Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും മികച്ച പുള്‍ ഷോട്ട് കളിക്കുന്നതാര്? ഐസിസിക്ക് രസികന്‍ മറുപടി നല്‍കി ഹിറ്റ്മാന്‍

ഷോര്‍ട്ട് ലെങ്തില്‍ കുത്തിയുയരുന്ന പന്തുകള്‍ സ്റ്റേഡിയത്തിലെത്തിക്കുന്ന കാര്യത്തില്‍ 'ഹിറ്റ്മാന്‍' രോഹിത് ശര്‍മയെ കഴിഞ്ഞേയുള്ളൂ പുതിയ കാലത്ത് മറ്റാരും. ക്രീസില്‍ എങ്ങനെ നിന്നാലും പുള്‍ ഷോട്ട് കളിക്കാന്‍ രോഹിത്തിന് പ്രയാസമില്ല. അതിപ്പോള്‍ ഫ്രണ്ട് ഫൂട്ടിലായാലും ബാക്ക് ഫൂട്ടിലായാലും പന്ത് അതിര്‍ത്തി കടന്നിരിക്കും. പക്ഷെ, ക്രിക്കറ്റില്‍ ഏറ്റവും മികച്ച പുള്‍ ഷോട്ട് കളിക്കുന്നത് ആരെന്ന ഐസിസിയുടെ ചോദ്യത്തിന് രോഹിത് ശര്‍മയുടെ പേരില്ലാത്തത് ആരാധകരെ തെല്ലൊന്ന് അമ്പരപ്പെടുത്തുന്നുണ്ട്.

ഏറ്റവും മികച്ച പുള്‍ ഷോട്ട് കളിക്കുന്നതാര്? ഐസിസിക്ക് രസികന്‍ മറുപടി നല്‍കി ഹിറ്റ്മാന്‍

ഞായറാഴ്ച്ച ട്വിറ്ററിലാണ് ഐസിസി അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ചോദ്യം ലളിതം --- ക്രിക്കറ്റില്‍ ആരുടെ പുള്‍ ഷോട്ടാണ് കേമം? വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ്, വിരാട് കോലി, ഹെര്‍ഷല്‍ ഗിബ്‌സ് --- നാലു ഓപ്ഷനുകളും ചോദ്യത്തിന് കീഴെ ഐസിസി നല്‍കി. സംഭവം രോഹിത് ശര്‍മയുടെ കണ്ണില്‍പ്പെടാന്‍ ഏറെസമയം വേണ്ടിവന്നില്ല. പട്ടികയില്‍ പേരുകാണാതിരുന്ന ഹിറ്റ്മാന്‍ ഉടനെ ഐസിസിക്ക് രസികന്‍ മറുപടി നല്‍കി.

ഏറ്റവും മികച്ച പുള്‍ ഷോട്ട് കളിക്കുന്നതാര്? ഐസിസിക്ക് രസികന്‍ മറുപടി നല്‍കി ഹിറ്റ്മാന്‍

'ഇവിടെ ഒരാളെ കാണാനില്ലാല്ലോ? വീട്ടിലിരുന്ന് പണിയെടുത്തതുകൊണ്ട് കാര്യമില്ലെന്ന് തോന്നുന്നു', ഐസിസിയുടെ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ട് രോഹിത് അറിയിച്ചു. എന്തായാലും ഐസിസിയുടെ ചോദ്യവും രോഹിത് ശര്‍മയുടെ മറുചോദ്യവും നവമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ആരാധകറില്‍ ഏറിയപങ്കും രോഹിത് ശര്‍മയുടെ പുള്‍ ഷോട്ടാണ് ഏറ്റവും മികച്ചതെന്ന് പറയുന്നു. ഇക്കാര്യത്തില്‍ വിരാട് കോലി പോലും രോഹിത്തിന് പിന്നില്‍ നില്‍ക്കും. ഇതേസമയം, ആഗോളതലത്തിലുള്ള മറുപടികള്‍ നോക്കിയാല്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ പുള്‍ ഷോട്ടിനോടാണ് ആളുകള്‍ക്ക് പ്രിയം കൂടുതല്‍.

നിലവില്‍ കൊറോണ വൈറസുബാധ കാരണം രാജ്യാന്തര തലത്തില്‍ കായിക മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ കാലത്തു നടക്കേണ്ടിയിരുന്ന ഉഭയകക്ഷി പരമ്പരകളെല്ലാം അതത് ബോര്‍ഡുകള്‍ കൂടിയാലോചിച്ച് റദ്ദു ചെയ്തു. ലോക ഇലവനും ഏഷ്യാ ഇലവനും തമ്മിലെ ട്വന്റി-20 പരമ്പരയും കൊറോണ ഭീതിയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് നഷ്ടമായി.

ഇതിഹാസ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റി ലോക സീരീസാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് നഷ്ടമായ മറ്റൊരു സ്വപ്‌ന ടൂര്‍ണമെന്റ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ബ്രെറ്റ് ലീ, തിലകരത്‌ന ദില്‍ഷന്‍, ജോണ്‍ടി റോഡ്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചു ടീമുകളായിരുന്നു ലോക സീരീസില്‍ പങ്കെടുത്തത്. എന്നാല്‍ കൊറോണ വ്യാപനം മുന്‍നിര്‍ത്തി ടൂര്‍ണമെന്റ് പാതിവഴിയില്‍ സംഘാടകര്‍ റദ്ദു ചെയ്തു.

Story first published: Sunday, March 22, 2020, 21:19 [IST]
Other articles published on Mar 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+