ലോകകപ്പില്‍ വീണ്ടും തകര്‍പ്പന്‍ സെഞ്ച്വറി; ലോക റെക്കോര്‍ഡിനൊപ്പം ഹിറ്റ്മാന്‍ രോഹിത് ശര്‍മ
ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ലോക റെക്കോര്‍ഡിനൊപ്പം. ഈ ലോകകപ്പില്‍ നാല് സെഞ്ച്വറി നേടിയ രോഹിത് ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍നൊപ്പമെത്തി. ഒരു ലോകകപ്പില്‍ നാല് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരമായി മാറിയിരിക്കുയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍. കരിയറിലെ 26-ാം സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്.

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന രോഹിത് 104 റണ്‍സെടുത്ത് പുറത്തായി. 9 റണ്‍സെടുത്തുനില്‍ക്കെ ഒരു തവണ ജീവന്‍ കിട്ടിയ രോഹിത് പിന്നീട് മികച്ച ഷോട്ടുകളിലൂടെ കളം അടക്കിവാണു. കെ എല്‍ രാഹുലിനൊപ്പം ഇത്തവണ ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇരുവരും ചേര്‍ന്ന ആദ്യ വിക്കറ്റില്‍ 29.2 ഓവറില്‍ 180 റണ്‍സാണ് അടിച്ചുകൂട്ടിയത്.
സെഞ്ച്വറി നേട്ടത്തോടെ ലോകകപ്പിലെ ടോപ് സ്‌കോററുടെ പട്ടികയില്‍ ഒന്നാമനാകാനും രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുടെ 516 റണ്‍സാണ് രോഹിത് മറികടന്നത്. ഐസിസി ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ രോഹിത്തിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി കൂടിയാണിത്. കഴിഞ്ഞ ലോകകപ്പില്‍ മെല്‍ബണില്‍ 137 റണ്‍സെടുത്തിരുന്ന രോഹിത് ബര്‍മിങ്ഹാമില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ 123 റണ്‍സും ബംഗ്ലാദേശിനെതിരെ നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications