ലോകകപ്പില്‍ ഇങ്ങനെ പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരം; വ്യത്യസ്തനായി രോഹിത് ശര്‍മ
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. കളിച്ച നാല് മത്സരങ്ങളില്‍ നിന്നും ഏഴു പോയന്റു നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നുപറയാം. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങും എടുത്തുപറയേണ്ട ഒന്നാണ്.
ആദ്യ നാല് മത്സരങ്ങളില്‍നിന്നും രണ്ട് സെഞ്ച്വറികളുടെ അകമ്പടിയോടെ രോഹിത് 319 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ രോഹിത്തിന് മികവ് ആവര്‍ത്തിക്കാനായില്ല. 10 പന്തുകള്‍ നേരിട്ട രോഹിത് 1 റണ്‍ മാത്രമെടുത്ത് പുറത്താവുകയായിരുന്നു. സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന് ആണ് രോഹിത് വിക്കറ്റ് നല്‍കി മടങ്ങിയത്.

ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യ ഒരു വിക്കറ്റ് പോലും സ്പിന്നിന് മുന്നില്‍ നഷ്ടപ്പെടുത്തിയിട്ടില്ല. എന്നാല്‍, രോഹിത് ശര്‍മ ഇത്തവണ സ്പിന്‍ ബൗളിങ്ങില്‍ പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമായി. രോഹിത് മാത്രമല്ല കെ എല്‍ രാഹുലും സ്പിന്‍ ബൗളിങ്ങിലാണ് കീഴടങ്ങിയത്. 30 റണ്‍സെടുത്ത രാഹുല്‍ മുഹമ്മദ് നബിക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications