വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റെക്കോര്‍ഡിട്ട് ഹിറ്റ്മാന്‍, ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യത്തെ ഓപ്പണര്‍!

ലോക ചാംപ്യന്‍ഷിപ്പില്‍ രോഹിത് 1000 റണ്‍സ് പൂര്‍ത്തിയാക്കി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാദിനം വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹിറ്റ്മാന്‍. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു ശേഷം ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.

1

മാത്രമല്ല ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 1000 റണ്‍സെടുത്ത ആദ്യത്തെ ഓപ്പണറെന്ന റെക്കോര്‍ഡും രോഹിത് തന്റെ പേരില്‍ കുറിച്ചു. മൂന്നു ഫോര്‍മാറ്റുകളിലും 1000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണര്‍ കൂടിയാണ് രോഹിത്. നേരത്തേ ശിഖര്‍ ധവാന്‍ മാത്രമേ ഏകദിനം, ടി20, ടെസ്റ്റ് എന്നിവയില്‍ 1000 റണ്‍സ് തികച്ചിട്ടുള്ളൂ.

മറ്റൊരു റെക്കോര്‍ഡ് കൂടി രോഹിത് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഓപ്പണറായും അദ്ദേഹം മാറിയിരിക്കുകയാണ്. വെറും 17 ഇന്നിങ്‌സുകളാണ് 1000 റണ്‍സിലെത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്തിന്റെ നേട്ടത്തിനൊപ്പം രോഹിത് എത്തുകയും ചെയ്തു. ഇംഗ്ലീഷ് താരങ്ങളായ ഹെര്‍ബേര്‍ട്ട് സട്ക്ലിഫെ, ലെന്‍ ഹുട്ടന്‍ എന്നിവരാണ് എലൈറ്റ് ലിസ്റ്റില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലുള്ളത്. സട്ക്ലിഫെയ്ക്കു വെറും 13 ഇന്നിങ്‌സുകളാണ് 1000 റണ്‍സെടുക്കാന്‍ വേണ്ടിവന്നതെങ്കില്‍ 16 ഇന്നിങ്‌സുകളിലാണ് ഹുട്ടന്‍ നാലക്കം കടന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണ് രോഹിത് 1000ത്തിന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയത്. 212 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ലോക ചാംപ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ ആറാംസ്ഥാനത്താണ് രോഹിത്. ടീമംഗമായ രഹാനെയാണ് തൊട്ടുമുകളിലുള്ളത്.

അതസമയം, ഇംഗ്ലണ്ടിനെതതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 205 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം ആദ്യ സെഷനില്‍ 31 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 55 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, നായകന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു 150 റണ്‍സ് കൂടി വേണം. രോഹിത്തിനൊപ്പം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്.

Story first published: Friday, March 5, 2021, 11:07 [IST]
Other articles published on Mar 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X