വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റാഞ്ചിയിലും സെഞ്ച്വറി; സുനില്‍ ഗവാസ്‌ക്കറിന്റെ റെക്കോഡിനൊപ്പമെത്തി രോഹിത് ശര്‍മ

Rohit Sharma becomes 2nd Indian opener to achieve This Milestone | Oneindia Malayalam

റാഞ്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണറായി അവസരം ലഭിച്ചത്. ഏകദിനത്തിലെ ഹിറ്റ്മാന് ടെസ്റ്റില്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ സാധിക്കൂമോയെന്ന വിമര്‍ശകരുടെ അഭ്യൂഹങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറഞ്ഞ് രോഹിത് മുന്നേറുമ്പോള്‍ ഒരുപിടി റെക്കോഡുകളും താരത്തിനൊപ്പം പിറന്നു. റാഞ്ചയില്‍ ഓപ്പണറായുള്ള തന്റെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറിന്റെ റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്.

ഒരു ടെസ്റ്റ് ടൂര്‍ണമെന്റില്‍ മൂന്നോ അതിലധികോ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോഡിലാണ് രോഹിത് ഗവാസ്‌ക്കറിനൊപ്പമെത്തിയത്. ഈ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടാനായാല്‍ ഗവാസ്‌ക്കറിന്റെ റെക്കോഡ് മറികടക്കാനും രോഹിതിനാവും. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു.റാഞ്ചി ടെസ്റ്റില്‍ 117 റണ്‍സുമായി രോഹിത് പുറത്താവാതെ ക്രീസിലുണ്ട്.

പ്രോ കബഡിയില്‍ ബംഗാളും ഡല്‍ഹിയും തമ്മില്‍ ഇന്ന് കിരീടപ്പോര്; ആവേശത്തോടെ ആരാധകര്‍പ്രോ കബഡിയില്‍ ബംഗാളും ഡല്‍ഹിയും തമ്മില്‍ ഇന്ന് കിരീടപ്പോര്; ആവേശത്തോടെ ആരാധകര്‍

rohit

14 ബൗണ്ടറിയും നാല് സിക്‌സുമാണ് ഈ ഇന്നിങ്‌സില്‍ രോഹിത് നേടിയത്. ബാറ്റിങ് ശൈലി മാറ്റാതെ കളിക്കുന്ന രോഹിത് സിക്‌സറുകളിലും റെക്കോഡിട്ടു. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 17 സിക്‌സാണ് രോഹിത് നേടിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ബെന്‍സ്‌റ്റോക്‌സിന്റെ പേരിലുള്ള 15 സിക്‌സുകളുടെ റെക്കോഡാണ് തിരുത്തപ്പെട്ടത്. നേരത്തെ 14 സിക്‌സുകള്‍ നേടിയ ഹര്‍ഭജന്‍ സിങ്ങായിരുന്നു ഒരു ടെസ്റ്റ് സീരിസില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരം. 2010ല്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഹര്‍ഭജന്റെ ഈ പ്രകടനം. കരിയറിലെ ആറാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് ഇതേ പ്രകടനം തുടര്‍ന്നാല്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കുമെന്നുറപ്പ്.

Story first published: Saturday, October 19, 2019, 15:54 [IST]
Other articles published on Oct 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X