For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയില്ലെങ്കില്‍ രോഹിത് ഇന്ത്യന്‍ ടീമിനെ നയിക്കണം, ഓസീസിനെതിരെ ക്യാപ്റ്റനെ നിര്‍ദേശിച്ച് പഠാന്‍

By Vaisakhan MK

ദുബായ്: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. ആദ്യ ടെസ്റ്റിന് ശേഷം കോലി ഭാര്യ അനുഷ്‌കയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങും. എന്നാല്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴേ സംശയങ്ങളുയര്‍ന്ന് കഴിഞ്ഞു. ഇതിനൊരു നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യയെ രോഹിത് ശര്‍മ നയിക്കണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. ബിസിസിഐ രോഹിത്തിനെ ക്യാപ്റ്റനായി നിയമിക്കണമെന്നും ഇര്‍ഫാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രോഹിത്തിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തിയത്.

1

കോലിയുടെ അസാന്നിധ്യം ഇന്ത്യന്‍ ടീമിന് ഒരിക്കലും ഗുണം ചെയ്യില്ല. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ഇന്ത്യന്‍ ടീമിന് വലിയ കെട്ടുറപ്പ് നല്‍കാന്‍ വിരാടിന് സാധിക്കുമെന്നും കോലി പറഞ്ഞു. അതേസമയം നിലവില്‍ ടെസ്റ്റ് ടീമില്‍ വൈസ് ക്യാപ്റ്റനായി അജിന്‍ക്യ രഹാനെയുണ്ട്. അദ്ദേഹത്തെ ക്യാപ്റ്റനാക്കാനാണ് സാധ്യത. എന്നാല്‍ ഇതും കൂടി സൂചിപ്പിച്ചായിരുന്നു ഇര്‍ഫാന്റെ നിര്‍ദേശം. രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ കഴിവുകള്‍ നേരത്തെ തെളിയിച്ചതാണെന്നും, ഇന്ത്യയെ നയിക്കാന്‍ അദ്ദേഹത്തേക്കാളും മികച്ച താരത്തെ കിട്ടില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു. നേരത്തെ ഏകദിന-ടി20 മത്സരങ്ങളില്‍ കോലിയുടെ അസാന്നിധ്യത്തില്‍ രോഹിത് ടീമിനെ നയിച്ചിട്ടുണ്ട്.

വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്ന വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ടെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ക്രിക്കറ്റിന് അപ്പുറം അദ്ദേഹത്തിനൊരു ജീവിതമുണ്ട്. കുടുംബം എന്നുള്ളത് വളരെ പ്രധാനമാണ്. എന്നാല്‍ കളിക്കളത്തില്‍ അത് വലിയ വ്യത്യാസമുണ്ട്. കോലിയുടെ പകരക്കാരനാവുക എന്നത് ഏത് താരത്തിനും വെല്ലുവിളിയാണ്. വര്‍ഷങ്ങളായി കോലി കളിച്ച് വരുന്ന രീതിയും, ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനുള്ള വിരാടിന്റെ കഴിവും ആര്‍ക്കും എത്തിപിടിക്കാനാവാത്താണ്. എനിക്ക് രഹാനെയ്‌ക്കെതിരെ ഒരു ദേഷ്യവുമില്ല. പക്ഷേ വിരാട് കോലിക്ക് പകരം രോഹിത്ത് തന്നെ ക്യാപ്റ്റനായി വരണമെന്നും ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു.

രോഹിത് ക്യാപ്റ്റന്‍സി മികവുള്ളയാളാണ്. അത് പല തവണ തെളിയിച്ചതാണ്. ക്യാപ്റ്റനാവാനുള്ള പരിചയസമ്പത്തും രോഹിത്തിനുണ്ട്. അതിന് പുറമേ ഓപ്പണര്‍ എന്ന നിലയിലും രോഹിത് ഓസീസിനെതിരെ നിര്‍ണായക സാന്നിധ്യമാകും. രോഹിത്തിനെ പോലുള്ള ഒരാളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് വേണ്ടി കളിക്കേണ്ടത്. 2008ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോള്‍ രോഹിത് പുതുമുഖമാണ്. എന്നാല്‍ വളരെ മികച്ച രീതിയിലാണ് അന്ന് രോഹിത് കളിച്ചത്. പരിക്കിന് ശേഷം നന്നായി കളിക്കാന്‍ തയ്യാറാണ് രോഹിത്തെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. നേരത്തെ ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ ഏകദിന-ടി20 മത്സരങ്ങളില്‍ താരം കളിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

Story first published: Tuesday, November 10, 2020, 13:04 [IST]
Other articles published on Nov 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+