Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിതിനും റിതികയ്ക്കും 30 കോടിയുടെ ഫ്ളാറ്റ്, വിമര്‍ശനങ്ങള്‍ ഇങ്ങനെ!

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയ്ക്ക് ട്വിറ്ററില്‍ വിമര്‍ശനങ്ങളുടെ പെരുമഴ. പ്രതിശ്രുത വധു റിതിക സജ്‌ദേശിനൊപ്പം മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് വാങ്ങിയതിന് പിന്നാലെയാണ് രോഹിതിനെ ട്വിറ്റരാദികള്‍ വേട്ടയാടുന്നത്. എന്നാല്‍ ഫ്ളാറ്റ് വാങ്ങിയതാണ് വിമര്‍ശനത്തിന് കാരണം എന്ന് കരുതരുതേ.

ശ്രീലങ്കന്‍ പര്യടനത്തിലെ മങ്ങിയ ബാറ്റിംഗ് ഫോമാണ് രോഹിതിനെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാക്കിയത്. രോഹിത് ശര്‍മയെ അര്‍ജുന അവാര്‍ഡിന് എന്ന വാര്‍ത്തയ്ക്കും ഉണ്ട് ഇഷ്ടം പോലെ വിമര്‍ശനങ്ങള്‍. ഇതിനിടെയാണ് സെലിബ്രിറ്റി കപ്പിള്‍സ് മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് വാങ്ങിയത്.

രോഹിത് - റിതിക ദമ്പതികളുടെ ഫ്ളാറ്റിന്റെ വിശേഷങ്ങളും ട്വിറ്റര്‍ വിമര്‍ശനങ്ങളും കാണൂ....

4 മുറി ഫ്ളാറ്റിന് 30 കോടി

4 മുറി ഫ്ളാറ്റിന് 30 കോടി

മുംബൈയിലെ വോര്‍ളിയിലാണ് രോഹിതയും റിതികയും ഫ്ളാറ്റ് വാങ്ങിയത്. 4 ബെഡ്‌റൂം ഫ്ളാറ്റിന് വില മുപ്പത് കോടി. 53 നിലയുള്ള കെട്ടിടത്തില്‍ 29ആം നിലയിലാണ് രോഹിത്.

കിടുക്കന്‍ ഫ്ളാറ്റ്

കിടുക്കന്‍ ഫ്ളാറ്റ്

ബാന്ദ്ര വോര്‍ളി കടലിന് അഭിമുഖമായാണ് ഫ്ളാറ്റ്. സ്വിമ്മിങ് പൂള്‍, ഷെഫ്, യോഗ റൂം, സലൂണ്‍, സ്പാ, മിനി തീയറ്റര്‍, ജിം എന്ന് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ളതാണ് ഈ ഫ്ളാറ്റ്.

ബാറ്റിംഗ് ദയനീയം

ബാറ്റിംഗ് ദയനീയം

ടെസ്റ്റിലും ഏകദിനത്തിലുമായി അവസാന 10 ഇന്നിംഗ്‌സുകളില്‍ 42 റണ്‍സെടുക്കാനേ രോഹിതിന് കഴിഞ്ഞിട്ടുള്ളൂ. ശരാശരി 4.2. ശ്രീലങ്കയില്‍ രോഹിതിനെ വണ്‍ ഡൗണ്‍ ആയി ഇറക്കിയ കോലിയുടെ തീരുമാനം പാഴായി. 9 റണ്‍സിനാണ് രോഹിത് ഒന്നാം ടെസ്‌റ്‌റില്‍ പുറത്തായത്.

 അര്‍ജുന അവാര്‍ഡിന് നാണക്കേട്

അര്‍ജുന അവാര്‍ഡിന് നാണക്കേട്

രോഹിത് ശര്‍മയ്ക്ക് അര്‍ജുന കിട്ടിയാല്‍ അത് അര്‍ജുന അവാര്‍ഡിനാണ് നാണക്കേട് എന്ന് ട്വിറ്ററില്‍ ആളുകള്‍ തുറന്നടിക്കുന്നു. ബി സി സി ഐയുടെ ഏറ്റവും വലിയ നോ ബോള്‍ ഇതാണ്.

പൂജാരയ്ക്ക് മേല്‍ രോഹിത്?

പൂജാരയ്ക്ക് മേല്‍ രോഹിത്?

ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കി രോഹിത് ശര്‍മയെ മൂന്നാം നമ്പറില്‍ ഇറക്കിയ ക്യാപ്റ്റനോടും കോച്ചിനോടും ഉണ്ട് ആളുകള്‍ക്ക് പ്രതിഷേധം. ഞെട്ടിക്കുന്ന തീരുമാനം എന്നാണ് ആളുകല്‍ ഇതിനെ വിളിക്കുന്നത്.

പിന്നില്‍ കോലിയും ശാസ്ത്രിയും

പിന്നില്‍ കോലിയും ശാസ്ത്രിയും

രോഹിത് ശര്‍മയെ ടീമില്‍ എടുത്തതിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഡയറക്ടര്‍ രവി ശാസ്ത്രിയുടെയും പ്രത്യേക താല്‍പര്യമാണത്രെ.

പാവം പൂജാര

പാവം പൂജാര

ചേതേശ്വര്‍ പൂജാരയെ ടീമില്‍ എടുക്കാത്തത് വേദനാജനകമെന്ന് ആരാധകര്‍ പ്രതികരിക്കുന്നു

Story first published: Thursday, August 13, 2015, 16:27 [IST]
Other articles published on Aug 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+