വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: വന്‍ നേട്ടവുമായി രോഹിത്, സച്ചിന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്! ഈ വര്‍ഷം ആയിരവും കടന്നു

ഓപ്പണറെന്ന നിലയില്‍ 11000 റണ്‍സ് താരം തികച്ചു

ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം ചില വമ്പന്‍ നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങിനിടെയാണ് ഹിറ്റ്മാന്‍ റണ്‍വേട്ടയില്‍ രണ്ടു സുപ്രധാന നേട്ടങ്ങള്‍ മറികടന്നിരിക്കുന്നത്.

ടെസ്റ്റ് വളരെ ആവേശകരമായ രീതിയില്‍ പുരോഗമിക്കവെ രോഹിത് പുറത്താനാതെ ക്രീസിലുണ്ട്. കളിയില്‍ ഇന്ത്യ നേരിയ ലീഡും നേടിക്കഴിഞ്ഞു. 99 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം രണ്ടാമിന്നിങ്‌സില്‍ 41 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റിനു 107 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ഇന്ത്യ ഇപ്പോള്‍ എട്ടു റണ്‍സിന് മുന്നിലാണ്.

 ഓപ്പണറായി 11,000 റണ്‍സ്

ഓപ്പണറായി 11,000 റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 11,000 റണ്‍സ് തികച്ചിരിക്കുകയാണ് രോഹിത്. ഈ നേട്ടത്തിലെത്തിയ ലോകത്തിലെ വേഗമേറിയ രണ്ടാമത്തെ ഓപ്പണര്‍ കൂടിയായി ഹിറ്റ്മാന്‍ മാറി. ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോര്‍ഡ് നേരിയ വ്യത്യാസത്തിലാണ് രോഹത്തിന് നഷ്ടമായത്.
11,000 റണ്‍സിലെത്താന്‍ ഹിറ്റ്മാനു വേണ്ടിവന്നത് 246 ഇന്നിങ്‌സുകളായിരുന്നെങ്കില്‍ തലപ്പത്തുള്ള സച്ചിന്‍ 241 ഇന്നിങ്‌സുകളിലാണ് നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയുടെ മുന്‍ താരം മാത്യു ഹെയ്ഡന്‍ (251 ഇന്നിങ്‌സ്), ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ (258), വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസമായ ജോര്‍ഡന്‍ ഗ്രീനിഡ്ജ് (261), സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് (262) എന്നിവരാണ് ലിസ്റ്റില്‍ രോഹിത്തിന് പിറകിലുള്ളത്.

 1,000 റണ്‍സും തികച്ചു

1,000 റണ്‍സും തികച്ചു

ഈ വര്‍ഷം മിന്നുന്ന ഫോമില്‍ തുടരുന്ന രോഹിത് മറ്റൊരു നേട്ടം കൂടി ഓവലില്‍ കുറിച്ചു. 2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. ഈ നേട്ടത്തിലെത്തിയ ഇന്ത്യയുടെ ആദ്യ താരവും ഹിറ്റ്മാനാണ്. 1002* റണ്‍സ് വിവിധ ഫോര്‍മാറ്റുകളിലായി ഈ വര്‍ഷം രോഹിത് നേടിക്കഴിഞ്ഞു.
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ലിസ്റ്റിലെ രണ്ടാമന്‍. 2012ല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറേണ്ടിയിരുന്നത് റിഷഭായിരുന്നു. പക്ഷെ ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലെ മോശം പ്രകടനം താരത്തിനു വിനയായി. ഇതിനിടെ രോഹിത് മുന്നിലേക്കു കയറുകയും ചെയ്തു. നായകന്‍ വിരാട് കോലി (763 റണ്‍സ്), ചേതേശ്വര്‍ പുജാര (535 റണ്‍സ്), കെഎല്‍ രാഹുല്‍ (507) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

 മികച്ച പ്രകടനം

മികച്ച പ്രകടനം

ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഇപ്പോഴത്തെ പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് രോഹിത് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമാണ് അദ്ദേഹം. മാത്രമല്ല കെഎല്‍ രാഹുല്‍ കഴിഞ്ഞാല്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്തതും ഹിറ്റ്മാന്‍ തന്നെയാണ്. നാലു ടെസ്റ്റുകളിലെ എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി രോഹിത് നേടിയത് 288 റണ്‍സാണ്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
പരമ്പരയില്‍ കൂടുതല്‍ സിക്‌സര്‍ നേടിയവരില്‍ ഒന്നാംസ്ഥാനത്തും രോഹിത്തുണ്ട്. മൂന്നു സിക്‌സറുകളാണ് അദ്ദേഹം പായിച്ചത്്. ഇത്ര തന്നെ സിക്‌സറുകളുമായി ശര്‍ദ്ദുല്‍ ടാക്കൂറും ഒപ്പമുണ്ട്. രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 83 റണ്‍സാണ്.
315 റണ്‍സോടെയാണ് ഓപ്പണിങ് പങ്കാളി കൂടിയായ രാഹുല്‍ തൊട്ടുമുകളിലുള്ളത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമാണ് പരമ്പരയില്‍ അദ്ദേഹം നേടിയത്.

റാങ്കിങിലും തലപ്പത്ത്

റാങ്കിങിലും തലപ്പത്ത്

ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലും രോഹിത് ദിവസങ്ങള്‍ക്കു മുമ്പ് വമ്പന്‍ നേട്ടം കുറിച്ചിരുന്നു. ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. റാങ്കിങില്‍ അഞ്ചാംസ്ഥാനത്ത് ഹിറ്റ്മാനുണ്ട്. നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിയെ ഒരു സ്ഥാനം പിന്തള്ളിയാണ് രോഹിത് കരിയറിലാദ്യമായി ടെസ്റ്റില്‍ ടോപ്പ് ഫൈവിലെത്തിയത്. ലോക ക്രിക്കറ്റില്‍ തന്നെ നിലവില്‍ ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓപ്പണറും രോഹിത് തന്നെയാണ്.
മധ്യനിര ബാറ്റ്‌സ്മാനായി ടെസ്റ്റില്‍ കളിച്ചിരുന്ന അദ്ദേഹത്തിന് 2019ലായിരുന്നു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുന്നത്. അന്നു 54ാം റാങ്കിങിലായിരുന്നു രോഹിത്. ഇപ്പോള്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വമ്പന്‍ കുതിപ്പ് നടത്തി രോഹിത് അഞ്ചാംസ്ഥാനത്ത് എത്തിയിരിക്കുകയാണ്.

Story first published: Saturday, September 4, 2021, 18:25 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X