വിശാഖപട്ടണം ടെസ്റ്റ്; പരീക്ഷണം പാളിയില്ല, ഓപ്പണറായ രോഹിത്തിന് അര്‍ധശതകം

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 91 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയും(52), മായങ്ക് അഗര്‍വാളുമാണ്(39) ക്രീസിലുള്ളത്. മൂന്ന് റണ്‍സിലേറെ റണ്‍റേറ്റുമായി ബാറ്റ് ചെയ്ത ഇന്ത്യ ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കിയില്ല.

രോഹിത്തിന്റെ അര്‍ധശതകം
പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മ ആദ്യമായി ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്‌സ് തുറക്കാനെത്തിയപ്പോള്‍ ടീം മാനേജ്‌മെന്റിന്റെ പരീക്ഷണം പാളിയില്ല. നേരത്തെ മധ്യനിരയില്‍ കളിച്ചിരുന്ന രോഹിത്തിന് ടെസ്റ്റില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടെയാണ് രോഹിത് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. 5 തവണ പന്ത് അതിര്‍ത്തിവര കടത്തുകയും ചെയ്തു.

രോഹിത്തിനൊപ്പം മായങ്കും
രോഹിത്തിനൊപ്പമിറങ്ങിയ മായങ്കും മികവുറ്റ കളിയാണ് പുറത്തെടുത്തത്. 6 ബൗണ്ടറിയും ഒരു സിക്‌സറും മായങ്ക് കണ്ടെത്തിയപ്പോള്‍ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ കളി കൈയ്യടക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ബാറ്റിങ്ങിന് അനുകൂലമാകുന്ന പിച്ചില്‍ പിന്നീട് സ്പിന്നര്‍മാര്‍ക്ക് ആധിപത്യം ലഭിക്കും.

അശ്വിന്‍ തിരിച്ചെത്തി
ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ ആര്‍ അശ്വിനും തിരിച്ചെത്തിയിട്ടുണ്ട്. ജഡേജയ്‌ക്കൊപ്പം അശ്വിനാകും ഇന്ത്യയുടെ സ്പിന്‍ ആക്രമണം നയിക്കുക. പാര്‍ട് ടൈം ബൗളറായി ഹനുമ വിഹാരിയും സഹായത്തിനെത്തും. ഇശാന്ത് ശര്‍മയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റ്‌സ്മാന്മാര്‍.

ദക്ഷിണാഫ്രിക്കന്‍ ടീം
എയ്ദന്‍ മാര്‍ക്രം, ഡീന്‍ എലഗര്‍, ഡി ബ്രുയന്‍, ഫാഫ് ഡു പ്ലസിസ്, തെംബ ബവുമ, ക്വന്റണ്‍ ഡി കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, സെനുരന്‍ മുത്തുസ്വാമി, കേശവ് മഹാരാജ്, ഡാനി പെയ്ഡ്റ്റ്, കാഗിസോ റബാഡ എന്നിവരാണ് സൗത്ത് ആഫ്രിക്കയുടെ കളിക്കാര്‍. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാമെന്ന കണക്കുകൂട്ടിലാണ് സൗത്ത് ആഫ്രിക്ക. ടി20 പരമ്പര സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ടാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications