി രോഹിത് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഫ്‌ളോറിഡയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരമായി രോഹിത് ശര്‍മ്മ മാറിയത്. ക്രിസ് ഗെയിലിനെ മറികടന്നാണ് ഹിറ്റ്മാന്റെ പുതിയ നേട്ടം. മത്സരത്തിന്റെ പതിനൊന്നാം ഓവറില്‍ സുനില്‍ നരെയ്‌നെ ഡീപ്പ് മിഡ് വിക്കറിന് മേലെ പറത്തിയാണ് ഇന്ത്യന്‍ ഉപനായകന്‍ പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ചത്.

രോഹിത് ശർമ്മ

നിലവില്‍ 107 സിക്‌സറുകളുണ്ട് രോഹിത്തിന്റെ പേരില്‍. 105 സിക്‌സറുകള്‍ പറത്തിയ ക്രിസ് ഗെയില്‍ പട്ടികയില്‍ ഇപ്പോള്‍ രണ്ടാമനാണ്. 103 സിക്‌സറുകള്‍ കുറിച്ച മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ട്വന്റി-20 -യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച മൂന്നാമത്തെ ബാറ്റ്‌സ്മാന്‍.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കാര്യമെടുത്താല്‍ 74 സിക്‌സറുകളുമായി യുവരാജും 58 സിക്‌സറുകളുമായി റെയ്‌നയും രോഹത്തിന് പിന്നിലുണ്ട്. പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ 51 പന്തില്‍ 67 റണ്‍സാണ് രോഹിത്ത് അടിച്ചെടുത്തത്. മൂന്നു സിക്‌സും നാലു ബൗണ്ടറിയും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറക്കുകയുണ്ടായി.

Story first published: Monday, August 5, 2019, 0:41 [IST]
Other articles published on Aug 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X